‘അടിപടലം കളി അഭ്യാസം’ ചിത്രീകരണം തുടങ്ങി..

ശ്രീഗോകുലം മൂവീസും ഡ്രീംസ് ഓഫ് അജയ് വാസുദേവും കൈകോര്‍ക്കുന്ന പുതിയ ചിത്രം ‘അടിപടലം കളി അഭ്യാസം’ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. നവാഗതനായ ദീപക് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്റ്റുഡിയോസില്‍ വെച്ചാണ് നടന്നത്.
ശ്രീഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി, പ്രശസ്ത സംവിധായകന്‍ അജയ് വാസുദേവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബൈജു ഗോപാലനാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍.

വയനാട്ടിലെ കൊളഗപ്പാറ ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഒറ്റ ദിവസം കൊണ്ട് നടക്കുന്ന കഥയാണ് ചിത്രം ദൃശ്യാവിഷ്‌കരിക്കുന്നത്. ഒരു പോലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി എത്തിപ്പെടുന്ന മൂന്ന് ചെറുപ്പക്കാര്‍ നേരിടുന്ന പ്രതിസന്ധികളും, തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തികച്ചും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

സംവിധായകന്‍ ദീപക് ബാബുവിന്റെ മാതാപിതാക്കളായ ബാബു, കുമാരി എന്നിവര്‍ ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖരായ ജി. മാര്‍ത്താണ്ഡന്‍, ഉദയ് കൃഷ്ണ, മാത്യു തോമസ്, വിഷ്ണു മോഹന്‍, ജി.എസ്. വിജയന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അജയ് വാസുദേവിന്റെ മാതാപിതാക്കളായ കെ. വാസുദേവനും ബി. രാധമ്മയും, തിരക്കഥാകൃത്ത് അനിരുദ്ധിന്റെ മാതാവ് ശശികലയും ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പ്രമോദ് വെളിയനാട്, പൂജപ്പുര രാധാകൃഷ്ണന്‍, സുജിത് (ഡ്രീം ബിഗ് ഫിലിംസ്) എന്നിവര്‍ ചേര്‍ന്നാണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്.
തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്.

യുവതാരങ്ങളായ ഗണപതി, അമീന്‍, വിനീത് തട്ടില്‍, നയന്‍താരാ ചക്രവര്‍ത്തി, ധനശ്രീ സുധാകര്‍ എന്നിവര്‍ക്കൊപ്പം ജിഷ്ണു, മാസ്റ്റര്‍ അര്‍ണവ്, പ്രമോദ് വെളിയനാട്, നോബി, സെന്തില്‍ കൃഷ്ണ, പൂജപ്പുര രാധാകൃഷ്ണന്‍, സാബു പ്രവ്ദീന്‍, കുട്ടി അഖില്‍, അഖില, അശോകന്‍, അനിരുദ്ധ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
രചന:അനിരുദ്ധ്,സംഗീതം:ബിബിന്‍ അശോക്,
ഛായാഗ്രഹണം:ഷിജു എം.ഭാസ്‌ക്കര്‍,എഡിറ്റിംഗ്:റിയാസ് കെ.ബദര്‍,പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍:സുരേഷ് മിത്രക്കരി,കല:നിമേഷ് .എം.താനൂര്‍,മേക്കപ്പ്:മനോജ് മനു,
കോസ്റ്റ്യൂം:വെങ്കി,ആക്ഷന്‍:സ്റ്റണ്ട് സെല്‍വ വയനാട്

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *