സേതുമാധവൻ വീണ്ടുംകരയിച്ചോ?

മലയാള സിനിമയില്‍ ഇപ്പോള്‍ റീ-റിലീസുകളുടെ കാലമാണ്.വെള്ളിത്തിരയിലെ സുവർണ്ണകാലത്തെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നുകിരീടം.ഒരിക്കൽ സേതുമാതവൻ നൽകിയ ആ ദൃശ്യാനുഭവം37 വർഷങ്ങൾക്കിപ്പുറവും ഒരു തേങ്ങലായി തിയേറ്ററിൽഓടുകയാണ്. ഇത്തവണ പുത്തൻ ദൃശ്യമികവോടെയാണ് കിരീടം തിയേറ്ററിലെത്തിയത്.ലോഹിതദാസിന്റെ വരിഞ്ഞു മുറുക്കുന്ന തിരക്കഥയും, സിബി മലയിലിന്റെ മികച്ച മേക്കിംഗും, ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതവും ഒത്തുചേര്‍ന്ന ‘കിരീടം’ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മ പുതുക്കല്‍ ആയിരുന്നു. അന്തരിച്ച നടന്മാരായ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, കീരിക്കാടന്‍ ജോസ്, കുണ്ടറ ജോണി തുടങ്ങിയ പ്രതിഭകളെ വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നതും ഒരു ഇമോഷണൽ ടച്ച്‌ ചിത്രത്തിന് നൽകും. ഹെസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം ഇന്ത്യയിലുടനീളം വിതരണത്തിന് എത്തിക്കുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് 9.20 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് നേടിയിരിക്കുന്നത്. കേരളത്തിന് പുറത്തു നിന്നും 60,000 രൂപയും ചിത്രം കളക്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അശ്ലീലപ്രദര്‍ശനം; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പിയുടെ ചാനല്‍ നീക്കംചെയ്തു യൂട്യൂബ്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൊപ്പിയും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.അതിനു പിന്നാലെ തന്റെ യൂട്യൂബ് ലൈവിലൂടെയായിരുന്നു തൊപ്പി നഗ്‌നദൃശ്യങ്ങള്‍ ബ്ലര്‍ ചെയ്ത്പുറത്തുവിട്ടത്.മറ്റു പ്ലാറ്റ്‌ഫോമുകളിലും ദൃശ്യം വ്യാപകമായി പ്രചരിക്കുകയുംലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ തൊപ്പിക്കെതിരെ പരാതി നല്‍കുകയായിരുന്നു.അന്വേക്ഷണത്തില്‍ തൊപ്പിഅശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.പിന്നാലെ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊപ്പിയുടെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്യുകയായിരുന്നു. കേസെടുത്തതിനു പിന്നാലെ തൊപ്പിയെ പിടികൂടാനുള്ള നീക്കം പോലീസ് നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിട്ടില്ല. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് എറണാകുളം റൂറല്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുന്‍പ് ലഭിച്ച ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ, ലൈംഗിക ചൂഷണം തുടങ്ങിയ വിവിധ പരാതികളില്‍ തൊപ്പിക്കെതിരെ അന്വേഷണം നടക്കുകയാണ്.