യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളം ഇത്രത്തോളം മതേതരമാവില്ല -പ്രൊഫ. സി. രവീന്ദ്രനാഥ്

കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ തുടർച്ചയായി ഇത്തവണയും പിണറായി സർക്കാർ ഭരണത്തിൽ വരുമെന്ന് പ്രവചിച്ച്‌ പ്രൊഫ. സി രവീന്ദ്രനാഥ്.മൂന്നാം തവണയും പിണറായി സർക്കാർ ഭരണത്തിൽ വരുമെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും ചാപ്റ്റർ ഫോറിനു നൽകിയഅഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് ആകമാനം ഒരു ഫാസിസ്റ്റ് പ്രവണത വളർന്നു വരികയാണ്. വർഗീയത എന്ന് പറയുന്നത് ഇന്ത്യക്ക് ഭീഷണിയാണ്. ആ ഭീഷണി രാജ്യത്ത് നിൽക്കുമ്പോൾ അതിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന കേരളം സ്വാഭാവികമായും മതേതരമാവണം എന്ന് ചിന്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വർഗീയ പ്രവർത്തങ്ങൾ നടക്കുമ്പോൾ ഒരു മതേതര ഗവൺമെന്റ് വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കും.ഇത്തരത്തിലു ള്ള ചിന്ത ആദ്യം വരുന്നത് മലയാളികൾക്കാണ്. കാരണം മതേതര സംസ്കാരം ഇന്ത്യക്ക് തന്നെ സംഭാവന ചെയ്യുന്നത് മലയാളികളാണെന്നും കൂടാതെ,അനുഭവത്തിന്റെ വെളിച്ചത്തിലുള്ള നേട്ടങ്ങൾ ജ്വലിക്കണമെങ്കിൽഎൽഡിഎഫ് തന്നെ അധികാരത്തിൽ വരണമെന്നും പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മണിപ്പൂരിലെ വിഷയം ഇത്രയും രൂക്ഷമായത് ഒരു മതേതര ഗവൺമെന്റ് ഇല്ലാതിരുന്നതിനാലാണ്.യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നാൽ കേരളം ഇത്രത്തോളം മതേതരമാവില്ലെന്നും പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

പുതിയ വിദ്യാഭ്യാസ നയം അപകടമാണ്, കേരളം അതൊരിക്കലും അംഗീകരിക്കില്ല -പ്രൊഫ.സി. രവീന്ദ്രനാഥ്

കേന്ദ്രസർക്കാറിന്റെ 2020-ലെ പുതിയ വിദ്യാഭ്യാസ നയം ഇന്ത്യയെ പിന്നോട്ടടിക്കുന്നതാണെന്ന വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പ്രെഫ.സി. രവീന്ദ്രനാഥ്.കേരളത്തിൽ അത് നടപ്പിലാക്കാൻ പറ്റില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഈ നയം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. കാരണംമതനിരപേക്ഷവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ രീതിയാണ് കേരളത്തിന്റേത്. സെക്കുലർ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ മാതൃക സംരക്ഷിക്കപ്പെടണം.ഇതിന് വിരുദ്ധമാണ്കേന്ദ്രത്തിന്റെ പുതിയ നയം.ഈ നയം നടപ്പിലാക്കിയാൽ അത് കേരളത്തിലെ ജനങ്ങളെയും വിദ്യാഭ്യാസ നിലവാരത്തെയും കാലങ്ങൾ പിന്നോട്ട് നയിക്കുമെന്നും പ്രൊ.സി രവീന്ദ്രനാഥ് പറഞ്ഞു.

ഒരാൾ പോയാൽ തളരുന്നതല്ല ഈ പ്രസ്ഥാനം; പ്രൊഫ. സി. രവീന്ദ്രനാഥ്

പാർട്ടിക്കുള്ളിലെ വിഭാഗീയതയെയും കൊഴിഞ്ഞുപോക്കിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയുമായി മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്.ചാപ്റ്റർ ഫോറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിക്കുള്ളിൽ നിരന്തരം പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ പാർട്ടിക്കുള്ളിൽ വിഭാഗിതയില്ല എന്ന് മാത്രമല്ല നിലവിൽ ആരും പാർട്ടി വിട്ടു പോകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കുഞ്ഞിക്കണ്ണൻ മാഷിനെ പോലുള്ളവർ ആരോപിക്കുന്ന അഴിമതി ആരോപണങ്ങൾ ഇടതുപക്ഷ അനുഭാവികളെ സ്വാധീനിക്കില്ല.ഒന്ന് രണ്ട് അനുഭവങ്ങൾ ഉണ്ടായെങ്കിലും സിപിഎമ്മിനുള്ളിൽ അതൊരു ചെറിയ ചലനം പോലും സൃഷ്ടിക്കുമെന്ന്കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല സ്വർണ്ണകൊള്ള ഉൾപ്പെടെയുള്ള കേസുകളിൽ പാർട്ടി ഉത്തരം പറയുകയും കൃത്യമായ നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്. ആ നിലപാട് കൃത്യമാണ് എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. അതിനാൽ ഇന്നും പാർട്ടി എടുക്കുന്ന നിലപാട് കൃത്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും പ്രൊഫ. സി. രവീന്ദ്രനാഥ്പറഞ്ഞു.

‘എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ പത്മകുമാര്‍ ശ്രമിച്ചു’- തുറന്ന് പറഞ്ഞ് അടൂര്‍ പ്രകാശ്

തനിക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി.1996-ല്‍ ആദ്യമായി കോന്നിയില്‍ മത്സരിച്ചത് മുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്നും ഇതിന് പിന്നില്‍ എ.പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. 96- ല്‍ ആദ്യമായി മത്സരിക്കുമ്പോള്‍, എതിര്‍സ്ഥാനാര്‍ഥി പത്മകുമാറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.അന്നുമുതല്‍ തന്നെ പരാജയപ്പെടുത്താന്‍ നിരീക്ഷണം നടത്തി പത്മകുമാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പിന്നാലെകൂടി.സോളാര്‍ കേസ്, അഴിമതി കേസ്, വിജിലന്‍സ് കേസ് ഇങ്ങനെ തിരഞ്ഞെടുപ്പ് വരുന്നതിന്റെ തൊട്ടു മുന്‍പ് ഏതെങ്കിലും കള്ളക്കേസുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. 1996-ല്‍ ജയിച്ചതിന് ശേഷമുള്ളആദ്യ കേസ് പത്തനംതിട്ടയിലുള്ള ഒരു സ്ഥാപനത്തിനെതിരെയായിരുന്നു.ശ്രീ നാരായണഗുരു ദേവന്റെ ജയന്തി ആഘോഷിക്കാന്‍ വേണ്ടി സ്വന്തം സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരുന്നു.അന്ന് സ്ഥാപനം നോക്കുന്നതിന് വേണ്ടി ഒരു ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.അവിടെയുണ്ടായിരുന്ന ജീവനക്കാരന് മദ്യം കൊടുത്ത്, അത് കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പോലീസിനെ വിട്ടു അറസ്റ്റ് ചെയ്യിച്ചു.അന്ന് ലൈസന്‍സ് അമ്മയുടെ പേരില്‍ ആയിരുന്നു.അതിനാല്‍ അമ്മയെ ഒളിവില്‍ താമസിപ്പിക്കേണ്ടി വന്നതായും അടൂര്‍ പ്രകാശ് വെളിപ്പെടുത്തി. ആ സംഭവത്തിന് ശേഷം ഒരു ശുപാര്‍ശയുമായും ആരുടെ അടുത്തും ചെന്നിട്ടില്ല.അതിന് കാരണം കൂടെ നില്‍ക്കുന്നവര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അനുഭവിക്കണം എന്നുള്ളത് കൊണ്ടാണെന്നും അടൂര്‍ പ്രകാശ്പറഞ്ഞു.ഇതിനു പിന്നില്‍ പത്മകുമാര്‍ ആയിരുന്നു തന്നെ അറസ്റ്റ് ചെയ്യാന്‍ ആയിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.ചാപ്റ്റര്‍ ഫോറിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാണക്കാരൻ ആയിരുന്ന എന്നെ പാകപ്പെടുത്തിയത് മാർഷ്യൽ ആർട്സ് ആണ്-എൻ.എ നസീർ

ഒരുകാലത്ത് നാലുപേരോട് സംസാരിക്കാൻ പോലും മടിച്ചിരുന്ന ആ പഴയ ‘നാണക്കാരൻ’ ഇന്നില്ല. നാണക്കാരനിൽ നിന്നും തന്നെ പാകപ്പെടുത്തിയതും ആത്മവിശ്വാസം വളർത്തിയതും മാർഷ്യൽ ആർട്സ് ആണെന്ന് വെളിപ്പെടുത്തി പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായിരുന്ന എൻ. എ നസീർ. “പണ്ട് ഞാൻ ഭയങ്കര നാണക്കാരൻ ആയിരുന്നു . ഒരു കടയിൽ കേറാനും ആളുകളോട് സംസാരിക്കാനും മടിയായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ആളുകളെ സ്കാൻ ചെയ്യുന്ന പോലെ ഇന്നെനിക്ക് അറിയാൻ സാധിക്കുന്നുണ്ട്.അതിന് പ്രാപ്തനാക്കിയത് മാർഷ്യൽ ആർട്സ് ആണ്.” മാർഷ്യൽ ആർട്സ് പഠിക്കാൻ ഇന്ന് ചെറിയ കുട്ടികളടക്കംഎൻ.എ നസീറിന്റെ അടുക്കൽ വരാറുണ്ട്.ഇതിൽലൂടെ സ്വയം പ്രതിരോധം, ശാരീരിക ക്ഷമത, അച്ചടക്കം, മെഡിറ്റേഷൻ എന്നിവയ്ക്കെല്ലാം എൻ. എ നസീർ പരിശീലനം നൽകുന്നുണ്ട്.സമൂഹത്തിൽ വലിയ മാറ്റം വരണമെങ്കിൽ ഇത്തരം പഠനങ്ങൾ വിദ്യാഭ്യാസത്തിൽ കൊണ്ടുവരണമെന്നും എൻ. എ നസീർ അഭിപ്രായപ്പെട്ടു.പണ്ടത്തെ ഹിസ്റ്ററിയെക്കാൾ ഇത്തരം പഠനങ്ങൾക്കാണ് ഇന്ന് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

പാളയം മാര്‍ക്കറ്റില്‍ എന്ത് സംഭവിച്ചു? വെളിപ്പെടുത്തി ഡോ. ബീന ഫിലിപ്പ്

പാളയം മാര്‍ക്കറ്റ് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടു ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കച്ചവട യൂണിയനുകള്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തി മുന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ചാപ്റ്റര്‍ ഫോറിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പദ്ധതിയുടെ ഓരോ ഘട്ടത്തിലും ചര്‍ച്ചകള്‍ക്കായി യൂണിയനുകളെ വിളിച്ചിരുന്നു.എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം ഈ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നു.വിളിക്കുമ്പോള്‍ വരാതിരുന്നവരാണ് പിന്നീട് ഏറ്റവും ബഹളം ഉണ്ടാക്കിയ കച്ചവടക്കാരുടെ യൂണിയന്‍.അവര്‍ പിന്നീട് പലതിലും പങ്കെടുത്തില്ല.അത് ബോധപ്പൂര്‍വ്വം ചെയ്തതാണെന്നും ബീന ഫിലിപ്പ് പറഞ്ഞു. കച്ചവടം കുറയും എന്നതാണ് പ്രതിഷേധിക്കുന്നവരുടെ പ്രധാന ആശങ്ക.എന്നാല്‍ തൃശൂരും തിരുവനന്തപുരത്തും മാര്‍ക്കറ്റ് മാറ്റി സ്ഥാപിച്ചപ്പോള്‍ കച്ചവടം വര്‍ധിക്കുകയാണ് ചെയ്തത്.അനുബന്ധ കച്ചവടക്കാരെ കൂടി കൊണ്ടുപോകണം എന്ന ആവശ്യമുള്‍പ്പെടെ അവര്‍ പറഞ്ഞ മുഴുവന്‍ തടസ്സങ്ങളും പരിഹരിക്കും എന്ന ഉറപ്പ് നല്‍കിയാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ഡോ.ബീന ഫിലിപ്പ് വ്യക്തമാക്കി.

വിശ്വാസികളെ വെല്ലുവിളിച്ചു യുവതികള്‍ മലകയറിയത് ശരിയല്ല ; പി.കെ. ശ്രീമതി

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചത് വിശ്വാസത്തിന്റെ ഭാഗമായല്ല,മറിച്ച് വിശ്വാസികളെ വെല്ലുവിളിക്കാനാണെന്ന വിമര്‍ശനവുമായി സി.പി.എം നേതാവ് പി.കെ. ശ്രീമതി. ശബരിമലയില്‍ കയറിയ സ്ത്രീകളുടെ ഭക്തി എന്നത് പ്രധാന ഘടകമാണ്.ശബരിമലയില്‍ പോവുന്നത് വിശ്വാസത്തിന്റെ പുറത്താകണം.എന്നാല്‍ വെല്ലുവിളിക്കാന്‍ പോവുന്നത് സമൂഹം അംഗീകരിക്കില്ല.ശബരിമലയില്‍ അങ്ങനെയല്ല ചെയ്യേണ്ടിയിരുന്നത്.സമൂഹം അംഗീകരിക്കാത്ത വേഷത്തില്‍ കയറിയത് വെല്ലുവിളിച്ചാണ്.അത് ഭക്തജനങ്ങളോടും അയ്യപ്പനോടും നടത്തിയ വെല്ലുവിളിയാണ്.വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.വിശ്വാസികളോട് യുദ്ധപ്രഖ്യാപനം നടത്താന്‍ പറ്റില്ല.അത് അവരുടെഅവകാശമാണെന്നും പി.കെ. ശ്രീമതി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാന്‍ പറ്റുമെന്ന് സുപ്രീംകോടതി വിധി വന്നപ്പോള്‍ കയറാന്‍ താല്പര്യമുള്ളവര്‍ക്കൊപ്പമാണ് പാര്‍ട്ടി നിന്നത്.മുന്‍പ് പറഞ്ഞ നയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടുപോയിട്ടില്ല.ശബരിമലയില്‍ കയറാന്‍ താല്പര്യമുള്ളവര്‍ കയറിക്കോട്ടെ ആരും നിര്‍ബന്ധിക്കുന്നില്ല.കേരളത്തില്‍ ആരും പോവാന്‍ തയ്യാറല്ല.പോകാന്‍ തയ്യാറാണെന്ന് പറഞ്ഞു വരുന്നവര്‍ പോയ്‌ക്കോട്ടെ എന്നും പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു.

വെറുതെ ട്രൈ ചെയ്തു, കിട്ടിയത് പട്ടുറുമാലില്‍! മനസ്സ് തുറന്ന് ഫാത്തിമത്തൂല്‍ ഫാദിയ

മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന മൊഞ്ചന്മാരുടെയും മൊഞ്ചത്തിമാരുടെയും സ്വപ്നവേദിയാണ് പട്ടുറുമാല്‍.കിട്ടാന്‍ ഭാഗ്യം വേണമെന്ന് കരുതിയിരുന്ന റിയാലിറ്റി ഷോയിലേക്ക് വെറുതെ ഒന്ന് ട്രൈ ചെയ്തതാണ് ഫാത്തിമത്തൂല്‍ഫാദിയ. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പട്ടുറുമാലിലെ ഓഡിഷനെക്കുറിച്ച് കേള്‍ക്കുന്നത്. ഈ വിവരം അറിയിച്ചതും പാട്ടുപാടാന്‍ പ്രോത്സാഹിപ്പിച്ചതും ഉമ്മയാണ്. ഓഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ മൂന്ന് മെലഡിയിലുള്ള പാട്ടുകള്‍ പാടി അയച്ചുകൊടുക്കണം.പാട്ട് റെക്കോര്‍ഡ് ചെയ്തിട്ട് അയച്ചെങ്കിലും മറുപടിയൊന്നും വന്നില്ല.പിന്നീട് ഒരു മാസം കഴിഞ്ഞപ്പോള്‍ തിരൂരിൽ വെച്ച് നടക്കുന്ന ഫൈനല്‍ ഓഡിഷന് വരണം എന്ന് പറഞ്ഞ് സന്ദേശം വന്നു.അങ്ങനെ ഫൈനല്‍ ഓഡിഷന് പങ്കെടുക്കണം എന്ന ആവേശത്തില്‍ ഫാദിയ പാട്ട് പഠിക്കാന്‍ തുടങ്ങി.കലോത്സവത്തിന് ഒന്നാം സ്ഥാനം കിട്ടിയ പാട്ടായിരുന്നു ഓഡിഷന് പാടിയിരുന്നത്.ഒടുവില്‍ ആ പാട്ട് കൊണ്ടെത്തിച്ചത് പട്ടുറുമാലിന്റെ വേദിയില്‍ ആയിരുന്നു. പട്ടുറുമാല്‍ എന്ന ജനകീയ റിയാലിറ്റി ഷോയില്‍തിളങ്ങിനിന്നിരുന്ന പട്ടുറുമാലിലെ പാട്ടുകാരിക്ക് ഇനി ഒരു ആഗ്രഹം കൂടിയുണ്ട് ബാക്കി. സിനിമയില്‍ പാടണം. പട്ടുറുമാല്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണിപ്പോള്‍ ഫാത്തിമത്തൂല്‍ ഫാദിയ.

വൈബൊരുക്കി എംഎല്‍എ,വടകര ഇനി വൈബ് ഓണ്‍ ഫയര്‍

വടകര മണ്ഡലത്തില്‍ കുട്ടികള്‍ക്കായി വ്യത്യസ്തമായ എന്തെങ്കിലും പദ്ധതി നടപ്പാകണമെന്ന എംഎല്‍എയുടെ ആഗ്രഹത്തില്‍ തെളിഞ്ഞ പദ്ധതിയാണ് ‘വൈബ്’.കെ. കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി ഇന്ന് കുട്ടികളുടെ വൈബ് ആയി മാറിയിരിക്കുകയാണ്. കുട്ടി വൈബ് മുതല്‍ കലാ പ്രോത്സാഹനം വരെയുള്ള വിവിധ പദ്ധതികള്‍ വൈബിന്റെ കുടക്കീഴിലുണ്ട്. എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍,എന്‍.എം.എം.എസ്. പോലുള്ള ദേശീയ പരീക്ഷാ പരിശീലന പരിപാടികള്‍,സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷയായ സി.യു.ഇ.ടി. ട്രെയിനിങ് പ്രോഗ്രാം,എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ആപ്റ്റിറ്റിയൂഡ് ക്ലാസുകള്‍ എന്നിവയും വൈബൊരുക്കുന്നു. കൂടാതെ, പ്ലസ് വണ്‍ ഏകജാലകപ്രവേശനത്തിനുള്ള അപേക്ഷാ രീതികളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രത്യേക ക്ലാസുകള്‍ നല്‍കുന്നതിനും എല്ലാ വര്‍ഷവും ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന ചടങ്ങുകളും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി പ്രത്യേക വേദിയൊരുക്കാനും വൈബിലൂടെ സാധിച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി പദ്ധതികള്‍ വൈബിലൂടെ കുട്ടികള്‍ക്ക് മുന്നില്‍ എത്തിക്കഴിഞ്ഞു.ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ മികച്ച വൈബുള്ള സംഘാടകരാണുള്ളത്.സംഘാടകര്‍ ചേര്‍ന്നുള്ള കൂട്ടായ ആലോചനയിലൂടെ ഇന്ന് വ്യത്യസ്തമായ പദ്ധതികളാണ് ഇതിലൂടെ നടപ്പിലാക്കി വരുന്നത്.

സനാതന ധര്‍മ്മത്തിന്റെ പൈതൃകം പേറാൻ ഒരാശ്രമം..ആത്മീയതയുടെ പുതു വഴികള്‍ താണ്ടി ഡോ. നസ്രത്ത് ജഹാന്‍

സനാതന ധര്‍മ്മത്തിന്റെ പൈതൃകം പേറാൻ ഒരാശ്രമം..ആത്മീയതയുടെ പുതു വഴികള്‍ താണ്ടി ഡോ. നുസ്രത്ത് ജഹാന്‍ 25 വര്‍ഷമായുള്ള ഏവിയേഷന്‍ ജോലി ഉപേക്ഷിച്ച് നുസ്രത്ത് ജഹാന്‍ കടന്നുവന്നത് ആത്മീയതയുടെ പാതയിലേക്കായിരുന്നു. ആ യാത്രയിലൂടെ ഇന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തേടുന്നവര്‍ക്കായി തുറന്നുവെച്ച, കാലാതീതമായ ജ്ഞാനത്തിന്റെ ഒരു ആശ്രമകേന്ദ്രം ഒരുക്കിയാണ്. ഒരു മുസ്ലിം യുവതി എയര്‍ലൈനില്‍ ജോലി ചെയ്യുക എന്ന് പറയുന്നത് പ്രശ്‌നമായിരുന്ന കാലം. ആ വെല്ലുവിളി അതിജീവിച്ചു 25 വര്‍ഷമാണ് നുസ്രത്ത് ജഹാന്‍ ഏവിയേഷനില്‍ ജോലിചെയ്തിരുന്നത്.അവിടെ നിന്നും കണ്ടും കേട്ടും നേടിയ അനുഭവങ്ങളും ഒരു കൗതുകത്തോടൊപ്പം ഫോറിന്‍ ഡിഗ്രി എടുക്കണം എന്ന ആഗ്രഹവും ചേര്‍ന്നപ്പോള്‍ ഏവിയേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് പഠിച്ചിറങ്ങിയതാണ്നുസ്രത്ത് ജഹാന്‍.പിന്നീട് ജോലി നേടിയ നുസ്രത്ത് ജഹാന്‍ ഒടുവില്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലേക്ക് വരികയായിരുന്നു. ആത്മീയതയെ അറിയാനും മതങ്ങളുടെ കെട്ടുപാടില്ലാതെ മനുഷ്യന് ജീവിക്കാനും പഠിക്കാനും ജീവിതം ആഘോഷിക്കാനുമുള്ള ഒരു സ്ഥലമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം.ദൈവത്തിനെ കാണാന്‍ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ നമ്മളാണ് ദൈവം എന്ന് തിരിച്ചറിഞ്ഞവരുണ്ട്, അങ്ങനെയുള്ള ആചാര്യന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും ദക്ഷിണേന്ത്യയില്‍ വന്ന് താമസിക്കാനും അവര്‍ക്ക് മറ്റുള്ളവരിലേക്ക് ഇത് പകര്‍ന്നു കൊടുക്കാനും എല്ലാ സൗകര്യങ്ങളും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരിടമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം. ഭാരതത്തിന്റെ സംസ്‌കാരങ്ങളും സനാതന ധര്‍മ്മവും ഇനി വരും തലമുറയ്ക്കുകൂടി അറിഞ്ഞും പറഞ്ഞും കൊടുക്കാനുള്ള ദൗത്യത്തിനൊരുങ്ങുകയാണ് ഈ ആശ്രമം. 25 വര്‍ഷമായുള്ള ഏവിയേഷന്‍ ജോലി ഉപേക്ഷിച്ച് നുസ്രത്ത്ജഹാന്‍ കടന്നുവന്നത് ആത്മീയതയുടെ പാതയിലേക്കായിരുന്നു. ആ യാത്രയിലൂടെ ഇന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തേടുന്നവര്‍ക്കായി തുറന്നുവെച്ച, കാലാതീതമായ ജ്ഞാനത്തിന്റെ ഒരു ആശ്രമകേന്ദ്രം ഒരുക്കിയാണ്. ഒരു മുസ്ലിം യുവതി എയര്‍ലൈനില്‍ ജോലി ചെയ്യുക എന്ന് പറയുന്നത് പ്രശ്‌നമായിരുന്ന കാലം. ആ വെല്ലുവിളി അതിജീവിച്ചു 25 വര്‍ഷമാണ് നസ്രത്ത് ജഹാന്‍ ഏവിയേഷനില്‍ ജോലിചെയ്തിരുന്നത്.അവിടെ നിന്നും കണ്ടും കേട്ടും നേടിയ അനുഭവങ്ങളും ഒരു കൗതുകത്തോടൊപ്പം ഫോറിന്‍ ഡിഗ്രി എടുക്കണം എന്ന ആഗ്രഹവും ചേര്‍ന്നപ്പോള്‍ ഏവിയേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് പഠിച്ചിറങ്ങിയതാണ് നസ്രത്ത് ജഹാന്‍.പിന്നീട് ജോലി നേടിയ നുസ്രത്ത്ജഹാന്‍ ഒടുവില്‍ ജോലി ഉപേക്ഷിച്ച് ആത്മീയതയുടെ പാതയിലേക്ക് വരികയായിരുന്നു. ആത്മീയതയെ അറിയാനും മതങ്ങളുടെ കെട്ടുപാടില്ലാതെ മനുഷ്യന് ജീവിക്കാനും പഠിക്കാനും ജീവിതം ആഘോഷിക്കാനുമുള്ള ഒരു സ്ഥലമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം.ദൈവത്തിനെ കാണാന്‍ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ നമ്മളാണ് ദൈവം എന്ന് തിരിച്ചറിഞ്ഞവരുണ്ട്, അങ്ങനെയുള്ള ആചാര്യന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും ദക്ഷിണേന്ത്യയില്‍ വന്ന് താമസിക്കാനും അവര്‍ക്ക് മറ്റുള്ളവരിലേക്ക് ഇത് പകര്‍ന്നു കൊടുക്കാനും എല്ലാ സൗകര്യങ്ങളും സൗജന്യമായി ചെയ്തു കൊടുക്കുന്ന ഒരിടമാണ് വേദ വിജ്ഞാന സൂര്യ വംശി ആശ്രമം. ഭാരതത്തിന്റെ സംസ്‌കാരങ്ങളും സനാതന ധര്‍മ്മവും ഇനി വരും തലമുറയ്ക്കുകൂടി അറിഞ്ഞും പറഞ്ഞും കൊടുക്കാനുള്ള ദൗത്യത്തിനൊരുങ്ങുകയാണ് ഈ ആശ്രമം.