ശബരിമല സ്വർണക്കടത്ത് ഇ.ഡി അന്വേഷിക്കണം; കെ. സുരേന്ദ്രൻ

ശബരിമലസ്വർണക്കൊള്ള കേസിൽ ഇ. ഡി അന്വേഷണം ആവശ്യമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എഫ് ഐ.ആർ ഇട്ട കേസിൽ സാമ്പത്തിക കുറ്റങ്ങൾ അധികമായി വന്നാൽ ഇ. ഡിക്ക് അന്വേഷിക്കാൻ പറ്റും.എന്നാൽ അന്വേഷണം തടസ്സപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്.ഇപ്പോൾ ലോക്കൽ ബോഡി ഇലക്ഷൻ ആയതുകൊണ്ടാവും ചോദ്യം ചെയ്യാത്തത്.അതിനാൽ ഉടൻ ഇ.ഡി അന്വേഷണം ആവശ്യ മാണെന്നും അദ്ദേഹം അഭിപ്രായപെട്ടു പാർട്ടിയുടെ മുതിർന്ന നേതാക്കൾ സ്വർണം ചെമ്പാക്കണമെന്ന് തീരുമാനിച്ചാൽ, ദേവസ്വം മന്ത്രിയുടെ അറിവോടെയല്ലാതെ അത് സംഭവിക്കില്ല. കേസിൽ അറസ്റ്റിലായ പോറ്റി മുതൽ പത്മകുമാർ വരെ, മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് എതിരെ മൊഴി നൽകിയിട്ടുണ്ട്.മൊഴികൾ അനുസരിച്ച് കടകംപള്ളിയെ ചോദ്യം ചെയ്യാതിരിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഇടപെട്ട് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള അമ്പലങ്ങളിൽ ഒരു ഓഡിറ്റ് നടത്താൻ ഉത്തരവിട്ടാൽ, പല ക്ഷേത്രങ്ങളിലും വലിയ തോതിലുള്ള നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്താനാവും.വിശ്വാസത്തിനെതിരായ നവോത്ഥാനത്തിൻ്റെ ഭാഗമായി സ്ത്രീകളെ ശബരിമലയിൽ കയറ്റാനുള്ള തീരുമാനം എടുത്ത അതേ സമയത്തുതന്നെയാണ് സ്വർണക്കൊള്ളയും നടന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.വിശ്വാസം തകർക്കുക ക്ഷേത്രങ്ങൾ കൊള്ളയടിക്കുക എന്ന തീരുമാനം വർഷങ്ങൾക്ക് മുൻപ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറിഡിയം സ്‌കാം;ഡീലൊരുക്കി വന്‍ തട്ടിപ്പ് സംഘം

ഇറിഡിയം എന്ന് കേള്‍ക്കുമ്പോള്‍ കണ്ണ് മഞ്ഞളിച്ചു കോടികളുണ്ടാക്കാന്‍ എടുത്തുചാടിയാല്‍ വരുന്നത് ലക്ഷങ്ങളുടെ നഷ്ടം. ഇതിന് പിന്നില്‍ ഇന്ത്യയിലും വിദേശത്തുമായി ഒരു വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. പണം നല്‍കിയാല്‍ അത് ഇരട്ടിയാക്കി തരുമെന്ന് പറഞ്ഞു ബന്ധപ്പെടുന്നതാണ് ആദ്യപടി. പിന്നീട് ഡീല്‍ ഉറപ്പിക്കുന്നതിനായി ചില ബ്രോക്കര്‍മാരെയും ശാസ്ത്രജ്ഞരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തുന്നു.ശേഷം ഇറിഡിയമാണെന്ന് പറഞ്ഞുകൊണ്ട് ചില വസ്തുക്കള്‍ കാണിക്കുന്നു.എന്നാല്‍ ഇറിഡിയമാണ്,തുറന്ന്‌നോക്കിയാല്‍ റേഡിയേഷന്‍ ഉണ്ടാകുമെന്ന് പറഞ്ഞ് അതിനു പോലും ആളുകളെ അനുവദിക്കുകയില്ല. റിസര്‍വ് ബാങ്കിന്റെ രേഖകള്‍ വരെ തട്ടിപ്പ് സംഘം വ്യാജമായി സൃഷ്ടിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന രേഖകള്‍ കാണിച്ചാണ് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നത്.പിന്നീട് ഘട്ടം ഘട്ടമായി പണം അയക്കാന്‍ ആവശ്യപ്പെടുകയും,പിന്നീട് വിദേശ ബാങ്കുകളില്‍ പണം ഇരട്ടിയായി തിരികെ നല്‍കിയെന്നു പറഞ്ഞ് രേഖകളും കാണിക്കുന്നു. പിന്നീട് ഈ പണം റിസര്‍വ് ബാങ്കിലൂടെ മാത്രമേ ലഭിക്കൂ അതിന് ചില നടപടിക്രമങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കുന്നു.ലക്ഷങ്ങള്‍ നല്‍കി ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പണം ലഭിക്കുകയുള്ളു എന്ന് പറയുന്നു. ഇത് വിശ്വസിച്ച് ലക്ഷങ്ങള്‍ കൊടുക്കുന്നവരാണ് തട്ടിപ്പിന് ഇരയാവുന്നത്. ഇറിഡിയം തട്ടിപ്പ് സംഘം 2011 മുതലാണ് ഇന്ത്യയില്‍ സജീവമാവുന്നത്.കേരളത്തില്‍ കൊച്ചിയിലാണ് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് വന്നത്.ഇന്ന് ഇന്ത്യയില്‍ മാത്രം ലക്ഷക്കണക്കിന് ആളുകളാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്.
വ്യത്യസ്തനാണ് വടകരയുടെ പ്രേമേട്ടന്‍

നാട് ഓടുമ്പോള്‍ നടുവേ ഓടണം എന്ന പൊതുധാരണയെ തിരുത്തിക്കുറിച്ചുകൊണ്ട് ജീവിക്കുന്ന അതുല്യകലാകാരനാണ് പ്രേം കുമാര്‍ വടകര.തന്റെ ജീവിതരീതിയിലൂടെയും സംഗീതത്തിലൂടെയും വ്യത്യസ്തനും നാട്ടുകാര്‍ക്ക് പ്രിയങ്കരനുമാണ് സംഗീത അധ്യാപകന്‍ കൂടിയായ പ്രേം കുമാര്‍. ഒരു ദിവസം 25 പേര്‍ക്കെങ്കിലും പേന നല്‍കുന്ന മനുഷ്യന്‍, ആരെങ്കിലും മരിച്ചാല്‍ അവരുടെ ചരമ പേജുകള്‍ പോലും നോട്ടുബുക്കില്‍ ഒട്ടിച്ച് സൂക്ഷിക്കുന്ന,പരിചയക്കാരുടെ വിശേഷദിനങ്ങളും സാധാരണ ദിനങ്ങളും പോലും കൃത്യമായി ഓര്‍ത്തുവയ്ക്കുന്ന, ഈ കാലഘട്ടത്തില്‍ വാട്‌സാപ്പ് ഉപയോഗിക്കാതെ ബന്ധങ്ങള്‍ പരിപാലിക്കുന്ന അതുല്യമായ ശീലങ്ങള്‍ അദ്ദേഹത്തിനുണ്ട്. നൂറുകണക്കിന് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രേം കുമാര്‍ അത്രത്തോളം ഗാനങ്ങള്‍ വേദികളില്‍ പാടി കൈയ്യടി നേടിയ കലാകാരനാണ്. 1995 മുതല്‍ 20 വര്‍ഷം വടകരയിലെ സ്‌കൂള്‍ കലോത്സവങ്ങളില്‍ സമ്മാനാര്‍ഹമായ ഗാനങ്ങളില്‍ ഏറെയും പ്രേംകുമാറിന്റെതായിരുന്നു. ആകാശവാണിക്ക് വേണ്ടി ഒട്ടേറെ ഗാനങ്ങള്‍ ഒരുക്കിയ പ്രേം കുമാര്‍ ഒട്ടേറെ കുട്ടികള്‍ക്ക് സൗജന്യമായി സംഗീതം പകര്‍ന്നുനല്‍കിയിട്ടുണ്ട്.സംഗീതത്തോട് താല്‍പര്യമുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഗീതം പറഞ്ഞു കൊടുക്കാന്‍ സദാസന്നദ്ധനുമാണ് വടകരയുടെ സ്വന്തം പ്രേമേട്ടന്‍.
സ്‌പൈസസ്, തനി നാടൻ തനിമ ചോരാതെ…

ഭക്ഷണത്തിന് രുചി വേണോ ? അതോ നല്ല ഗുണനിലവാരം മതിയോ? ഇനി സംശയം വേണ്ട മനോജ് പരമേശ്വരത്തും രായിരല്ലൂർ ഗ്രാമത്തിലെ കർഷകരും ചേർന്ന് പുറത്തിറക്കിയ “സ്‌പൈസസിൽ” ഇതെല്ലാമുണ്ട്. രുചിയുടെ പുതിയ വാതായനവുമായി മലയാളി മനസ്സുകൾ കീഴടക്കിയ മസാലക്കൂട്ടുകൾക്ക് ഇന്ന് ആവശ്യക്കാർ എറെയാണ്.അതിന് കാരണം.സ്റ്റാൻഡേർഡ് ലൈഫിനേക്കാൾ കൂടുതൽ, ആളുകൾക്ക് വേണ്ടത് ക്വാളിറ്റി ലൈഫാണ് എന്ന തിരിച്ചറിവാണ്. ഇങ്ങനെ സ്‌പൈസസിന്റെ ഉൽപ്പന്നങ്ങളിലെല്ലാം ഒരു ഫാമിലി ടച്ച് കാണാം. ആളുകളെന്നും സ്വന്തം കുടുംബത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തും. അതുപോലെ ഒരു കുടുംബത്തിന്റെ ശ്രദ്ധയും കരുതലും ചേർത്താണ് സ്‌പൈസസിന്റെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. മഞ്ഞൾപൊടി,സാമ്പാർപൊടി,കുരുമുളകുപൊടി, ചിക്കൻ മസാല,രസപ്പൊടി, റാഗി, മീറ്റ് മസാല,പുട്ടുപൊടി, ചുക്ക് എന്നിങ്ങനെ നിരവധി രുചികൂട്ടുകൾ സ്‌പൈസസിന്റെ ഉൽപന്നങ്ങളായി വിപണിയിലുണ്ട്. പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് ലഭിക്കുന്നതിന്റെ പരിശുദ്ധി ഒട്ടും ചോരാതെയാണ് സ്‌പൈസസിന്റെ നിർമ്മാണം.കർഷകരുടെ ഉൽപ്പന്നങ്ങൾ പ്രത്യേക ഉൽപ്പന്നങ്ങളായി വേർതിരിച്ചു നിർമ്മിക്കുകയും, കർഷകർക്ക് അതിന്റെ ക്രെഡിറ്റ് നൽകിയുമാണ് സ്‌പൈസസിന്റെ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിലെത്തുന്നത്. ഇങ്ങനെ ഉപയോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന സ്‌പൈസസ് ഉൽപ്പന്നങ്ങൾ ആരാണ് ഉത്പാദിപ്പിച്ചത് എന്നുൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ മനസ്സിലാക്കാം.
കണ്ണൂരിൽ സിപിഎമ്മിനെ തകർത്തത് ഞങ്ങളാണ്; കെ. സുധാകരൻ

ഒരു കാലത്ത് സിപിഎമ്മിന്റെ ചെങ്കോട്ടയായിരുന്ന കണ്ണൂരിൽകമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായ സ്വാധീനം നഷ്ടപ്പെട്ടതായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. എതിർക്കേണ്ടിടത്ത് എതിർത്തും വിമർശിക്കേണ്ടിടത്ത് വിമർശിച്ചതുകൊണ്ടുമാണ് സിപിഎം കണ്ണൂരിൽ തകർന്നു പോയത്. സിപിഎമ്മിന്റെ അപ്രമാദിത്വം തകർത്തെറിഞ്ഞെന്നും ഇന്ന് സിപിഎം ഇവിടെയൊരു ശക്തിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു കാലത്ത് സിപിഎമ്മിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന കണ്ണൂരിലെ അക്രമികളുടെ പാർട്ടിയായിരുന്നു സിപിഎം.അതിന്റെ ഭയപ്പാടിൽ മറ്റ് പാർട്ടികളെല്ലാം പിൻവലിഞ്ഞപ്പോഴുംഞങ്ങൾ അധ്വാനിച്ചാണ് അതൊക്കെ മാറ്റിയെടുത്തത്.പതിമൂന്ന് തവണ തനിക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.അതിലെല്ലാം രക്ഷപ്പെട്ടു.അതിന്റെ പ്രതിഫലനം സിപിഎമ്മിനെതളർത്തുന്നതായിരുന്നു. സിപിഎമ്മിനെ ദുർബലമാക്കാനുള്ള പ്രവർത്തനങ്ങളിലെല്ലാം കണ്ണൂരിലെ കോൺഗ്രസുകാർക്ക് ആവേശവും ആത്മവിശ്വാസവും പകർന്നുകൊടുക്കാനുള്ള നേതൃത്വം സ്വന്തം അണികൾക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സിപിഎം ഇവിടെയൊരു ശക്തിയല്ല. സിപിഎമ്മിന്റെ മേഖലകളിലെല്ലാം ഒരുപാട് വോട്ട് കോൺഗ്രസിന് കിട്ടിയിട്ടുണ്ട്.ഇപ്പോൾ പല സ്ഥലങ്ങളും സിപിഎമ്മിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണികളോട് പോലും ആത്മാർഥത ഇല്ലാത്ത പാർട്ടി ; വിമർശനവുമായി കെ. സുധാകരൻ

അണികളോട് പോലും ആത്മാർഥത ഇല്ലാത്ത പാർട്ടിയാണ് സിപിഎം എന്ന വിമർശനവുമായി കെ. സുധാകരൻ.സിപിഎമ്മിന്റെ അകത്തളങ്ങളിൽ പോലും പിണറായി വിജയന്റെ ഭരണത്തോട് പലർക്കും താല്പര്യമില്ല. പാർട്ടി യോഗത്തിൽ പോലും പിണറായി വിജയന്റെ ഇന്നത്തെ പ്രവർത്തന നയങ്ങളെയും തീരുമാനങ്ങളെയും വിമർശിക്കുന്നവരാണുള്ളത്. അതുകൊണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനകത്ത് വോട്ട് ചോരും.അതിനാൽ പിണറായി വിജയന്റെ ഇടതുപക്ഷത്തിന് ഇനി ആരെങ്കിലും വോട്ട് ചെയ്യുമോ?എന്നും കെ. സുധാകരൻ ചോദിക്കുന്നു. കേരളത്തെ ഭരിക്കാൻ കോൺഗ്രസ് അല്ലാതെ മറ്റേത് പാർട്ടിയാണുള്ളത്.ജനാധിപത്യവും മതേതരത്വവും മനസ്സിനകത്ത് കൊണ്ടുനടക്കാൻ മാത്രമല്ല,അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതാണ് കോൺഗ്രസ്.അതുകൊണ്ട് തന്നെ ജനങ്ങൾ കോൺഗ്രസിന് ഒപ്പമുണ്ട്.കോൺഗ്രസ് കഷ്ടപ്പെടുന്നവരെയും പട്ടിണി കിടക്കുന്നവരെയും സംരക്ഷിക്കുന്നവരാണ്. വീടില്ലാത്തവർക്ക് വീടുണ്ടാക്കി കൊടുക്കുന്നവരാണ്. ചികിത്സയില്ലാത്തവർക്ക് ചികിത്സ നൽകുന്നവരാണ്. ജനങ്ങളുടെ കൂടെ മനസ്സറിഞ്ഞുകൊണ്ട് കൂടെ നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.അന്നും ഇന്നും താനുൾപ്പെടെ അത് ചെയ്യുന്നുണ്ട്.എന്നാൽ സിപിഎമ്മിനകത്ത് അതില്ല.സിപിഎമ്മിന് സഖാക്കളോട് ആത്മാർത്ഥമായ കൂറില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് വിധേനയും പണം ഉണ്ടാക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം അതിന്റെ വക്താക്കളായി സിപിഎം മാറിയെന്ന വിശ്വാസം, സിപിഎമ്മിന്റെ അണികളിൽ 99 ശതമാനം ആളുകൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറിയപ്പെടാത്ത സഫീർ കുറ്റ്യാടി; പാട്ടിലൂടെയും മിമിക്രിയിലൂടെയും വേദി കളറാക്കി,പക്ഷെ തിരശ്ശീലയ്ക്ക് പിന്നിൽ?

പാട്ടും മിമിക്രിയും ഒരുമ്മിച്ചപ്പോൾ വേദികൾ കളറാക്കിയ കലാകാരനാണ് സഫീർ കുറ്റ്യാടി. എന്നാൽ ജീവിതം അത്രമേൽ കളർഫുളായിരുന്നില്ല.തിരശ്ശീലയ്ക്ക് പിന്നിലുള്ള ബാല്യകാലം പ്രയാസങ്ങളുടേതായിരുന്നു.ആറാം വയസ്സിൽ ഉമ്മയെ നഷ്ടപ്പെട്ട സഫീറിന് പിന്നീടുള്ള ജീവിതത്തിൽ ഏറെ പ്രയാസം നേരിടേണ്ടി വന്നിരുന്നു.തുടർന്ന് പഠനമെല്ലാം യത്തീംഖാനയിലായിരുന്നു.അന്ന് വേദികളിൽ ലളിതഗാനവും മാപ്പിളപ്പാട്ടും പാടുമായിരുന്നു ഒപ്പം സഫീറിന് മിമിക്രിയും വശമുണ്ടായിരുന്നു.അവിടെനിന്നും അധ്യാപകരുടെ ശബ്‌ദമനുകരിച്ചാണ് മിമിക്രിയിലേക്ക് കടന്നുവരുന്നത്. പിന്നീട് തുടർപഠനത്തിനായി ഓർഫനേജിൽ ചേർന്നു.പെരുന്നാളിനും മറ്റ് ആഘോഷനാളുകളിലും ഓർഫനേജിൽ ഉള്ള കുട്ടികളുടെ വീട്ടിൽ നിന്ന് ആളുവരും. അന്ന് വീട്ടിൽ നിന്ന് വരുമെന്ന് കരുതി കാത്തിരുന്ന നാളുകളുണ്ടായിരുന്നു.എല്ലാ കുട്ടികളും വീട്ടിൽ പെരുന്നാൾ ആഘോഷിക്കുമ്പോൾ തന്നെ കൂട്ടികൊണ്ട് പോകാൻ ആരും വന്നിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിക്കുന്നു.അന്ന് വീട്ടിൽ ഫോൺ ഇല്ലാതിരുന്നതിനാൽ വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും സാധിച്ചിരുന്നില്ല.വാപ്പ വരുന്നതും പ്രതീക്ഷിച്ചിരുന്ന ഈ അനുഭവം സഫീറിനെ ഏറെ വേദനിപ്പിച്ചിരുന്നു. അവിടെ നിന്നുള്ള പഠനത്തിന് ശേഷം വാപ്പയുടെബന്ധുവീട്ടിലും പിന്നീട് കുറ്റ്യാടിയുള്ള ഉമ്മയുടെ സഹോദരിയുടെ വീട്ടിലും ആയിരുന്നു താമസം.പിന്നീട് ജീവിതപ്രാരാബ്ധങ്ങൾ കൂടിയപ്പോൾ പച്ചക്കറികടകളിലും മീൻകടകളിലും ജോലിചെയ്തു.അവിടെ നിന്നാണ് പാട്ടും മിമിക്രിയുമായി ചെറിയ വേദികളിൽ പങ്കെടുത്ത് തുടങ്ങിയത്.അങ്ങനെയാണ് കേരളോത്സവത്തിന്റെ വേദിയിലെത്തിയത്.കുറ്റ്യാടിയിൽ നിന്ന് ജനങ്ങളുടെ പിന്തുണ വലിയ രീതിയിൽ ലഭിച്ചുതുടങ്ങി. ഇതിനിടയിൽ മീൻ വിൽപ്പനക്കും പോയിരുന്നു.കച്ചവടത്തിലും സഫീർ തന്റെ കഴിവ് രസകരമായി പുറത്തെടുത്തു.മാർക്കറ്റിലുള്ള ആളുകളെ ആകർഷിക്കാൻ മിമിക്രി സ്റ്റൈലിൽ വിളിച്ചു. ലാലു അലക്സ് അയിലക്കച്ചവടവും പപ്പു മത്തിക്കച്ചവടവും നെടുമുടി വേണുചെരുക്കച്ചവടവും ചെയ്യുന്നത് കണ്ട കൗതുകത്തിൽ ആളുകൾ ചുറ്റുംകൂടി .തുടർന്ന് കച്ചവടവും വർധിച്ചു.പിന്നീട് സംഗീത്തിലൂടെയും അവതാരകനായും ശബ്ദാനുകരണത്തിലൂടെയും കലാരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച സഫീർ, വേദികളിൽ സ്വന്തമായൊരിടം കണ്ടെത്തുകയായിരുന്നു.തന്റെ ജീവിതം പോലെ ഓരേ വേദികളും കളറാക്കിയുള്ള യാത്രയിലാണിപ്പോൾ ഈ കലാകാരൻ…
നെഞ്ചിനുള്ളിൽ നീയാണ്…മിനിസ്‌ക്രീനിൽ എത്തിച്ചഅവതാരകനൊപ്പം മനസ്സ് തുറന്ന് താജുദ്ദീൻ വടകര

മലയാള സംഗീതലോകത്ത് വിരലിലെണ്ണാവുന്ന ഗാനങ്ങൾ മാത്രം സംഭാവന നൽകിയിട്ടും മിന്നൽ വേഗത്തിൽ മലയാളികളുടെ മനസ്സിൽ ചിരസ്ഥായിയായി മാറിയ പ്രതിഭയാണ് താജുദ്ദീൻ വടകര. നെഞ്ചിനുള്ളിൽ നീയാണ്… എന്ന ഒരൊറ്റ ഗാനം മതി മലയാളികൾക്ക് ഈ കലാകാരനെ ഓർമ്മിക്കാൻ. ആദ്യമായി അവസരം നൽകിയ ആൾക്ക് അഭിമുഖം നൽകിയാലോ..തന്നെ മീഡിയക്ക് മുന്നിൽ കൊണ്ടുവന്ന മൊയ്തു താഴത്തിനൊപ്പമുള്ളഅഭിമുഖത്തിലാണ് താജുദ്ദീൻ വടകര ഇക്കാര്യം തുറന്ന് പറഞ്ഞത്. ഒരു ടിവി ഷോയിലൂടെയാണ് താജുദ്ദീൻ മിനിസ്‌ക്രിനിൽ മുഖം കാണിക്കുന്നത്.ഇങ്ങനെ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കാനുള്ള അവസരം ഒരുക്കിയത് മൊയ്തു താഴത്ത് ആണെന്ന് അദ്ദേഹം തുറന്ന് പറയുന്നു. ഒരുപാട് കലാകാരന്മാർക്ക് അവസരങ്ങൾ നൽകിയ വ്യക്തിയാണ് മൊയ്തു താഴത്ത്, അത്ഭുതം തോന്നിയ കലാകാരനാണ് അദ്ദേഹം.പത്രപ്രവർത്തകൻ, നിരൂപകൻ, പ്രാസംഗികൻ, എഴുത്തുകാരൻ, ഡയറക്ടർ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച, ഒരിക്കലും പിടിച്ചാൽ കിട്ടാത്ത കാലാകാരനാണ് മൊയ്തു താഴത്തെന്നും താജുദ്ദീൻ വടകര പറയുന്നു.ചാപ്റ്റർ ഫോറിനു നൽകിയ ആഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
25 രൂപക്ക് ഒരു മാസം കുളിക്കാം;സാധാരണക്കാരുടെ മനമറിഞ്ഞ ക്യൂട്ടിയുടെ പിറവിക്ക് പിന്നില്‍?

25 രൂപക്ക് ഒരു മാസം ഈടുനില്‍ക്കുന്ന,നല്ല അടിപൊളി മണവും പതയുമുള്ള സോപ്പ് നല്‍കാന്‍ പറ്റുമോ? അതിന് സാധിക്കും എന്ന് പറയാന്‍ ക്യൂട്ടിക്കെ പറ്റു. കാരണം മലയാളിയുടെ മനഃശാസ്ത്രം ചോര്‍ത്തിയെടുത്ത രസക്കൂട്ടാണ് ക്യൂട്ടിയുടെ വിജയത്തിന് പിന്നില്‍. ഈടു നില്‍ക്കുന്നതാവണം, നല്ല പതയുള്ളതാവണം, നല്ല മണമുണ്ടാവണം ഈ കാര്യങ്ങളില്‍ നിര്‍ബന്ധബുദ്ധി മലയാളികള്‍ക്കുണ്ട്. ഇത് മൂന്നും മനസ്സിലാക്കി, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മലയാളിയുടെ മനസ്സറിഞ്ഞു നിര്‍മ്മിച്ചതാണ് ക്യൂട്ടി സോപ്. 18 വര്‍ഷം മുന്‍പ് കമ്പനി തുടങ്ങുന്ന സമയത്ത് ഈ ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഒരു വെല്ലുവിളിയായിരുന്നു.ചാപ്റ്റർ ഫോറിന് നൽകിയ ആഭിമുഖത്തിലാണ് ക്യൂട്ടി സോപ്പിന്റ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ കെ.പി. ഖാലിദ് മനസ്സ് തുറന്നത്. സോപ്പിന് മണം നല്‍കുക എന്നത് ഒരു വലിയ വെല്ലുവിളി ആയിരുന്നു എന്നദേഹം പറയുന്നു.അന്താരാഷ്ട്ര കമ്പനികള്‍ക്ക് നല്‍കുന്ന ഒരു പെര്‍ഫ്യൂം ഉല്‍പ്പന്നങ്ങളും ക്യൂട്ടിയുടെ നിര്‍മ്മാണത്തിനായി ലഭിച്ചില്ല. കാരണം അതിന് വലിയ അളവില്‍ നിര്‍മ്മാണം വേണ്ടിയിരുന്നു. ഒരു കാലത്ത് മെയില്‍ അയച്ചു കാത്തിരുന്ന പെര്‍ഫ്യൂം സ്ഥാപങ്ങളുണ്ട്. അവര്‍ ഓഫീസില്‍ ഒരു അപ്പോയിന്റ്‌മെന്റ് പോലും തന്നില്ല. എന്നാല്‍ അതേ കമ്പനിയുടെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് പിന്നീട് ക്യൂട്ടിയെ തേടി വന്നു. 2010 ന് ശേഷം എംഎസ്എംഇ എന്ന് പറയുന്നത് വലിയൊരു മേഖലയായി മാറി. അവര്‍ പിന്നീട് എംഎസ്എംഇ ക്ക് വിപണിയില്‍ എത്രത്തോളം സ്വാധീനമുണ്ടെന്നു മനസ്സിലാക്കി. ഇതോടെ ലോകത്തിലെ മികച്ച പെര്‍ഫ്യൂമേര്‍സ് എല്ലാം എംഎസ്എംഇയിലേക്ക് സപ്ലൈ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ആഗോളനിലവാരത്തില്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചാണ് ഇന്ന് കാണുന്ന ക്യൂട്ടി നിര്‍മ്മിച്ചെടുത്തത്.ഇന്ന് കേരളത്തില്‍ മാത്രം ക്യൂട്ടിയുടെ 60 ലക്ഷത്തോളം സോപ് വില്‍ക്കുന്നുണ്ട്.
നിങ്ങൾ ഇതറിഞ്ഞില്ലെങ്കിൽ ഒരുപക്ഷെ ഒരു കെട്ടുകഥക്ക് ജീവൻ വച്ചേക്കാം

മിന്നുന്നതെല്ലാം പൊന്നാണോ? അല്ല, പക്ഷെ എ.ഐ യുഗത്തിൽ പലരും ധരിച്ചു വെച്ചിരിക്കുന്നത് അങ്ങനെയാണ്.ചാറ്റ് ജിപിറ്റി പോലുള്ള അത്യാധുനിക എ.ഐ ആപ്പുകൾസജീവമായിട്ടും ഒരു വാർത്തയുടെ യാഥാർഥ്യം മനസ്സിലാക്കാതെ അത് ലൈകും ഷെയറും ചെയ്യുന്നു.ഈ പ്രവണതയെ ശക്തമായി വിമർശിക്കുകയാണ് ശ്രീജിത്ത് പണിക്കർ. യു. എൻ പുരസ്കാരം നേടിയ ഇന്ത്യൻ ദേശീയ ഗാനത്തിന്റെ വ്യാജവാർത്തകളിൽ, ഉയർന്ന പദവിയിലുള്ളവർ പോലും യാഥാർത്ഥ്യമറിയാതെ തെറ്റായ വിവരങ്ങൾ വിശ്വസിച്ചുവിഡ്ഢികളാവുമ്പോൾ അതിലൂടെ ലാഭം കൊയ്യുന്നത് ഒരു വിഭാഗം. ചാറ്റ് ജിറ്റിപി പോലുള്ള എ.ഐ ആപ്പുകൾ വന്നിട്ട് പോലും വാർത്ത ശരിയാണോ എന്ന് ചെക്ക് ചെയ്യാൻ ആളുകൾ ശ്രമിക്കുന്നില്ല.ലൈകും കമന്റും നോക്കി അത് ശരിയാണെന്ന് വിശ്വസിക്കുന്ന സ്ഥിതിയാണുള്ളത് എന്നും അദ്ദേഹം പറയുന്നു.ഇത് കണ്ടു പിടിക്കാൻ ഉള്ള മാർഗ്ഗങ്ങൾ ഉണ്ട് എന്നാൽ ആരും അത് പ്രയോഗിക്കുന്നില്ല. അതിനാൽ ഇത്തരം പോസ്റ്റുകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.ഓരോ പൗരനും സ്വയം ഫാക്റ്റ് ചെക്കർ ആകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.