കാലവർഷം ദുർബലം; കേരളത്തിൽ മഴക്കുറവ് 28 ശതമാനം

കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.

മഴക്കുറവിൽ വയനാടാണ് മുന്നിൽ. ജില്ലയിൽ 54 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 47 ശതമാനം മഴ കുറഞ്ഞു. എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളാണ് ഇത്തവണ കേരളത്തിലെ കാലവർഷം ദുർബലമാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ.

അതേസമയം മഴക്കുറവിനൊപ്പം സംസ്ഥാനത്ത് ചൂടും തുടരുകയാണ്. തിരുവനന്തപുരത്ത് 35.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *