Author name: sandeeppv.2009@gmail.com

Uncategorized

തെരുവുനായ ശല്യം;സർക്കാരിന്റെ നിഷ്‌ക്രിയത്തിന് പിന്നിൽ വാക്സിൻ ലോബിയോ?ബിജു പ്രഭാകർ ഐഎഎസ് പറയുന്നു…..

തെരുവുനായ്ക്കളുടെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കേരളം തെരുവുനായ്ക്കളുടെ തട്ടകമായി മാറുമ്പോൾ, ഇവരുടെ പരാക്രമണത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള നിരവധി പേർക്ക് ജീവൻ നഷ്ടമാവുന്ന ദാരുണമായ സാഹചര്യങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഈ വിഷയത്തിൽ ശക്തമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ. തെരുവുനായ്ക്കളെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ നിഷ്‌ക്രിയമാകാൻ കാരണം ശക്തമായ വാക്സിൻ ലോബികളുടെ സ്വാധീനമാണെന്ന് ബിജു പ്രഭകർ ഐഎഎസ് ആരോപിക്കുന്നു. ഈ ലോബികൾ സർക്കാരിൻ്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അതിനാൽ തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും നായകളുടെ എണ്ണം നിയന്ത്രിക്കാൻ ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. മനുഷ്യജീവന് വില നൽകിക്കൊണ്ട് തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കുന്നതിൽ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ബിജു പ്രഭാകർ പറയുന്നു.തെരുവുനായ്ക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഒരു ബെഞ്ച് പുറപ്പെടുവിച്ച വിധി പൂർണ്ണമായും പ്രായോഗികമല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡൽഹി പോലെയുള്ള ജനസാന്ദ്രതയേറിയ നഗരങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാൻ സ്ഥലമില്ല എന്നതാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. എബിസി നിയമം ഉപയോഗിച്ചു തെരുവുനായ ശല്യം നിയന്ത്രിക്കാൻ കഴിയില്ലെന്നും നായ്ക്കളെ മാറ്റി പാർപ്പിക്കാനും അവയെ സംരക്ഷിക്കാനും വലിയ സാമ്പത്തിക ചെലവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Uncategorized

‘രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പ് ‘പുറത്തെടുത്തിട്ട് കുടഞ്ഞ് ശ്രീജിത്ത് പണിക്കര്‍

സമകാലിക രാഷ്ട്രീയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പ് ആണെന്ന് തുറന്ന് കാട്ടി ശ്രീജിത്ത് പണിക്കര്‍. സ്ത്രീ പക്ഷമാണെന്ന് വാദിച്ചുകൊണ്ട് ഇരട്ടതാപ്പ് കാണിക്കുന്ന കോണ്‍ഗ്രസിന്റെ മുഖം മൂടി അദ്ദേഹംഅഴിച്ചിടുന്നു. ഇടതുപക്ഷത്തിന്റെ സ്വാതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചു വന്ന മുകേഷ് എംഎല്‍എ ക്ക് നേരെ പീഡനാരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ മാങ്കുട്ടം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. മുകേഷ് എംഎല്‍എയുടെ വീട്ടിലേക്കും ഓഫീസിലേക്കും ആദ്യം മാര്‍ച്ച് നടത്തിയത് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസുമാണ്. അന്ന് മഹിളാ കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് അധ്യക്ഷയായ ജെബി മേത്തര്‍ പറഞ്ഞത് ‘ സ്ത്രീ പീഡനകനായ ഒരാള്‍ നിയമസഭയില്‍ ഇരിക്കാന്‍ പാടില്ല എന്നാണ്. ഈ അഭിപ്രായം പറഞ്ഞ ജെബി മേത്തര്‍ രാഹുല്‍ മാങ്കുട്ടത്തിന് നേരെ പീഡനാരോപണം ഉയര്‍ന്നപ്പോള്‍ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു. മുകേഷിനെ എംഎല്‍എ സ്ഥാനത്ത് നിന്നും മാറ്റുന്നത് വരെ കോണ്‍ഗ്രസ് അടങ്ങില്ല എന്ന് പറഞ്ഞ രാഹുല്‍ സ്വന്തം കേസില്‍ എന്ത് നിലപാട് ആണ് സ്വീകരിച്ചതെന്നും അദ്ദേഹം തുറന്നടിക്കുന്നു. അതിനോടൊപ്പം എമ്പുരാന്‍, കേരള സ്റ്റോറി, എന്നീ സിനിമകളില്‍ ബിജെപിയുടെ ഡബിള്‍ സ്റ്റാന്‍ഡും ശ്രീജിത്ത് പണിക്കര്‍ തുറന്ന് കാട്ടുന്നു. കേരള സ്റ്റോറി രാഷ്ട്രീയ ആയുധമാക്കി പ്രയോഗിച്ച് സിനിമക്ക് പിന്തുണ നല്‍കിയ ബിജെപി, എമ്പുരാന്‍ ഇറങ്ങിയപ്പോള്‍ പ്രകടിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്രം ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. എമ്പുരാനില്‍ ഉള്ളത് ഇത്തരത്തിലുള്ള ആവിഷ്‌കാര സ്വാതന്ത്രം മാത്രമാണെന്നും ശ്രീജിത്ത് പണിക്കര്‍ അഭിപ്രായപ്പെടുന്നു. കേരള സ്റ്റോറിയില്‍ പറയുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങുന്നതിനു മുന്‍പ് മുഖ്യമന്ത്രിയും മറ്റ് ഇടതുപക്ഷ നേതാക്കളും സമ്മതിച്ചതാണ്. എന്നാല്‍ കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങിയപ്പോള്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരുന്നു. സിനിമയുടെ ട്രെയിലറില്‍ ഐഎസില്‍ ചേര്‍ന്നവരുടെ നമ്പര്‍ കൂട്ടി കാണിച്ചു എന്ന് സിനിമയുടെ സംവിധായകന്‍ സമ്മതിച്ചതാണെന്നും അത് ട്രെയിലറില്‍ മാത്രമാണ് കാണിച്ചത്തെന്നും സിനിമയില്‍ അങ്ങനെ ഒരു പരാമര്‍ശം നടത്തിയില്ല എന്നും ശ്രീജിത്ത് പണിക്കര്‍ ചൂണ്ടികാണിക്കുന്നു. സിനിമയിലെ ‘ലൗവ് ജിഹാദ് ‘എന്ന വാക്കിനെക്കാള്‍ പ്രശ്‌നം സിനിമയില്‍ പറയുന്ന കാര്യം ഇവിടെ നടന്നിട്ടുണ്ടോ എന്നതിനാണെന്നും അദ്ദേഹം പറയുന്നു.

Uncategorized

ക്ലൈമാക്സ് ശരിയായില്ല; ചിത്രത്തിന് മാന്ത്രിക സംഗീതത്തിലൂടെജീവൻ നൽകി മോഹൻ സിത്താര

പി. പത്മരാജൻ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇന്നലെ. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സുരേഷ് ഗോപി, ശോഭന, ജയറാം എന്നിവരാണ് മുഖ്യവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രം ഒരു വിങ്ങലോടെയാണ് മലയാളികൾ നെഞ്ചിലേറ്റിയത്. തിരക്കഥയെ പിടിച്ചു നിർത്തുന്നപശ്ചാത്തല സംഗീതവുംസിനിമയുടെ വിജയത്തിന് കട്ടക്ക് നിന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തതിന് ശേഷം, ആ രംഗം ഉദ്ദേശിച്ചത്ര വൈകാരികമായി വന്നില്ലെന്ന് പത്മരാജന് തോന്നി. പശ്ചാത്തല സംഗീതത്തിലൂടെ ക്ലൈമാക്സ് മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം മോഹൻ സിത്താരയോട് ആവശ്യപ്പ…

Uncategorized

പ്രണയകഥ പാടി വന്നു തെന്നൽ……….ട്രാക്ക് പാടി പാട്ട് ഹിറ്റ്

മോഹൻ സിത്താരയുടെ പാട്ടുകൾ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. 1986- ൽ “ഒന്നു മുതൽ പൂജ്യം വരെ” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്. സ്വപനക്കൂട്,നമ്മൾ,കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി, കുഞ്ഞിക്കൂനൻ , ഇഷ്ടം,സദാനന്ദന്റെ സമയം, തന്മാത്ര തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.നിരവധി ഹിറ്റ് പാട്ടുകളിലൂടെ ചുരുങ്ങിയ കാലയളവിൽ മികച്ച മലയാളചലച്ചിത്രസംഗീതസംവിധായകരുടെ നിരയിലേക്ക് മോഹൻ സിത്താരയും സ്ഥാനം പിടിച്ചു. സംഗീത സംവിധാനത്തിനൊപ്പം മോഹൻ സിത്താര ഒരു ഗായകൻ കൂടിയാണ്. അപ്രതീക്ഷിതമായാണ് സിനിമയിൽ പാട്ട് പാടേണ്ട സാഹചര്യം വന്നതെന്ന് അദ്ദേഹം പറയുന്നു. കെ.ബി. മധു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദീപസ്തംഭം മഹാശ്ചര്യം. അതിലെ പ്രണയകഥ പാടി വന്നു തെന്നൽ… എന്ന ഗാനം നവഗായകരെ വെച്ച് പാടിക്കാൻ തീരുമാനിച്ചു.ചിത്രത്തിലെ പാട്ടിന് ട്രാക്ക് പാടിയതാണ് മോഹൻ സിത്താര. അത് കേട്ട സംവിധായകൻ കെ.ബി. മധുവും പ്രൊഡ്യൂസറും അത് തന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് മോഹൻ സിത്താരയുടെ ശബ്ദത്തിൽ പിറന്ന ഗാനം ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചു. സിനിമയുടെ വിജയത്തിനൊപ്പം ഈ ഗാനം വലിയ ഹിറ്റായി മാറുകയും ചെയ്തു.

Uncategorized

വർഷങ്ങളായുള്ള ആഗ്രഹമാണ് സിനിമ; മോഹൻ സിത്താര

മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് മോഹൻ സിത്താര. അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്ന് എന്ന ഗാനം കേട്ട മലയാളികൾ ഒന്നടങ്കം പറയുന്നു അടരുവാൻ വയ്യ നിൻ സംഗീതത്തിൽ നിന്നെന്ന്. ഉണ്ണി വാവാവോ, രാരിരാരീരം രാരോ, തങ്കമനസ് അമ്മമനസ് മുറ്റത്തെ തുളസി പോലെ… ഈ പാട്ടുകളെ മനോഹരമാക്കിയത് മോഹൻ സിത്താരയുടെ സംഗീതമാണ്. കടൽ കടന്ന് സഞ്ചരിച്ച ഉണ്ണി വാവാവോ എന്ന ഗാനം ചർച്ചയായത് ഈ അടുത്താണ്. ഈ ഗാനം ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയുടെ മകൾ പാടിയതും കുട്ടിയെ ഉറക്കാൻ ബോളിവുഡ് നടൻ രൺബീർ കപൂർ പാടിയതും വലിയ ചർച്ച ആയിരുന്നു. ഒരു സിനിമക്ക് തിരക്കഥ എഴുതുന്ന തിരക്കിലാണ് ഇപ്പോൾ മോഹൻ സിത്താര. വർഷങ്ങളായുള്ള ആഗ്രഹമാണ് സിനിമ എന്നും അതിനോടൊപ്പം മലയാളത്തിൽ ഡെപ്ത് ഉള്ള പാട്ടുകൾ ഉണ്ടാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. ജനറേഷൻ ഗ്യാപ്പിലെ മാറ്റം മോഹൻ സിത്താരയുടെ പാട്ടുകളിലും ഇപ്പോൾ പ്രകടമാണ്. എന്നാൽ കൂടുതൽ മോഡേൺ ആയ പാട്ടുകൾ മനസ്സിലേക്ക് കയറികൂടില്ല. അതിൽ പാട്ടിന്റെ ആഴത്തിലുള്ള ഫീൽ ഉണ്ടാകില്ല എന്നും അദ്ദേഹം പറയുന്നു. അതിനാൽ ഡെപ്ത് ഉള്ള പാട്ടുകൾ ഉണ്ടാക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും, പുതിയ ചിത്രം ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി ആയിരിക്കും എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

Blog, Uncategorized

കതിവനൂർ വീരൻ

കതിവനൂർ വീരൻ വടക്കൻ കേരളത്തിലെ കളിയാട്ടങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ്. മന്ദപ്പൻ എന്ന തിയ്യസമുദായക്കാരനായ യോദ്ധാവ് കുടകിലെത്തി യുദ്ധം ചെയ്യുന്നതും മരിച്ച ശേഷം ദൈവമായി മാറുന്നതുമാണ് കളിയാട്ടത്തിൻ്റെ ഇതിവൃത്തം. രണ്ടര ദിവസം കൊണ്ട് തോറ്റം പാട്ടിലൂടെയും തെയ്യത്തിലൂടെയും ഈ കഥ ആസ്വാദകരുടെ മനസ്സിൽ എത്തുന്നു. ‘വീരപുരുഷൻ’ എന്ന വിഭാഗത്തിലാണ് തെയ്യങ്ങളിൽ കതിവനൂർ വീരൻ വരുന്നത്. കതിവനൂർ വീരനെ മാത്രം ആരാധിക്കുന്ന ഒരു ക്ഷേത്രം കണ്ണൂരിലെ പയ്യന്നൂരുണ്ട്. തളിക്കാരൻ തറവാട് വകയാണ് ഈ ക്ഷേത്രം. ഇവിടെ ക്ഷേത്രത്തിൻ്റെ വകയായും ഭക്തരുടെ വകയായും കളിയാട്ടങ്ങൾ നടക്കുന്നു. സതീഷ് പെരുവണ്ണാനാണ് ഞങ്ങൾ കണ്ട കളിയാട്ടത്തിൽ കതിവനൂർ വീരനായി എത്തിയത്. വൈകിട്ട് അഞ്ചരയ്ക്ക് മന്ദപ്പനായി എത്തുന്ന കലാകാരൻ തോറ്റം പാട്ടിനൊപ്പം സംഭവകഥകൾ അഭിനയിച്ച് കാണിക്കുന്നു. രാത്രി പന്ത്രണ്ടുമണിക്കാണ് ഈ തെയ്യം ഏറ്റവും മനോഹരമായ കളരിയഭ്യാസ പ്രകടനങ്ങൾ കാഴ്ച വെക്കുന്നത്. വാൾപ്പയറ്റും ഉറുമിപ്പയറ്റും എല്ലാം കഴിയുമ്പോഴേക്കും ഒരുമണിയാവും. യുദ്ധത്തിൽ ചതിയിൽ മന്ദപ്പൻ കൊല്ലപ്പെടുന്നിടത്ത് ഈ കഥ അവസാനിക്കും. വീരമൃത്യുവിന് ശേഷം ദൈവമായി മാറി കതിവനൂർ വീരൻ എത്തും.

Scroll to Top