പ്രണയത്തിൽ നിന്നും അകന്ന് പുതുതലമുറ

മലയാള ലളിതഗാന ശാഖയിൽ മറക്കാൻ കഴിയാത്ത ഒരുപിടി ഗാനങ്ങൾ,കഴിഞ്ഞു പോയ കാലം..നീ മറന്നാലും തിരയടിക്കും പ്രിയേ..മൊഴിചൊല്ലി പിരിയുമ്പോൾ..തുടങ്ങിയ പ്രണയഗാനങ്ങൾ മധുമഴയായ് മലയാളക്കരയിൽ പെയ്തുവീണു.ഇതിലെല്ലാം പ്രണയമുണ്ട്, വിരഹമുണ്ട്.ഈ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചത് ഇ. വി. വത്സൻ മാഷ് ആയിരുന്നു. ആ പാട്ടുകൾ കേട്ട ആരാധകർ ഒന്നടങ്കം ചോദിച്ചു: “ഹൃദയം നിറയെ പ്രണയമാണല്ലോ കവീ…”എന്നാൽ ഇന്ന്കാലം മാറിയപ്പോൾ ചോദ്യവും സ്വരവും മാറി. ഇപ്പോൾ പ്രണയഗാനങ്ങൾ എവിടെ?ആ ചോദ്യത്തിന് നൽകിയ ഉത്തരവും ആരാധകരെ ഒന്ന് ചിന്തിപ്പിക്കുന്നതാണ്.അദ്ദേഹം തിരിച്ച് ചോദിക്കുന്നു. അതിന് ഇപ്പോൾ പ്രണയമുണ്ടോ? പ്രണയഗാനങ്ങൾ എഴുതാനുള്ള സന്ദർഭം ഇന്നില്ല എന്ന് അദ്ദേഹം പറയുന്നു.പണ്ട് പ്രണയം എന്നു പറയുന്നത് മധുരവും ദിവ്യവും ദീപ്തവുമായ ഒരു വികാരം ആയിരുന്നു. പ്രണയംനഷ്ടപ്പെട്ടാൽ പണ്ടുകാലത്ത് നിരാശ കാമുകന്മാർ സ്വയം ശിക്ഷിക്കും.കുളിക്കില്ല, മുടി മുറിക്കില്ല, താടി വടിക്കില്ല ഇങ്ങനെയൊക്കെ ആയിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. കൈയിലെ ഹാമർ കൊണ്ട് പ്രണയിക്കാൻ വന്ന പെൺകുട്ടിയുടെ തല അടിച്ചുപൊട്ടിക്കുന്നു, സ്വന്തംഭാര്യയെ കൊല്ലുന്നു,പ്രണയം നിരസിച്ച പെൺകുട്ടിയെ പൊതുനിരത്തിൽ വെച്ച് പെട്രോൾ ഒഴിക്കുന്നു, കഷായത്തിൽ വിഷം കലക്കി കാമുകനെ ഇല്ലാതാക്കുന്നു.ഈ ക്രൂരമായ യാഥാർത്ഥ്യങ്ങൾക്കിടയിൽപാട്ടിന് സ്ഥാനമില്ല. ഇന്നത്തെ തലമുറക്ക് പ്രണയമില്ല പ്രണയപ്പകയാണ് ഉള്ളതെന്നും ഇ. വി. വത്സൻ മാഷ് പറയുന്നു.പ്രണയത്തിൽ നിന്നും പുതുതലമുറ അകന്നു നിൽക്കുന്നു അതുകൊണ്ട് തന്നെ പാട്ടും അകന്നു നിൽക്കുകയാണെന്നും അദ്ദേഹം പറയുന്നു.
പോലീസുകാരെല്ലാം മുരടൻമാരല്ല ; ജനമനസ്സിൽ പോലീസിന്റെ മുഖചിത്രം മാറ്റിയ എഡിജിപി എസ്. ശ്രീജിത്ത് മനസ്സ് തുറക്കുന്നു…

പോലീസുകാരെല്ലാം മുരടൻമാരെന്ന പൊതുബോധത്തെ തിരുത്തിക്കുറിച്ചുകൊണ്ട് ജനമനസ്സിൽ പോലീസ് സേനയുടെ പ്രതിച്ഛായ മാറ്റിയെഴുതിയ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്എഡിജിപി എസ്. ശ്രീജിത്ത്. കാക്കി വേഷമണിഞ്ഞ് കേസുകൾക്ക് പിന്നാലെ ഓടുമ്പോഴും സംഗീതത്തെ അദ്ദേഹം നെഞ്ചോട് ചേർത്തു വെച്ചു. സർവീസിലെ ദുർഘടഘട്ടങ്ങളിൽ പോലും സംഗീതം കൂട്ടുപിടിച്ചുകൊണ്ട് ജന്മമനസ്സിൽ ഇടം നേടാനും കാക്കിയിട്ട കലാകാരന്മാർക്ക് ഒരു പ്രചോദനമാവാനും എഡിജിപി എസ്. ശ്രീജിത്തിന്സാധിച്ചിരുന്നു. കോവിഡ് കാലത്ത് പാട്ട് പാടാൻ തുടങ്ങിയത് മുതൽ പിന്നീട്ക്രിസ്മസ്, റംസാൻ, ഓണം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം പോലീസ് ഓർകാസ്ട്രാ സജീവമായി. ഇത് ജന്മനസ്സിൽ പോലീസിനെകുറിച്ചുള്ള ചിത്രം മാറ്റിയെന്നും അദ്ദേഹം പറയുന്നു. മുരടൻമാരല്ല പോലീസുകാരെന്നും അവർക്ക് സൗഹൃദയത്വവും സൗകുമാര്യവുമുണ്ടെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ പറ്റിയെന്നും എഡിജിപി എസ്. ശ്രീജിത്ത് പറയുന്നു. പൊതുബോധം വലിയ തോതിൽമാറ്റുന്നതിന് സംഗീതം ഉപകരിച്ചു. അതിനാൽ പോലീസുകാരൻ എന്നതിലുപരി ആളുകൾ ഇടപഴകാറുണ്ടെന്നും അദ്ദേഹം പറയുന്നു. അതിനോടൊപ്പം പുതിയ തലമുറയെ ശാസ്ത്രീയ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ, വേദികളിൽ പാടി സോഷ്യൽ മീഡിയയിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ എഡിജിപി.ഇതിന് പിന്തുണയുമായി വിവിധ സംഘടനകളും വ്യക്തികളും ഈ ദൗത്യത്തിനൊപ്പം രംഗത്തെത്തിയിട്ടുണ്ട്.
“കസ്റ്റഡി മരണം”മുൻവിധി പോലീസുകാരുടെ മനോവീര്യം തകർക്കുന്നു;എസ്. ശ്രീജിത്ത് ഐ.പി.എസ്

കസ്റ്റഡിയിൽ നിന്ന് മരണം സംഭവിച്ചാൽപോലീസ്കാരെ മുൻവിധിയോടെ കാണുന്ന സമൂഹമാണ് നമുക്കുള്ളതെന്നും ഇത് പോലീസുകാരുടെ മനോധൈര്യം തകർക്കുമെന്നുംഎസ്. ശ്രീജിത്ത് ഐപിഎസ് പറയുന്നു. ഒരു വ്യക്തി പോലീസിന്റെ കസ്റ്റഡിയിലായിക്കഴിഞ്ഞാൽ, പിന്നീട് എന്ത് സംഭവിച്ചാലും അത് കസ്റ്റഡി മരണമായി വ്യാഖ്യാനിക്കപ്പെടുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ മരണം സംഭവിച്ചാൽ പോലും പോലീസുകാരുടെ നേർക്ക് സമൂഹം വിരൽ ചൂണ്ടുന്ന അവസ്ഥയാണുള്ളത്. എന്നാൽ മറ്റ് പല രാജ്യങ്ങളിലും പോലീസ് അതിക്രമം കാരണമുള്ള മരണങ്ങൾ മാത്രമാണ് കസ്റ്റഡി മരണമായി കണക്കാക്കുന്നത്. ഈ മുൻവിധി കാരണം വഴിയിൽ കിടക്കുന്ന ഒരു വ്യക്തിയെ ആശുപത്രിയിലെത്തിക്കാൻ പോലും പോലീസുകാർ മടിക്കുന്ന സാഹചര്യമുണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘കോളനി ‘ എന്ന വാക്ക്മാറ്റാൻ കാരണം??നജീബ് കാന്തപുരംഎംഎൽഎ നേരിട്ടറിഞ്ഞ അനുഭവം!

അടിമത്വത്തിന്റെ അലങ്കാരമായി ഉപയോഗിക്കുന്നകോളനി എന്ന വാക്ക് മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് നജീബ് കാന്തപുരം എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2023 സെപ്റ്റംബറിൽ അദ്ദേഹം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണണന് നിവേദനം നൽകിയിരുന്നു. കോളനി എന്ന പദത്തിന് പകരം സദ്ഗ്രാമം എന്ന് ഉപയോഗിക്കണം എന്നതായിരുന്നു നിവേദനത്തിലെ ആവശ്യം.ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയ കെ.രാധാകൃഷ്ണൻ അദ്ദേഹം പദവി ഒഴിയുന്നതിന് മുൻപായി ഒരു തീരുമാനം എടുത്തു “കോളനി ” ഇനിയില്ല. അങ്ങനെ സമത്വത്തിന്റെയും പ്രത്യാശയുടെയും പര്യായമായ “സദ്ഗ്രാമം” വന്നു. നേരിട്ട് അറിഞ്ഞ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്ഈ വാക്ക് മാറ്റാൻ തീരുമാനം എടുത്തത് ആ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് നജീബ് കാന്തപുരം. ഇവിടെ കോളനി എന്ന വാക്ക് ഒരു പ്രത്യേക വിഭാഗത്തെ പരാമർശിച്ചാണ് വ്യാഖ്യാനിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന സമയത്ത്ഒരു സ്കൂളിൽ പോയപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നജീബ് കാന്തപുരം. സ്കൂളിലെ വിജയശതമാനംവർധിക്കാത്തതിന് കാരണം കോളനിയിലെ കുട്ടികൾ ആണെന്ന് ഒരു അധ്യാപിക എംഎൽഎയോട് പറഞ്ഞു. എന്നാൽ ആ അധ്യാപികയെ തിരുത്താൻ ശ്രമിച്ചില്ല കാരണം തിരുത്തതേണ്ടത് മനുഷ്യരുടെ ജീവിതത്തിൽ ആണെന്നും അദ്ദേഹം പറയുന്നു. അതിനുള്ള ആദ്യ ചുവട് വെയ്പ്പായിരുന്നു കോളനി എന്ന വാക്ക് മാറ്റിയത് പകരം “സദ്ഗ്രാമം” വന്നു. എത്ര മുൻവിധിയോടെയാണ് ആളുകൾ ഇത്തരം വിഷയങ്ങളിൽ പരാമർശം നടത്തുന്നതെന്നുംഅടിമത്വത്തിന്റെ പ്രതീകമായ കോളനി എന്ന വാക്ക് ജാതിപരമായി പിന്നോക്കം നിൽക്കുന്ന ആളുകളെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ സദ്ഗ്രാമം എന്ന പദ്ധതിയിലൂടെപിന്നോക്ക വിഭാഗത്തിന്റെഉന്നമനത്തിനായി നിരവധി പ്രവർത്തങ്ങളും നജീബ് കാന്തപുരം നടപ്പിലാക്കി വരുന്നുണ്ട്.
ഇങ്ങനെ ഒരു സ്ഥാപനം കേരളത്തിൽ ഇല്ല ; നജീബ് കാന്തപുരം എംഎൽഎ

ഐഎഎസ് ആണ് മോഹം, പക്ഷെ ചിലവ് എത്ര വരും?സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങൾക്ക് തടസ്സം നിൽക്കുന്നത് ഈ ഒരു ചിന്തയാണ്. അത് മാനത്ത് കണ്ട് നജീബ് കാന്തപുരം എംഎൽഎ യുടെ ഇടപെടലിൽ ആരംഭിച്ചതാണ് “ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് കോച്ചിങ് സെന്റർ”. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനവും താമസവും ഭക്ഷണവും പൂർണ്ണമായും സൗജന്യമായി നൽകുന്നതിലാണ് “ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് കോച്ചിങ് സെന്റർ” കേരളത്തിൽ ശ്രദ്ധേയമാകുന്നത്. ‘ക്രിയ ‘ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് 2022-ൽ ഈ റെസിഡൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ഐഎഎസ് അക്കാദമി ആരംഭിക്കാൻ ഇടയായ സാഹചര്യം വെളിപ്പെടുത്തിരിക്കുകയാണ് നജീബ് കാന്തപുരം. എംഎൽഎ ആയി വരുന്നതിന് മുൻപ് കണ്ട സ്വപ്നമാണ് ഐഎഎസ് അക്കാദമി എന്ന് അദ്ദേഹം പറയുന്നു. നിർധനരായ രക്ഷിതാക്കൾ അവരുടെ കുട്ടികൾക്ക് എങ്ങനെ വിദ്യാഭ്യാസം കൊടുക്കും എന്ന് പറഞ്ഞ് സമീപിച്ചിരുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എങ്ങനെ ഏറ്റവും വലിയ പരീക്ഷകൾ വിജയിക്കുന്നതിനുള്ള പരിശീലനം കൊടുക്കാൻ സാധിക്കും എന്നത് ഒരു വെല്ലുവിളി ആയിരുന്നു.ഇതിൽ നിന്നാണ് സൗജന്യ ഐഎഎസ് അക്കാദമി പിറവിയെടുത്തത്. ഐ.എസ്.എസ് കോളേജ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മൂന്ന് വർഷം പിന്നിടുമ്പോൾ, കേരളത്തിൽ ഏറ്റവും കൂടുതൽ സിവിൽ സർവീസ് റിസൾട്ട് നേടുന്ന സ്ഥാപനങ്ങളിൽ ഒന്നായി ഈ അക്കാദമി മാറി. നിലവിൽ നൂറോളം വിദ്യാർത്ഥികൾ ഇവിടെ സൗജന്യമായി പഠിക്കുന്നുണ്ട്. ഇവിടെ നിന്ന് പരിശീലനം നേടിയ 64 പേർ ഇതിനോടകം സർവീസിൽ പ്രവേശിച്ചു. മികച്ച റിസൾട്ടുകളിലൂടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഇന്ന് ഈ ഐ.എ.എസ് അക്കാദമി.
‘മാടമ്പള്ളിയിലെ ചിത്തരോഗി ” അശ്ലീല പരാമര്‍ശമാണോ? ; എന്‍.പ്രശാന്ത് ഐഎഎസ്

കോഴിക്കോട് കളക്ടറായിരുപ്പോള്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കളക്ടര്‍ ബ്രോ ആയി മാറിയ വ്യക്തിയാണ് എന്‍.പ്രശാന്ത് ഐഎഎസ്. ഒപ്പം അദ്ദേഹം വഹിച്ച പദവികളിലെല്ലാം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിരുന്നു. എം.കെ.രാഘവന്‍ എംപിയുമായി നടത്തിയ പോരാട്ടവും തുടർന്ന് മാപ്പ് പറയണമെന്ന് ആവശ്യമുയര്‍പ്പോള്‍ കുന്ദംകുളം മാപ്പെന്നു ഫെയ്സ് ബുക്ക് പോസ്റ്റിട്ടതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.ഒടുവില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവമാണ് ഇപ്പോള്‍ വിവാദത്തിന് കാരണമായത്. മാടമ്പള്ളിയിലെ ചിത്തരോഗി എന്ന് ഉപയോഗിച്ചത് അശ്ലീലമാണോ അത് സ്വന്തം അഭിപ്രായസ്വാതത്ര്യമല്ലേ എന്നും പ്രശാന്ത് പറയുന്നു. അങ്ങനെ പരാമര്‍ശം നടത്തിയതില്‍ ജയതിലക് ഒരു പരാതി പോലും നല്‍കിയിട്ടില്ലെന്നും പിന്നെ എന്തിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും ഐഎസ്‌ക്കാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം പാടില്ലേ എന്നും പ്രശാന്ത് ഉന്നയിക്കുന്നു. അപകീര്‍ത്തിപ്പെടുത്തല്‍ ആയിട്ട് തോന്നിയാല്‍ ആ വ്യക്തിയാണ് കേസ് കൊടുക്കേണ്ടതെന്നും ആ വ്യക്തിക്ക് വേണ്ടി സര്‍ക്കാര്‍ അല്ല ഇടപെടേണ്ടതെന്നും അദ്ദേഹം പറയുന്നു. എസ് സി, എസ് ടിഉന്നമനത്തിനായി തുടങ്ങിയ ‘ഉന്നതി’ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ ആയിരുന്ന എന്‍.പ്രശാന്തിനെതിരെ അഡീ. ചീഫ് സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്ന് ജയതിലകിന്റെ ചിത്രം സഹിതം നല്‍കികൊണ്ടാണ് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇതിനോടൊപ്പം ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്തുമെന്നും പ്രശാന്ത് പോസ്റ്റില്‍ അറിയിച്ചിരുന്നു. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നു എന്ന ചോദ്യത്തിന് ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്ത രോഗി ജയതിലക് തന്നെ എന്നായിരുന്നു പ്രശാന്ത് ഫേസ്ബുക്ക് കമന്റിന് മറുപടി നല്‍കിയത്. തുടർന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍പത്ത് മാസമായി സസ്‌പെന്‍ഷനില്‍ തുടരുകയാണ് എന്‍. പ്രശാന്ത്.
ഹീറ്റായി പറഞ്ഞതെല്ലാം ഹിറ്റ്, സിനിമ സ്‌റ്റൈല്‍ മറുപടിക്ക് പിന്നില്‍? മനസ് തുറന്ന് എന്‍. പ്രശാന്ത് ഐഎഎസ്

കോഴിക്കോട് കളക്ടര്‍ ആയിരിക്കുമ്പോള്‍ നടത്തിയ ജനകീയ പ്രവര്‍ത്തങ്ങളും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുമാണ് പ്രശാന്ത് നായര്‍ എന്‍. എന്ന ഐഎഎസ് ഓഫീസറെ കളക്ടര്‍ ബ്രോ ആക്കി മാറ്റിയത്.‘ഓപ്പറേഷന്‍ സുലൈമാനി’ അടക്കമുള്ള പദ്ധതികളുമായി പ്രശാന്ത് ജനമനസ്സില്‍ ഇടം നേടി. ഒപ്പം അദ്ദേഹം വഹിച്ച പദവികളിലെല്ലാം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിരുന്നു.എം.കെ.രാഘവന്‍ എംപിയുമായി നടത്തിയ പോരാട്ടവും ഏറ്റവും ഒടുവില്‍ ചീഫ് സെക്രട്ടറി എ.ജയതിലകുമായി ഉണ്ടായ തര്‍ക്കവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എം.പി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട നടന്ന പ്രശ്‌നത്തില്‍ തനിക്കെതിരായ വാര്‍ത്താക്കുറിപ്പിന്റെ പേരില്‍ കളക്ടര്‍ മാപ്പുപറയണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് കുന്ദംകുളത്തിന്റെ മാപ്പ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തത് വിവാദമായിരുന്നു. എസ് സി, എസ് ടി ഉന്നമനത്തിനായി തുടങ്ങിയ ‘ഉന്നതി’ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ ആയിരുന്ന എന്‍.പ്രശാന്തിനെതിരെ അഡീ. ചീഫ് സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.തുടര്‍ന്ന് എ. ജയതിലകിന്റെ ചിത്രം സഹിതം നല്‍കികൊണ്ടാണ് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചത്. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നു എന്ന ചോദ്യത്തിന് ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്ത രോഗി ജയതിലക് തന്നെ’ എന്നായിരുന്നു പ്രശാന്ത് ഫേസ്ബുക്ക് കമന്റിന് മറുപടി നല്‍കിയത്. ഇതിനെല്ലാം ഒരു സിനിമ സ്‌റ്റൈല്‍ മറുപടിയാണ് അദ്ദേഹം നല്‍കിയത്. തനിക്കെതിരെ വരുന്ന ആരോപങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നത് സ്വന്തം ഇഷ്ടമാണെന്നും അഭിപ്രായത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സിനിമയുമായി ബന്ധപ്പെടുത്തി പറയുന്നതിലൂടെ കാര്യം കൂടുതല്‍ വ്യക്തമായി ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കും എന്നാണ് എന്‍. പ്രശാന്ത് പറയുന്നത്. മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ നിന്ന് ‘കുന്ദംകുളം മാപ്പ് ‘മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ‘മാടമ്പള്ളിയിലെ ചിത്തരോഗി’ എന്നീ പരാമര്‍ശങ്ങളായിരുന്നു അദ്ദേഹം നടത്തിയത്. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍ ഈ രീതിയിലൂടെ തന്നെ ആരാധകരെ നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ജിഎസ്ടി വരുമാനത്തിലെ കുറവ്, സർക്കാർ എങ്ങനെ നികത്തും? അഡ്വ. സിന്ധു മങ്ങാട്ട് പറയുന്നു…

നികുതി ഘടനയിലെ മാറ്റം മൂലം സംസ്ഥാന സർക്കാരിന്നുണ്ടാവുന്നത് നഷ്ടമാണെന്നാണ് നിലവിലെ കണക്ക് കൂട്ടൽ. പ്രതിവർഷം 8000 കോടി രൂപയോളം നഷ്ടം ഉണ്ടാകും. മുൻപ് ജിഎസ്ടി ക്ക് 4 നികുതി സ്ലാബുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 5%,12%, 18%, 28% എന്ന കണക്കില്‍ ആയിരുന്നു. എന്നാൽ ഇപ്പോൾ 5%, 18% എന്നിങ്ങനെ രണ്ടായി കുറച്ചു. നിലവില്‍ 12%, 28% നിരക്കുകള്‍ക്ക് ബാധകമായിരുന്ന നികുതി ഇല്ലാതാക്കിയിക്കുകയാണ് കേന്ദ്ര സർക്കാർ. സാധാരണക്കാര്‍ക്ക് ഒഴിച്ച്കൂടാനാവാത്ത ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ നിത്യോപയോഗ വസ്തുകൾക്ക് വിലക്കുറവുംആഡംബര വസ്തുക്കള്‍ മുതലായവയ്ക്ക്(കാറുകൾ, ലോട്ടറി) വില കൂടുകയും ചെയ്യും. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ വില കുറയുന്നതിന്റെ ഭാഗമായി കേരളത്തിൽ സർക്കാരിനെ വരുമാന നഷ്ടം ബാധിക്കും.ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്നുണ്ടാവുന്ന നഷ്ടം എങ്ങനെ നികത്തുമെന്ന്വിശദമാക്കുകയാണ് അഡ്വ. സിന്ധു മങ്ങാട്ട്. വരുമാനം കണ്ടെത്തുന്നതിനായി സർക്കാർ ആദായ നികുതി, ഇലക്ട്രിസിറ്റി ചാർജ്, സ്റ്റാമ്പ് ഡ്യൂട്ടിസ് എന്നിവയുടെ വില വർധിപ്പിക്കും. ഇതിലൂടെ ആയിരിക്കും സർക്കാർ നഷ്ടം നികത്തുന്നത് വരെ വരുമാനം കണ്ടെത്തുക. കൂടാതെവില കൂട്ടിയ വസ്തുക്കളുടെ ഉപഭോഗം കുറയുമെങ്കിലും വില കുറയുന്നതിലൂടെ ഉപഭോഗത്തിൽ വർധനയുണ്ടാവുകയും ഇതിലൂടെ നഷ്ടം നികത്താനും സാധിക്കും.മറ്റ് രാജ്യങ്ങളെല്ലാം നിലനിർത്തുന്നത് 5%, 18% എന്ന നിരക്കിലാണ്. ഈ രീതിയിലൂടെ മാത്രമേ ലോക സമ്പദ് വ്യവസ്ഥയിൽ രാജ്യം വില നിലവാരത്തിൽ തുല്യതയിൽ എത്തുകയുള്ളു എന്നും അഡ്വ. സിന്ധു അഭിപ്രായപെട്ടു.
ജിഎസ്ടി ഭേദഗതിസാധാരണക്കാര്‍ക്ക് നേട്ടമോ??അറിയാം ജിഎസ്ടി യില്‍ വന്ന പുതിയ മാറ്റം!

എന്തൊക്കെയാണ് ജിഎസ്ടി ഭേദഗതി നിയമത്തില്‍ വന്ന മാറ്റം? സാധാരണക്കാര്‍ക്ക് അത് എങ്ങനെയാണ് നേട്ടമാവുന്നത്? മുന്‍പ് ജിഎസ്ടി 4 നികുതി സ്ലാബില്‍ ആയിരുന്നു ഉണ്ടായിരുന്നത്. അത് 5%,12%, 18%, 28% എന്ന കണക്കില്‍ ആയിരുന്നു. ഇത് 5%, 18% എന്നിങ്ങനെ രണ്ടായി കുറച്ചു നിലവില്‍ 12%, 28% നിരക്കുകള്‍ക്ക് ബാധകമായിരുന്ന നികുതി ഇല്ലാതാക്കി. അതായത് സാധാരണക്കാര്‍ക്ക് ഒഴിച്ച്കൂടാനാവാത്ത നിത്യോപയോഗ വസ്തുക്കളായ പാലുല്‍പ്പന്നങ്ങള്‍, സോപ്പ്,ബ്രഷ് തുടങ്ങിയവ വ്യക്തിഗത ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സ്,32 ഇഞ്ചിന് മുകളിലുള്ള ടിവികള്‍, മോണിറ്റര്‍,പ്രൊജക്ടര്‍,ഡിഷ് വാഷര്‍വാഷിങ് മെഷീന്‍ എന്നിവ 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്‍,കൃഷി,ചികിത്സ,വസ്ത്രമേഖല,മാര്‍ബിള്‍, ഗ്രാനേറ്റ്, സിമന്റ്‌റ്, കുട്ടികളുടെ നാപ്കിന്‍ ക്ലിനിക്കല്‍ ഡയപ്പര്‍ ഇതിനെല്ലാം വില കുറയും. ആഡംബര വസ്തുക്കള്‍,വാഹനങ്ങള്‍, ലോട്ടറി, ഇലക്ട്രിക് വാഹനങ്ങള്‍, 2,500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍,ചെരിപ്പുകള്‍,കാര്‍ബണേറ്റ് പാനീയങ്ങള്‍, മധുരം ചേര്‍ത്തുവരുന്ന ഫ്‌ളേവേഡ് പാനീയങ്ങള്‍ എന്നിവയ്ക്കെല്ലാം വില കൂടും. പാന്‍ മസാല, സിഗരറ്റ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയവ ലോട്ടറി മുതലായവയ്ക്ക് മാത്രം ബാധകമായ 40 ശതമാനം പ്രത്യേക നിരക്കുമുണ്ട്. പുതിയ ജിഎസ്ടി ഭേദഗതിയുമായി ബന്ധപ്പെട്ട് പുതുക്കിയ വിലകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ ഗസലാണ് പ്രണയം..കാരണം അവിടെയുണ്ട് ടീം ഹാര്‍ട്ട് കോര്‍ മെഹദി ഹസന്‍…

സൂഫി ഗ്രാമമായ താഴെ അങ്ങാടിയില്‍ ഒന്ന് രണ്ട് പേരുണ്ട് അവിടെ… ‘ടീം ഹാര്‍ട്ട് കോര്‍ മെഹദി ഹസന്‍’അവിടെ പോയി ആ ഗസല്‍ ഒന്ന് കേള്‍ക്കണം…ഗസല്‍ ഇതിഹാസം ഷഹബാസ് അമന്‍ ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്.ഗസലുകളിലൂടെ നമ്മെ അത്ഭുതപ്പെടുത്തിയ ഷഹബാസ് അമന്‍ സംഗീതത്തിന്റെ അത്യുന്നതങ്ങളിലേക്ക് വളര്‍ന്നുവന്നത് ഇവിടെ നിന്നാണ് എന്നത് മാത്രമല്ല. എം. കുഞ്ഞി മുസ, പി. ടി അബ്ദു റഹ്‌മാന്‍, ഷുക്കൂര്‍ ഭായ,് റഹീംക്ക സൈദപ്പൂ തങ്ങള്‍,എംസിക് തങ്ങള്‍ സിയാഫ് ബാര്‍ദ്വാന്‍ എന്നിവരാണ് അതിന് ഉത്തരവാദികള്‍. കാരണം ഇവര്‍ക്ക് പ്രണയം ഗസലിനോടായിരുന്നു.പതിവായി പാടി പാടിയ പാട്ടൊന്നു കേള്‍ക്കാന്‍ ഓടിയെത്തുകയാണ് ഇവിടെ ഗസല്‍ പ്രേമികള്‍. ഒരു കാലത്ത് ഹിന്ദുസ്ഥാനി സംഗീതം അലയടിച്ച വടകരയുടെ തീരങ്ങളില്‍ ഇന്ന് ഗസല്‍ പെരുമയാണ് ഉയരുന്നത്. മുന്‍പ് ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായകര്‍ ഇവിടെസ്ഥിരമായി വരാറുണ്ടായിരുന്നു.അവര്‍ ഒത്തുചേര്‍ന്നിരുന്ന ഒരു ക്യാമ്പ് ആയിരുന്നു താഴെ അങ്ങാടി. സൂഫിസവും ഗസലും ഖവാലിയും ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക് സംഗീതവും ഒരുപോലെ കൊണ്ടുനടന്ന ബാര്‍ദ്വാന്‍ അബ്ദുറഹിമാന്‍ സാഹിബ് എന്ന മഹാപ്രതിഭയുടെ കുടുംബത്തിലെ അംഗമായ സിയാഫ് ബാര്‍ദ്വാനും കൂട്ടരും ഗസലിന്റെ പാതയിലേക്ക് വരാന്‍ ഇവര്‍ക്ക് പ്രചോദനമായതും അന്ന് കണ്ടും കേട്ടും നേടിയ ഇത്തരം സംഗീതാനുഭവങ്ങളാണ്.ഇവര്‍ മാതൃകയാക്കുന്നത് ഗസലുകളുടെ ചക്രവര്‍ത്തിയായ മെഹ്ദി ഹസനെ ആണ്.ഇന്ന് ഗസലിന്റെ പുതുവഴികള്‍ തേടിയുള്ള യാത്രയിലാണ് ടീം ഹാര്‍ട്ട് കോര്‍ മെഹദി ഹസന്‍…