ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന റൊമാന്റിക് ചിത്രം’വിവാഹി’ന്റെ ടീസര്‍ പുറത്ത്!

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബ്ലെസ്സണ്‍ എല്‍സ സംവിധാനം ചെയ്യുന്ന വിവാഹി’ന്റെ ടീസര്‍ പുറത്ത്.ചിത്രത്തില്‍ നായികയായെത്തുന്നത് നയന എല്‍സയാണ്.പ്രണയത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു റൊമാന്റിക് ഡ്രാമയായിരിക്കും വിവാഹ്. ‘പ്രണയം പൂക്കുന്ന കാലം’ എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. നാല് വ്യത്യസ്ത പ്രണയജോഡികളുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് പോസ്റ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.അഭിഷേക് ശ്രീകുമാര്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോണി ശശിധരനാണ്.സംഗീതം, അരുണ്‍ മുരളീധരന്‍. വരുന്ന ഓഗസ്റ്റില്‍ ‘വിവാഹ്’ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെൽവം പൊന്നയ്യൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഷംലനാണ് ക്രിയേറ്റീവ് ഡയറക്ടർ.പ്രോജക്ട് ഡിസൈനർ,ഷിജിൽ സിൽവസ്റ്റൻ, പ്രോജക്ട് കോർഡിനേറ്റർ പ്രശോഭ് വിജയൻ,എഡിറ്റർ ഷെറിൽ,സംഗീതം അരുൺ മുരളീധരൻ,പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ,മേക്കപ്പ് അനിൽ നെമോം,ആർട്ട് ഡയറക്ടർ അനീഷ് കൊല്ലം,ചീഫ് അസോസിയേറ്റ് ഡയറക്ടർ ശരത് സുധൻ,കൊറിയോഗ്രാഫർ റെക്സ് അൻ്റോണിയോ, സ്റ്റണ്ട് ജാക്കി ജോൺസൺ,ഡിസൈൻ യെല്ലോടൂത്ത്.

സൂര്യ 47 ചിത്രീകരണം പൂർത്തിയായി; സൂര്യക്കൊപ്പം നസ്രിയയും നസ്ലനും!

തമിഴ് സിനിമാപ്രേമികളും മലയാളി പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന തമിഴ് സൂപ്പര്‍താരം സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ തീയേറ്റര്‍ ഹിറ്റുകളിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്ത ജിത്തു മാധവന്‍ ആദ്യമായി തമിഴില്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നസ്രിയ, സൂര്യ, നസ്ലന്‍ എന്നിവരെ വീഡിയോയില്‍ കാണാം. മാസ് ലുക്കിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. 2D എന്റര്‍ടൈന്‍മെന്റ്‌സ്’, ‘ഴഗരം സ്റ്റുഡിയോസ്’ എന്നിവയുടെ ബാനറില്‍ നടി ജ്യോതികയാണ് ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം നായികയായി എത്തുന്ന തമിഴ്ചിത്രം കൂടിയാണിത്.കൂടെ മലയാളി താരം നസ്ലനും ചിത്രത്തില്‍ നിര്‍ണായകവേഷത്തില്‍ സൂര്യയ്‌ക്കൊപ്പം എത്തുന്നുണ്ട്.ചിത്രത്തിന്റെ സ്ട്രീമിങ്, തിയേറ്റര്‍ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ്. തമിഴിലെയും മലയാളത്തിലെയും പ്രിയതാരങ്ങള്‍ ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് തീയതിയും ഫസ്റ്റ് ലുക്കും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.

പ്രഭാസ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ഫൗസി ബോക്സ് ഓഫീസിലേക്ക്.. റിലീസ് ഡേറ്റ് പുറത്ത്!

പ്രഭാസ് യോദ്ധാവായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ഫൗസി ഡിസംബർ 3ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. 1940കളുടെ ചരിത്ര പശ്ചാത്തലമുള്ള ചിത്രത്തിൽ 1932 മുതൽ തിരയപ്പെടുന്ന മോസ്റ്റ് വാണ്ടഡ് കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഇമാൻവി ആണ് നായിക. ബോളിവുഡ് താരങ്ങളായ അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. ഛായാഗ്രഹണം- സുദീപ് ചാറ്റർജി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, പി.ആർ.ഒ- ശബരി.

തിയേറ്ററില്‍ ആക്ഷന്‍ കോമഡിയുടെ ‘പൊടിപൂര’വുമായിഅഭിമന്യു തിലകനും ബിബിനും;ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

തിയേറ്ററില്‍ ആക്ഷന്‍ കോമഡിയുടെ പൊടിപൂരവു’മായി അഭിമന്യു ഷമ്മി തിലകന്‍, ബിബിന്‍ ജോര്‍ജ്, രേണു സൗന്ദര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുത്തന്‍ ചിത്രം ഉടന്‍. നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പൊടിപൂരം ‘. ത്രികാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ പി ശിവപ്രസാദ്, അമീര്‍ കൊച്ചിന്‍, നിവിന്‍ ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആക്ഷന്‍ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിക്കുന്നു.എഴുത്തുകാരന്‍ അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. അന്‍സാജ് ഗോപി എഴുതുന്ന വരികള്‍ക്ക് ഫോര്‍ മ്യൂസിക്കാണ് സംഗീതം പകരുന്നത്. ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധര്‍, ശ്രീജിത്ത് രവി, സുധീര്‍ സുകുമാരന്‍, അങ്കിത് മാധവ്, നന്ദന്‍ ഉണ്ണി, അബിന്‍ ബിനോ, എന്‍ എം ബാദുഷ, അന്‍സജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. സഹ നിര്‍മ്മാണം- ബോണി അസ്സനാര്‍, അഭിമന്യു കൃഷ്ണന്‍, എഡിറ്റര്‍- ജിത്ത് ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്‍ത്തികേയന്‍, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ ജെ വിനയന്‍, പ്രൊജക്ട് കോ ഓര്‍ഡിനേഷന്‍- ഹരീഷ് എ വി, ടെക്നിക്കല്‍ സപ്പോര്‍ട്ട്- സ്റ്റീഫന്‍ വള്ളിയറ (ടെക് ഫിലിം), ഫിനാന്‍സ് കണ്‍ട്രോളര്‍- സുജിത്ത് സുധാകര്‍, സൗണ്ട് ഡിസൈന്‍- ഹരി നാരായണന്‍, സൗണ്ട് മിക്സിംഗ്- അജിത് എ ജോര്‍ജ്ജ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ബി.സി ക്രിയേറ്റീവ്സ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- മനു കെ തങ്കച്ചന്‍, സ്റ്റില്‍സ്- ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈന്‍- റോസ് മേരി ലില്ലു, മാജിക് മൊമെന്റ്സ്, വിതരണം- ഫസ്സ് ക്ലാസ്സ് ഫിലിംസ് ത്രൂ ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ്. പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. പി.ആര്‍.ഒ- എ എസ് ദിനേശ്, പി.ശിവപ്രസാദ്.

ബർത്ത് ഡേ ദിനത്തിൽ നിറവയറിൽ രജിഷ വിജയൻ; സർപ്രൈസൊരുക്കി സർദാർ 2!

രജിഷ വിജയന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി ടീം ‘സർദാർ 2’. ചിത്രത്തിലെ നായികയായ രജിഷ വിജയൻ നിറവയറിൽ നിൽക്കുന്ന സ്പെഷ്യൽ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.പി. എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിയാണ് നായകനായെത്തുന്നത്. എസ്. ജെ. സൂര്യ, മാളവിക മോഹനൻ, ആഷിക രംഗനാഥ്, യോഗി ബാബു, ബാബു ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രത്തിന്റെ നിർമാണം. പി. എസ്. മിത്രനാണ് തിരക്കഥയൊരുക്കുന്നത്.സർദാർ ഒന്നാം ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ‘സർദാർ 2’-നു വേണ്ടിയുള്ള വലിയ പ്രതീക്ഷയിലാണ് ആരാധകർ. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച രജിഷ വിജയൻ, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും ഇപ്പോൾ സജീവ സാന്നിധ്യമാണ്. ഒരു മലയാളി താരം കൂടി നിറഞ്ഞുനിൽക്കുന്ന പോസ്റ്റർ പുറത്തു വന്നതോടെ മലയാളി പ്രേക്ഷകരും ‘സർദാർ 2’ വിനായുള്ള കാത്തിരിപ്പിലാണ്.സെപ്റ്റംബർ 10-ന് ‘സർദാർ 2’ റിലീസ് ചെയ്യും.

അനിരുദ്ധ് + വേടൻ =?മരണമാസ് കോംബോ ഒന്നിക്കുന്ന വമ്പൻ പ്രൊജക്റ്റ് ഉടൻ!

​തമിഴ് സിനിമാസംഗീതത്തെ ആഗോളതലത്തിൽ എത്തിച്ച റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദറും, മലയാളം റാപ്പ് സംഗീതത്തിൽ തന്റേതായ വിപ്ലവം സൃഷ്ടിച്ച വേടനും (ഹിരൺ ദാസ് മുരളി) കൈകോർക്കുന്നു. വേടൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അനിരുദ്ധിനൊപ്പമുള്ള സ്റ്റുഡിയോ ചിത്രം പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും ചർച്ചകൾക്ക് തീപിടിച്ചത്. ലളിതമായ അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ഒരൊറ്റ ചിത്രം നിമിഷനേരം കൊണ്ടാണ് തെന്നിന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറിയത്. ​ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതൊരു വമ്പൻ പ്രൊജക്റ്റിന്റെ തുടക്കമാണെന്നാണ്. ധനുഷിനെ നായകനാക്കി ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസി’ക്ക് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ചിത്രത്തിലെ ഏറ്റവും ആവേശമുണർത്തുന്ന ഒരു ഹൈ-എനർജി മാസ് പാട്ടിന് വേണ്ടിയാണ് വേടന്റെ വരികളും റാപ്പും അനിരുദ്ധ് ഉപയോഗിക്കുന്നത് എന്നാണ് സൂചനകൾ. ​ഈ കൊളാബോറേഷൻ കേവലം ഒരു പാട്ടിൽ ഒതുങ്ങുന്നതല്ല; മറിച്ച് രണ്ട് വ്യത്യസ്ത സംഗീത ശൈലികളുടെ അതിശക്തമായ കൂടിച്ചേരലാണ്. വമ്പൻ കൊമേഴ്സ്യൽ ചിത്രങ്ങൾക്ക് ബാക്ക്ഗ്രൗണ്ട് സ്കോറിലൂടെയും പാട്ടുകളിലൂടെയും വന്യമായ ഊർജ്ജം നൽകുന്ന തെന്നിന്ത്യയുടെ സ്വന്തം റോക്ക്സ്റ്റാറാണ് അനിരുദ്ധ്. ഒപ്പം നിൽക്കുന്നത് മലയാളത്തിൽ തരംഗം സൃഷ്ടിച്ച റാപ്പർ വേടനും.​തെന്നിന്ത്യൻ സിനിമയിൽ റീജിയണൽ റാപ്പ് സംഗീതത്തിന് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. മുൻപ് സന്തോഷ് നാരായണൻ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രമുഖർ തങ്ങളുടെ ചിത്രങ്ങളിൽ തദ്ദേശീയ റാപ്പ് കലാകാരന്മാരെ ഉൾപ്പെടുത്തി വൻ വിജയം കൊയ്തിട്ടുണ്ട്. ഇപ്പോൾ അനിരുദ്ധ്-വേടൻ കൂട്ടുകെട്ട് ആ വഴിയിലാണ്. മാസും മാസും ഒത്തുചേരുമ്പോൾ, ആ മരണമാസ് ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.