സോഷ്യല്‍ മീഡിയയില്‍ അശ്ലീലപ്രദര്‍ശനം; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പിയുടെ ചാനല്‍ നീക്കംചെയ്തു യൂട്യൂബ്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൊപ്പിയും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
അതിനു പിന്നാലെ തന്റെ യൂട്യൂബ് ലൈവിലൂടെയായിരുന്നു തൊപ്പി നഗ്‌നദൃശ്യങ്ങള്‍ ബ്ലര്‍ ചെയ്ത്
പുറത്തുവിട്ടത്.മറ്റു പ്ലാറ്റ്‌ഫോമുകളിലും ദൃശ്യം വ്യാപകമായി പ്രചരിക്കുകയും
ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ തൊപ്പിക്കെതിരെ പരാതി നല്‍കുകയായിരുന്നു.അന്വേക്ഷണത്തില്‍ തൊപ്പി
അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.പിന്നാലെ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊപ്പിയുടെ ചാനല്‍ യൂട്യൂബ് നീക്കം ചെയ്യുകയായിരുന്നു.

കേസെടുത്തതിനു പിന്നാലെ തൊപ്പിയെ പിടികൂടാനുള്ള നീക്കം പോലീസ് നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിട്ടില്ല. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് എറണാകുളം റൂറല്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുന്‍പ് ലഭിച്ച ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ, ലൈംഗിക ചൂഷണം തുടങ്ങിയ വിവിധ പരാതികളില്‍ തൊപ്പിക്കെതിരെ അന്വേഷണം നടക്കുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *