സ്‌പൈ യൂണിവേഴ്‌സിന് തിരിച്ചടിയോ? ബോക്‌സ് ഓഫീസിൽ പതറി ‘ ആൽഫ ‘

ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായ യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിൽ നിന്നുമെത്തിയ ആദ്യ വനിതാ കേന്ദ്രീകൃത ചിത്രം ‘ആൽഫ’യ്ക്ക് തിയറ്ററുകളിൽ തിരിച്ചടി. ആലിയ ഭട്ടും ശർവരിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് ആദ്യ പ്രദർശനങ്ങൾ കഴിഞ്ഞപ്പോൾ മുതൽ സമ്മിശ്രവും നിരാശാജനകവുമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനെയും കാര്യമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യ മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 55.50 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. 16 കോടി രൂപ വൻ മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിന് വരും ദിവസങ്ങളിൽ കളക്ഷനിൽ വൻ വർദ്ധനവുണ്ടായാൽ മാത്രമേ ബോക്‌സ് ഓഫീസിൽ വിജയിക്കാനാവു. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ ഇതുവരെയിറങ്ങിയതിൽ വെച്ച് ഏറ്റവും ബലഹീനമായ ചിത്രമാണ് ‘ആൽഫ’ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. പ്രെഡിക്റ്റബിൾ ആയ തിരക്കഥയും മേക്കിംഗിലെ പോരായ്മകളുമാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ആലിയ ഭട്ടും ശർവരിയും ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചതെന്നും, ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന ഹൃത്വിക് റോഷന്റെ മാസ്സ് പ്രകടനം മാത്രമാണ് സിനിമയിലെ ഏക ആശ്വാസമെന്നും പ്രേക്ഷകർ കുറിക്കുന്നു.നെറ്റ്ഫ്ലിക്സിന്റെ പ്രശസ്ത സീരീസ് ‘ദി റെയിൽവേ മെൻ’ ഒരുക്കിയ ശിവ് റവയിൽ ആണ് ‘ആൽഫ’ സംവിധാനം ചെയ്തിരിക്കുന്നത്. ആദിത്യ ചോപ്ര നിർമ്മിച്ച ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിൽ എത്തിയത്.‘ഏക് താ ടൈഗർ’, ‘ടൈഗർ സിന്ദാ ഹേ’, ‘ടൈഗർ 3’ , ‘പത്താൻ’, ‘വാർ’, ‘വാർ 2’ എന്നീ മെഗാഹിറ്റുകൾക്ക് ശേഷം എത്തിയ ആൽഫയ്ക്ക് ബോക്സ് ഓഫീസിൽ ഇനി മുന്നോട്ട് പോകാനാവുമോ എന്നത് വരും ദിവസങ്ങളിലെ കളക്ഷനെ ആശ്രയിച്ചിരിക്കും.
ഇനി ആവേശം തീയറ്ററുകളിലേക്ക്…‘വിശ്വനാഥൻ ആൻ്റ് സൺസ്’ റിലീസ് ഡേറ്റ് പുറത്ത്

തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വിശ്വനാഥൻ ആൻ്റ് സൺസ്’ ഓണക്കാലത്തിന് മുന്നോടിയായി ആഗസ്റ്റ് 14-ന് തീയറ്ററുകളിലേക്ക് എത്തുന്നു. സൂപ്പർ ഹിറ്റ് ചിത്രം ‘ലക്കി ഭാസ്കറി’ന് ശേഷം പ്രശസ്ത സംവിധായകൻ വെങ്കി അറ്റൂരി ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് തിയറ്ററുകളിൽ വൻ ഓളം സൃഷ്ടിക്കുമെന്നുറപ്പാണ്.കേരളത്തിൽ വൻ വിജയം നേടിയ ‘വിജയ് സൂപ്പറും പൗർണ്ണമിയും’ എന്ന ചിത്രത്തിന് ശേഷം ന്യൂ സാഗാ അവതരിപ്പിക്കുന്ന ഈ ചിത്രം ന്യൂസൂര്യ ഫിലിംസ് ആണ് കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘പട്ടാമ്പൂച്ചി’ എന്ന പ്രൊമോ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു.സൂര്യയുടെ കരിയറിലെ 46-ാം ചിത്രമെന്ന പ്രത്യേകതയും ‘വിശ്വനാഥൻ ആൻ്റ് സൺസി’നുണ്ട്. സൂപ്പർഹിറ്റ് ചിത്രം ‘കറുപ്പ്’ നൽകിയ വലിയ വിജയത്തിന് ശേഷം സൂര്യ അഭിനയിക്കുന്ന സിനിമയായതിനാൽ ആരാധകർ വൻ പ്രതീക്ഷയിലാണ്. മമിത ബൈജു,ബോളിവുഡ് താരം രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എൻറർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഓട്ടം തുള്ളല്‍ ജൂലൈ 24-ന് തിയേറ്ററില്‍ ഓടും

ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഹ്യൂമര്‍ ഹൊറര്‍ ചിത്രംഓട്ടം തുള്ളല്‍ ജൂലൈ 24-ന് തിയേറ്ററുകളിലെത്തും. ആദ്യാ സജിത് അവതരിപ്പിക്കുന്ന ചിത്രം ജികെഎസ്പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ് നിര്‍മിക്കുന്നത്. വിജയരാഘവന്‍,ബിബിന്‍ ജോര്‍ജ്, ഹരിശ്രി അശോകന്‍, വി ഷ്ണു ഉണ്ണികൃഷ്ണ്ണന്‍, ടിനി ടോം, മനോജ്. കെ.യു, ബിനു ശിവറാം, ജിയോ ബേബി, സി ദ്ധാര്‍ഥ് ശിവ, കുട്ടി അഖില്‍ ജെറോം. ബിപി ന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആ ദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീ പ ത്യാന്‍, അനിയപ്പന്‍, ശ്രീരാജ്. പൗളി വത്സ ന്‍, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചി ത്രാ നായര്‍, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോന്‍, ബേബി റിഹരാജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബിനു ശശി റാമിന്റേതാണു തിരക്കഥ. എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് -ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍.ബി. കെ. ഹരിനാരായണന്‍, വിനായക് ശശികു മാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാ സംവിധാനം – സുജിത് രാഘവ്, മേക്കപ്പ് -അമല്‍.സി.ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍ -സിജി തോമസ് നോബല്‍, ചീഫ് അസോസി യേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാ ന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്ടേര്‍ സ് – സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാല ന്‍, പ്രൊഡക്ഷന്‍ സ്റ്റില്‍സ് – അജി മസ്‌ക്കറ്റ്. മാനേജേഴ്‌സ് – റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബിജു കടവൂര്‍, പിആര്‍ഒ-വാഴൂര്‍ ജോസ്.
ഒറ്റ മത്സരത്തിലൂടെ കോടികണക്കിന് ഫോളോവേഴ്‌സ്;ദ് ഒണ്‍ലി വണ്‍ ഗോൾ കീപ്പര്‍ കേപ് വെര്‍ദേ വോസിഞ്ഞ!

ഒരൊറ്റ ലോകകപ്പ് മത്സരത്തിലൂടെ കേപ് വെര്‍ദേയുടെ വെറ്ററന്‍ ഗോള്‍കീപ്പര്‍ വോസിഞ്ഞ നേടിയത് സേവുകള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ മനസ്സ് കൂടിയാണ്.ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരായ പോരാട്ടത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 50000ല്‍ നിന്ന് 27M കടന്നിരിക്കുകയാണ് ഫോളോവേഴ്‌സിന്റെ എണ്ണം.നിലവില്‍ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള ഗോൾ കീപ്പര്‍ എന്ന നേട്ടവും വോസിഞ്ഞക്ക് സ്വന്തം. കളികളത്തില്‍ അര്‍ജന്റീന കപ്പടിച്ചെങ്കിലും ആരാധകരില്‍ ഇന്നുംമായാതെ നില്‍പ്പുണ്ട് അവസാനം വരെ പോരാടിയ ആ മാസ്മരിക പ്രകടനം.വോസിഞ്ഞയുടെ സേവുകളിൽ ഒട്ടും അതിശയോക്തി വേണ്ട.കാരണം ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ സ്പെയിനെ വിറപ്പിച്ചതും വോസിഞ്ഞയുടെ പ്രകടനമാണ്. ഒരു മികച്ച പ്രകടനം ഒരു താരത്തിന്റെ ജീവിതം എങ്ങനെ മാറ്റിമറിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി വോസിഞ്ഞ മാറിയിരിക്കുകയാണ്. ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും കിരീടങ്ങളല്ല മറിച്ച് മികച്ച പ്രകടനങ്ങളാണ് ഒരു താരത്തിന്റെ യഥാര്‍ത്ഥ മൂല്യമെന്ന് തെളിയിക്കുന്നതാണ്വോസിഞ്ഞയുടെ ജീവിതം.
‘അടിപടലം കളി അഭ്യാസം’ ചിത്രീകരണം തുടങ്ങി..

ശ്രീഗോകുലം മൂവീസും ഡ്രീംസ് ഓഫ് അജയ് വാസുദേവും കൈകോര്‍ക്കുന്ന പുതിയ ചിത്രം ‘അടിപടലം കളി അഭ്യാസം’ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്റ്റുഡിയോസില്‍ വെച്ചാണ് നടന്നത്.ശ്രീഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി, പ്രശസ്ത സംവിധായകന്‍ അജയ് വാസുദേവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബൈജു ഗോപാലനാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍. വയനാട്ടിലെ കൊളഗപ്പാറ ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഒറ്റ ദിവസം കൊണ്ട് നടക്കുന്ന കഥയാണ് ചിത്രം ദൃശ്യാവിഷ്‌കരിക്കുന്നത്. ഒരു പോലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി എത്തിപ്പെടുന്ന മൂന്ന് ചെറുപ്പക്കാര്‍ നേരിടുന്ന പ്രതിസന്ധികളും, തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തികച്ചും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സംവിധായകന്‍ ദീപക് ബാബുവിന്റെ മാതാപിതാക്കളായ ബാബു, കുമാരി എന്നിവര്‍ ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖരായ ജി. മാര്‍ത്താണ്ഡന്‍, ഉദയ് കൃഷ്ണ, മാത്യു തോമസ്, വിഷ്ണു മോഹന്‍, ജി.എസ്. വിജയന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.അജയ് വാസുദേവിന്റെ മാതാപിതാക്കളായ കെ. വാസുദേവനും ബി. രാധമ്മയും, തിരക്കഥാകൃത്ത് അനിരുദ്ധിന്റെ മാതാവ് ശശികലയും ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പ്രമോദ് വെളിയനാട്, പൂജപ്പുര രാധാകൃഷ്ണന്‍, സുജിത് (ഡ്രീം ബിഗ് ഫിലിംസ്) എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്.തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്. യുവതാരങ്ങളായ ഗണപതി, അമീന്‍, വിനീത് തട്ടില്‍, നയന്‍താരാ ചക്രവര്‍ത്തി, ധനശ്രീ സുധാകര്‍ എന്നിവര്‍ക്കൊപ്പം ജിഷ്ണു, മാസ്റ്റര്‍ അര്‍ണവ്, പ്രമോദ് വെളിയനാട്, നോബി, സെന്തില്‍ കൃഷ്ണ, പൂജപ്പുര രാധാകൃഷ്ണന്‍, സാബു പ്രവ്ദീന്‍, കുട്ടി അഖില്‍, അഖില, അശോകന്‍, അനിരുദ്ധ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.രചന:അനിരുദ്ധ്,സംഗീതം:ബിബിന്‍ അശോക്,ഛായാഗ്രഹണം:ഷിജു എം.ഭാസ്‌ക്കര്‍,എഡിറ്റിംഗ്:റിയാസ് കെ.ബദര്‍,പ്രൊഡക്ഷന്‍കണ്‍ട്രോളര്‍:സുരേഷ് മിത്രക്കരി,കല:നിമേഷ് .എം.താനൂര്‍,മേക്കപ്പ്:മനോജ് മനു,കോസ്റ്റ്യൂം:വെങ്കി,ആക്ഷന്‍:സ്റ്റണ്ട് സെല്‍വ വയനാട്
Lissy start action..വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ലിസി;സംവിധാനം പ്രിയദർശൻ

38 വർഷത്തെ ഇടവേളക്ക് ശേഷം ക്യാമാറയ്ക്ക് മുന്നിലെത്തി ലിസി പ്രിയദർശൻ. കല്യാൺ ജ്വല്ലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ലിസി വീണ്ടും തിരിച്ചെത്തിയത്. പ്രിയദർശൻ ആണ് ഈ പരസ്യം ഒരുക്കുന്നത്. കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അഭിനയിക്കുന്നത്. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസ്സി സംസാരിക്കുന്നതും സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതുമായ വിഡിയോയാണ് പിന്നാലെ പുറത്തുവന്നത്. 1988ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. 1990 ഡിസംബർ 13ന് ആണ് പ്രിയദർശനും ലിസിയും വിവാഹിതരാകുന്നത്. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം വേർപിരിഞ്ഞ പ്രിയദർശനും ലിസ്സിയും ഈയടുത്താണ് വീണ്ടും ഒന്നിച്ചത്. പ്രിയദർശന് നന്ദി പറഞ്ഞുകൊണ്ട് വൈകാരികകുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ലിസി പങ്കുവച്ചത്. സെറ്റിൽ പരിഭ്രമുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരമെന്നും തൻ്റെ നല്ലതും ചീത്തയുമായ മുഖഭാവങ്ങൾ നന്നായി അറിയുന്നത് പ്രിയദർശനാണെന്നും ലിസി കുറിച്ചു.