പരശുറാം എക്സ്പ്രസിൽ ഇനി എൽഎച്ച്ബി കോച്ചുകൾ; ജനറൽ സീറ്റുകൾ 700ഓളം കുറയും

പരശുറാം എക്സ്പ്രസ് എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു–കന്യാകുമാരി സർവീസ് (16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി–മംഗളൂരു സർവീസ് (16650) സെപ്റ്റംബർ 23 മുതലുമാണ് പുതിയ കോച്ചുകളുമായി സർവീസ് നടത്തുക. രണ്ട് എസി ചെയർ കാർ, ഒൻപത് സെക്കൻഡ് സിറ്റിങ്, ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് പുതിയ റേക്കിലുണ്ടാകുക.

എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നതോടെ ജനറൽ യാത്രക്കാർക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. നിലവിലെ 16 ജനറൽ കോച്ചുകൾ ഒൻപതായി ചുരുങ്ങും. ഐസിഎഫ് കോച്ചുകളിൽ 105 സീറ്റ് വീതമുള്ള 16 ജനറൽ കോച്ചുകളിലായി 1680 സീറ്റുകളാണുള്ളത്. പുതിയ എൽഎച്ച്ബി കോച്ചുകളിൽ 108 സീറ്റ് വീതമുള്ള ഒൻപത് കോച്ചുകളിലായി 970 സീറ്റുകളാകും ലഭിക്കുക. ഇതോടെ ജനറൽ യാത്രക്കാർക്ക് ഏകദേശം 700 സീറ്റുകളുടെ കുറവുണ്ടാകും.

അതേസമയം, നിലവിലെ മൂന്ന് സിറ്റിങ് കോച്ചുകളിലായി 315 റിസർവ് സീറ്റുകളാണുള്ളതെങ്കിൽ എൽഎച്ച്ബിയിലേക്ക് മാറുന്നതോടെ ഇത് 970 റിസർവ് സീറ്റുകളായി ഉയരും. റിസർവേഷൻ ആവശ്യകത കൂടുതലായതിനാലാണ് ജനറൽ കോച്ചുകളുടെ എണ്ണം കുറച്ച് റിസർവ് സീറ്റുകൾ വർധിപ്പിച്ചതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നായ പരശുറാം എക്സ്പ്രസിൽ നിലവിൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ മാറ്റം ജനറൽ യാത്രക്കാരുടെ യാത്രാസൗകര്യത്തെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.പരശുറാം എക്സ്പ്രസിൽ ഇനി എൽഎച്ച്ബി കോച്ചുകൾ; ജനറൽ സീറ്റുകൾ 700ഓളം കുറയും

പരശുറാം എക്സ്പ്രസ് എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു–കന്യാകുമാരി സർവീസ് (16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി–മംഗളൂരു സർവീസ് (16650) സെപ്റ്റംബർ 23 മുതലുമാണ് പുതിയ കോച്ചുകളുമായി സർവീസ് നടത്തുക. രണ്ട് എസി ചെയർ കാർ, ഒൻപത് സെക്കൻഡ് സിറ്റിങ്, ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് പുതിയ റേക്കിലുണ്ടാകുക.

എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നതോടെ ജനറൽ യാത്രക്കാർക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. നിലവിലെ 16 ജനറൽ കോച്ചുകൾ ഒൻപതായി ചുരുങ്ങും. ഐസിഎഫ് കോച്ചുകളിൽ 105 സീറ്റ് വീതമുള്ള 16 ജനറൽ കോച്ചുകളിലായി 1680 സീറ്റുകളാണുള്ളത്. പുതിയ എൽഎച്ച്ബി കോച്ചുകളിൽ 108 സീറ്റ് വീതമുള്ള ഒൻപത് കോച്ചുകളിലായി 970 സീറ്റുകളാകും ലഭിക്കുക. ഇതോടെ ജനറൽ യാത്രക്കാർക്ക് ഏകദേശം 700 സീറ്റുകളുടെ കുറവുണ്ടാകും.

അതേസമയം, നിലവിലെ മൂന്ന് സിറ്റിങ് കോച്ചുകളിലായി 315 റിസർവ് സീറ്റുകളാണുള്ളതെങ്കിൽ എൽഎച്ച്ബിയിലേക്ക് മാറുന്നതോടെ ഇത് 970 റിസർവ് സീറ്റുകളായി ഉയരും. റിസർവേഷൻ ആവശ്യകത കൂടുതലായതിനാലാണ് ജനറൽ കോച്ചുകളുടെ എണ്ണം കുറച്ച് റിസർവ് സീറ്റുകൾ വർധിപ്പിച്ചതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നായ പരശുറാം എക്സ്പ്രസിൽ നിലവിൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ മാറ്റം ജനറൽ യാത്രക്കാരുടെ യാത്രാസൗകര്യത്തെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *