‘മാടമ്പള്ളിയിലെ ചിത്തരോഗി ” അശ്ലീല പരാമര്‍ശമാണോ? ; എന്‍.പ്രശാന്ത് ഐഎഎസ്
കോഴിക്കോട് കളക്ടറായിരുപ്പോള്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കളക്ടര്‍ ബ്രോ ആയി മാറിയ വ്യക്തിയാണ് എന്‍.പ്രശാന്ത് ഐഎഎസ്. ഒപ്പം അദ്ദേഹം വഹിച്ച പദവികളിലെല്ലാം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിരുന്നു. എം.കെ.രാഘവന്‍ എംപിയുമായി നടത്തിയ പോരാട്ടവും തുടർന്ന് മാപ്പ് പറയണമെന്ന് ആവശ്യമുയര്‍പ്പോള്‍ കുന്ദംകുളം മാപ്പെന്നു ഫെയ്സ് ബുക്ക് പോസ്റ്റിട്ടതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.ഒടുവില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവമാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായത്. മാടമ്പള്ളിയിലെ ചിത്തരോഗി എന്ന് ഉപയോഗിച്ചത് അശ്ലീലമാണോ അത് സ്വന്തം അഭിപ്രായസ്വാതത്ര്യമല്ലേ എന്നും പ്രശാന്ത് പറയുന്നു. അങ്ങനെ പരാമര്‍ശം നടത്തിയതില്‍ ജയതിലക് ഒരു പരാതി പോലും നല്‍കിയിട്ടില്ലെന്നും പിന്നെ എന്തിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും ഐഎസ്‌ക്കാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം പാടില്ലേ എന്നും പ്രശാന്ത് ഉന്നയിക്കുന്നു. അപകീര്‍ത്തിപ്പെടുത്തല്‍ ആയിട്ട് തോന്നിയാല്‍ ആ വ്യക്തിയാണ് കേസ് കൊടുക്കേണ്ടതെന്നും ആ വ്യക്തിക്ക് വേണ്ടി സര്‍ക്കാര്‍ അല്ല ഇടപെടേണ്ടതെന്നും അദ്ദേഹം പറയുന്നു. എസ് സി, എസ് ടിഉന്നമനത്തിനായി തുടങ്ങിയ ‘ഉന്നതി’ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ ആയിരുന്ന എന്‍.പ്രശാന്തിനെതിരെ അഡീ. ചീഫ് സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്ന് ജയതിലകിന്റെ ചിത്രം സഹിതം നല്‍കികൊണ്ടാണ് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇതിനോടൊപ്പം ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്തുമെന്നും പ്രശാന്ത് പോസ്റ്റില്‍ അറിയിച്ചിരുന്നു. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നു എന്ന ചോദ്യത്തിന് ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്ത രോഗി ജയതിലക് തന്നെ എന്നായിരുന്നു പ്രശാന്ത് ഫേസ്ബുക്ക് കമന്റിന് മറുപടി നല്‍കിയത്. തുടർന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍പത്ത് മാസമായി സസ്‌പെന്‍ഷനില്‍ തുടരുകയാണ് എന്‍. പ്രശാന്ത്.









