പാലക്കാട് ആളിയാർ ഡാമിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ ചില്ലിക്കൊമ്പൻ എന്ന കാട്ടുകൊമ്പന്റെ വിയോഗം വലിയൊരു ചർച്ചയ്ക്ക് തുടക്കമിടുകയാണ്.

ഒഴുക്കിൽപ്പെട്ടപ്പോൾ ചില്ലിക്കൊമ്പൻ രക്ഷപ്പെടാൻ ഒരു ശ്രമവും നടത്തിയില്ല എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ആനയെ കരയ്ക്ക് കയറാൻ പ്രേരിപ്പിക്കുന്ന ശബ്ദങ്ങൾ വിഡിയോയിൽ വ്യക്തമായി കേൾക്കാമെങ്കിലും, അവൻ അതിന് മുതിർന്നില്ല. മരണം മുന്നിൽ കണ്ടിട്ടും ശാന്തനായി അവൻ നിന്നു.ശാരീരിക അവശതകളോ പ്രായക്കൂടുതലോ കൊണ്ട് വലയുമ്പോൾ ആനകൾ പുഴയിലെ കയങ്ങളിൽ ജീവനൊടുക്കാറുണ്ടെന്നതിന് സാക്ഷ്യമുണ്ട്. പ്രശസ്ത വേട്ടക്കഥാകാരൻ കെന്നത്ത് ആൻഡേഴ്സന്റെ ‘ദി ടൈഗർ റോർസ് എന്ന പുസ്തകത്തിലെ ‘അട്ടപ്പാടിയിലെ വയോധികൻ’ എന്ന അധ്യായത്തിൽ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. വയസ്സായ ആനകൾ ഭക്ഷണം ഉപേക്ഷിച്ച്, ശാന്തമായി വെള്ളത്തിലിറങ്ങി മരണം വരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. തന്റെ ദീർഘകാല അന്വേഷണങ്ങൾക്ക് ആ പുസ്തകം ഉത്തരം നൽകിയതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.നെല്ലിയാമ്പതി മേഖലയിലെ പ്രശസ്തനായ ചില്ലിക്കൊമ്പൻ അത്തരത്തിൽ ഒരു യാത്രയായിരുന്നോ തിരഞ്ഞെടുത്തത്? അതോ ഇതൊരു നിർഭാഗ്യകരമായ അപകടം മാത്രമോ?പ്രകൃതിയുടെ നിഗൂഢതകൾക്ക് മുന്നിൽ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ ഗജവീരന്റെ മരണം അവശേഷിക്കുന്നു.
ഒമ്പത് വര്‍ഷത്തെ ദുരിതം, നാല് വര്‍ഷത്തെ സമരം’ഒടുവില്‍ നീതി ലഭിച്ച് ഹര്‍ഷിന

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വര്‍ഷങ്ങളായി നീതിക്കുവേണ്ടി തെരുവില്‍ പോരാടിയ ഹര്‍ഷിന ഒടുവില്‍ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റായാണ് നിയമനം. ആശുപത്രി വികസന സമിതി വഴിയുള്ള സ്ഥിരനിയമനമാണിത്.ഒപ്പം നിന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലുകളെ പ്രശംസിച്ച ഹര്‍ഷിന, പ്രശ്‌നത്തില്‍ ഒപ്പം നിന്ന ആരോഗ്യ മന്ത്രിക്കും നന്ദി അറിയിച്ചു. തനിക്ക് പൂര്‍ണ്ണ നീതി ലഭിച്ചുവെന്നും, തന്നെ അവഗണിച്ചവര്‍ക്കും പുച്ഛിച്ചു തള്ളിയവര്‍ക്കുമുള്ള മറുപടിയാണ് ഈ ജോലിയെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. 2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. വര്‍ഷങ്ങളോളം ശാരീരിക വേദനയും മാനസിക വിഷമങ്ങളും അനുഭവിച്ച ഹര്‍ഷിന, നീതി ആവശ്യപ്പെട്ട് നടത്തിയ ശക്തമായ ജനകീയ സമരം കേരളത്തിലുടനീളം വലിയ ചര്‍ച്ചയായിരുന്നു. ഒമ്പത് വര്‍ഷത്തോളമാണ് ഹര്‍ഷിന ദുരിതം അനുഭവിച്ചത്. ഇതില്‍ നാല് വര്‍ഷത്തോളം നീതിക്കായി സമരപ്പന്തലിലായിരുന്നു.ആരോഗ്യപ്രശ്‌നങ്ങളും സമരവും കാരണം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാമായിരുന്ന ബിരുദ പഠനം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
സാരിയുടുത്ത് മാസ് ആക്ഷനുമായി സമാന്ത! തരംഗമായി ‘മാ ഇന്‍ടി ബങ്കാരം’ ട്രെയിലര്‍

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന സമാന്തയുടെ പുതിയ തെലുങ്ക് ചിത്രം ‘മാ ഇന്‍ടി ബങ്കാരം’ട്രെയിലര്‍ പുറത്തിറങ്ങി.ബി.വി. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെറും ഒരു ആക്ഷന്‍ പടം എന്നതിലുപരി, സമാന്തയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാകും ഈ ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. ഒരു വശത്ത് നാടന്‍ ലുക്കില്‍ അടക്കവും ഒതുക്കവുമുള്ള ഒരു നവവധു, മറുവശത്ത് ശത്രുക്കളെ അടിച്ചുപറത്തുന്ന ധൈര്യശാലിയായ ആക്ഷന്‍ ഹീറോയിന്‍ ആയിട്ടാണ് സമാന്ത വേഷമിടുന്നത്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സമാന്തയുടെ ഭര്‍ത്താവും പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ രാജ് നിഡിമോരു ആണ് ചിത്രത്തിന്റെ സൃഷ്ടാവ്. സമാന്തയുടെ സ്വന്തം ബാനറായ ‘ട്രലാല മൂവിങ് പിക്ചേഴ്സ്’ ആണ് ചിത്രം നിര്‍മിക്കുന്നത്.ഓം പ്രകാശ് ആണ് ഛായാഗ്രഹണം.സംഗീതം സന്തോഷ് ശിവന്‍. എഡിറ്റിങ് ധര്‍മേന്ദ്ര. ആക്ഷന്‍ ലീ വിറ്റേകര്‍. ‘പത്ത് എന്‍ട്രതുക്കുള്ളൈ’, ‘ദി ഫാമിലി മാന്‍ സീസണ്‍ 2’ എന്നിവയിലൂടെ സമാന്ത തന്റെ ആക്ഷന്‍ മികവ് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ‘മാ ഇന്‍ടി ബങ്കാരം’ അതിലും വമ്പന്‍ ആക്ഷന്‍ വിരുന്നായിരിക്കും സമ്മാനിക്കുക. ചിത്രം ജൂണ്‍ 19-ന് തിയറ്ററുകളിലേക്ക് എത്തും.
ബലൂണിൽ പറന്നെത്തുന്ന കാപ്പി; വൈറലായി കൊറിയയിലെ ‘ബ്ലൂ ഹൗസ്’ കഫേ

കാപ്പി കുടിക്കാൻ വെറുമൊരു കഫേയിൽ കയറിയിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇന്ന് രുചിക്കൊപ്പം കഴിക്കുന്ന അന്തരീക്ഷത്തിനും വിളമ്പുന്ന രീതിയിലെ പുതുമയ്ക്കുമാണ് ആളുകൾ മുൻഗണന നൽകുന്നത്. ആഹാരപ്രിയരുടെ ഈ മനസ്സ് അറിഞ്ഞ്, നമ്മളെ അതിശയിപ്പിക്കുന്ന ഒരു വേറിട്ട പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ ബുസാൻ നഗരത്തിലുള്ള ഒരു കുഞ്ഞു കഫേ. ഓർഡർ ചെയ്യുന്ന കാപ്പി മേശപ്പുറത്തേക്ക് പറന്നിറങ്ങുന്ന ഒരു മാന്ത്രികക്കാഴ്ചയാണ് ഈ കഫേ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ‘കൊറിയയിലെ മാച്ചു പിച്ചു’ എന്ന് സഞ്ചാരികൾ വിശേഷിപ്പിക്കുന്ന ഗംചിയോൺ കൾച്ചർ വില്ലേജിലാണ് ‘ബ്ലൂ ഹൗസ് ഓൺ ദി സ്റ്റെയർസ്’ എന്ന ഈ കഫേ സ്ഥിതി ചെയ്യുന്നത്. കുന്നിൻചെരിവുകളിൽ തട്ടുകളായി പണിതുയർത്തിയ വർണ്ണാഭമായ വീടുകൾക്ക് നടുവിലുള്ള ഈ കഫേയിലെ പ്രധാന ആകർഷണം ഇവിടുത്തെ കോഫി ഡെലിവറി രീതിയാണ്. ഇവിടെയെത്തി നമ്മൾ ഓർഡർ നൽകിയാൽ ടേബിളിലേക്ക് കാപ്പി പറന്നെത്തുന്നത് ഒരു കുഞ്ഞു ബലൂണിൽ കെട്ടിവെച്ചാണ്. ഈ കൗതുകക്കാഴ്ച നേരിട്ട് കാണാനും കഫേയുടെ വലിയ ഗ്ലാസ് ജാലകങ്ങളിലൂടെ പുറത്തെ മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഒരു വിദേശ സഞ്ചാരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ കഫേയുടെ റീൽസ് വിഡിയോ നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ തരംഗമായി മാറിയത്. ആവി പറക്കുന്ന മികച്ച കോഫിക്കൊപ്പം ഇവിടുത്തെ പ്രത്യേക പലഹാരമായ ‘തിരാമിസു കേക്ക്’ കൂടി കഴിക്കാൻ സാധിക്കുന്നത് ഭക്ഷണപ്രേമികൾക്ക് ഇരട്ടി മധുരമാണ് നൽകുന്നത്. ഒരു ലൈവ് വാൾപേപ്പർ പോലെ സുന്ദരമാണ് ഈ കഫേ എന്നും, കൊറിയ സന്ദർശിക്കാൻ ഇതിലും വലിയൊരു കാരണം വേറെ വേണ്ട എന്നുമാണ് യാത്രാപ്രേമികൾ വിഡിയോയ്ക്ക് താഴെ കുറിക്കുന്നത്.
വിമാനമിടിച്ച് പാരച്യൂട്ട് തകർന്നു; വീഴ്ചയ്ക്കിടയിലും റിസർവ് പാരച്യൂട്ട് തുറന്ന് ജീവൻ തിരിച്ചുപിടിച്ച് സാബ്രീന

മനസ്സൊന്ന് ഇടറിയാൽ മരണം ഉറപ്പായ നിമിഷം. ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓസ്ട്രിയൻ ആൽപ്സ് പർവതനിരകൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ശ്വാസമടക്കിപ്പിടിച്ചുള്ള ഒരു ആകാശപ്പോരാട്ടത്തിനായിരുന്നു. സാഹസികതയുടെ കൊടുമുടിയിൽ നിന്ന് ഒരു നിമിഷം കൊണ്ട് മരണത്തിന്റെ അഗാധതയിലേക്ക് വീണുപോകുമായിരുന്ന ഒരു നാൽപ്പത്തിനാലുകാരി ആകാശമധ്യത്തിൽ വച്ച് തന്റെ ജീവിതം തിരിച്ചുപിടിച്ച വാർത്തയാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാകുന്നത്. തുറന്ന ആകാശത്ത്, തണുത്ത കാറ്റേറ്റ് പാരാഗ്ലൈഡിങ് നടത്തുകയായിരുന്നു സാബ്രീന എന്ന മലയാളിക്ക് ഉൾപ്പെടെ പ്രിയങ്കരമായ സാഹസിക യാത്രിക. ആകാശക്കാഴ്ചകൾ ആസ്വദിച്ച് പറക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ആ വില്ലൻ പ്രത്യക്ഷപ്പെട്ടത്. ഇതേ വ്യോമപരിധിയിലൂടെ വിനോദസഞ്ചാരികളുമായി വന്ന ഒരു ചെറുവിമാനം പെട്ടെന്ന് സാബ്രീനയുടെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. വിമാനം മാറ്റാൻ പൈലറ്റിന് സമയം കിട്ടുന്നതിന് മുൻപ് തന്നെ അതിന്റെ മൂർച്ചയേറിയ പ്രൊപ്പല്ലറുകൾ സാബ്രീനയുടെ പാരാഗ്ലൈഡറിന്റെ വിങ്ങുകളിൽ ശക്തമായി ഇടിച്ചു. ആ ശക്തമായ ആഘാതത്തിൽ പാരാഗ്ലൈഡറിന്റെ പ്രധാന പാരഷൂട്ട് രണ്ടായി കീറി. നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട് സാബ്രീന വായുവിൽ തലകീഴായി മറിഞ്ഞ് അതിവേഗം ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി. മരണം തൊട്ടുമുന്നിൽ കണ്ട ആ നിമിഷത്തിൽ സാബ്രീനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ആക്ഷൻ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും അവരുടെ നിലവിളിയും ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു.എന്നാൽ, ആകാശത്തുനിന്ന് അതിവേഗം താഴേക്ക് കറങ്ങി വീഴുമ്പോഴും ഭയം അവരെ പൂർണ്ണമായി കീഴടക്കാൻ സാബ്രീന അനുവദിച്ചില്ല. വർഷങ്ങളുടെ പരിചയസമ്പത്തും അതിജീവനത്തിനായുള്ള മനസ്സാന്നിധ്യവുമാണ് ആ നിർണായക സെക്കൻഡുകളിൽ അവരുടെ രക്ഷയ്ക്കെത്തിയത്. പ്രധാന പാരഷൂട്ട് ഇനി ഉപകരിക്കില്ലെന്ന് മനസ്സിലാക്കിയ അവർ, തന്റെ സീറ്റിനടിയിലുള്ള ‘അടിയന്തര റിസർവ് പാരഷൂട്ട്’ വലിച്ചു തുറന്നു. ഭൂമിയിൽ പതിക്കാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിനിൽക്കെ ആ റിസർവ് പാരഷൂട്ട് വായുവിൽ വിടർന്നതോടെ വീഴ്ചയുടെ വേഗത കുറയുകയും അവർ അത്ഭുതകരമായി നിലത്തിറങ്ങുകയും ചെയ്തു.അപകടവിവരമറിഞ്ഞ ഉടൻ തന്നെ ഓസ്ട്രിയൻ രക്ഷാസേന ഹെലികോപ്റ്ററുമായി സ്ഥലത്തെത്തുകയും സാബ്രീനയെ എയർലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു . ഇത്രയും വലിയൊരു അപകടത്തിൽപ്പെട്ടിട്ടും ശരീരത്തിലെ ചെറിയ ചതവുകളും പോറലുകളും ഒഴിച്ചാൽ അവർക്ക് മറ്റ് ഗുരുതരമായ പരിക്കുകളൊന്നുമില്ല എന്നത് ഡോക്ടർമാരെപ്പോലും അത്ഭുതപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും യാത്രക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരായി വിമാനം നിലത്തിറക്കുകയും ചെയ്തു.വിനോദസഞ്ചാര വിമാനങ്ങളും പാരാഗ്ലൈഡറുകളും ഒരേ ആകാശപരിധി പങ്കിടുമ്പോൾ പാലിക്കേണ്ട കർശനമായ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വിദഗ്ധർ ആശങ്ക ഉന്നയിക്കുന്നുണ്ട്. സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സുരക്ഷാ ഉപകരണങ്ങൾ കരുതേണ്ടതും, കൃത്യമായ പരിശീലനം നേടേണ്ടതും എത്രത്തോളം ജീവനേക്കാൾ വിലപ്പെട്ടതാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
പ്രകൃതിഭംഗി മാത്രമല്ല, പൊന്മുടിക്ക് വേണം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം

കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം കാലങ്ങളായി ശക്തമാണ്. പ്രതിദിനം നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടെ അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകാൻ പോലും നിലവിൽ യാതൊരുവിധ മെഡിക്കൽ സംവിധാനങ്ങളുമില്ല. എന്തെങ്കിലും അത്യാഹിതങ്ങൾ ഉണ്ടായാൽ ഏകദേശം 26 കിലോമീറ്റർ അകലെയുള്ള വിതുര താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കേണ്ടി വരുന്നത്. മുൻപ് ഇടിമിന്നലേറ്റും പാറയിടുക്കിൽ വീണും സഞ്ചാരികൾക്ക് അപകടങ്ങൾ സംഭവിച്ചപ്പോഴും സമയത്തിന് ചികിത്സ നൽകാൻ സാധിക്കാത്ത സാഹചര്യം ഇവിടെയുണ്ടായിട്ടുണ്ട്. ആംബുലൻസ് സൗകര്യം പോലുമില്ലാത്തതിനാൽ പലപ്പോഴും രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലീസ് വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. പൊന്മുടിയിൽ നിന്നും ടിക്കറ്റ് ഇനത്തിലും മറ്റും വലിയ തുക സർക്കാരിലേക്ക് വരുമാനമായി ലഭിക്കുന്നുണ്ടെങ്കിലും സഞ്ചാരികളുടെയും അവിടുത്തെ തോട്ടം തൊഴിലാളികളടക്കമുള്ള സാധാരണക്കാരുടെയും ആരോഗ്യ സുരക്ഷ അധികൃതർ പൂർണ്ണമായും അവഗണിക്കുകയാണ്. മനുഷ്യാവകാശ പ്രവർത്തകരടക്കം വർഷങ്ങളായി ഈ ആവശ്യവുമായി രംഗത്തുണ്ടെങ്കിലും നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈയൊരു സാഹചര്യത്തിൽ അടിയന്തരമായി പൊന്മുടിയിൽ ഒരു ഹെൽത്ത് സെന്റർ സ്ഥാപിച്ച് അധികൃതർ ജനങ്ങളുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം.
നായക്കുഞ്ഞിനോടുള്ള ക്രൂരത: ചോദ്യം ചെയ്യപ്പെടുന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തം

വരാണസിയിൽ നായക്കുഞ്ഞിനെ പരിക്കേൽപ്പിച്ചെന്നാരോപിച്ച് ഒരു യുവാവിനോട് രോഷാകുലയായി പ്രതികരിക്കുന്ന റഷ്യൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ‘പിങ്ക് നടാഷ’ എന്ന പേരിൽ അറിയപ്പെടുന്ന റഷ്യൻ സ്വദേശിനിയാണ് നായക്കുഞ്ഞിനെ കൈയിലെടുത്ത് യുവാവിനെ ചോദ്യം ചെയ്യുന്ന രംഗങ്ങളിലുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ഇത് വഴിവെച്ചിട്ടുണ്ട്. വീഡിയോയിൽ നായക്കുഞ്ഞിന്റെ കാലിന് പരിക്കേറ്റതിനെക്കുറിച്ച് നടാഷ യുവാവിനോട് തുടർച്ചയായി ചോദ്യം ചെയ്യുന്നത് കാണാം. എന്നാൽ യുവാവ് ആരോപണങ്ങളോട് വ്യക്തമായ പ്രതികരണം നൽകാതെ നിൽക്കുകയാണ്. ഇതോടെ കൂടുതൽ പ്രകോപിതയായ നടാഷ ഇയാളെ ശക്തമായി വിമർശിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തിൽ യുവാവ് ചിരിക്കുന്നതായി ദൃശ്യങ്ങളിൽ കാണപ്പെടുന്നു. ഇതിനെ തുടർന്നാണ് “നിങ്ങൾ എന്തിനാണ് ചിരിക്കുന്നത്?” എന്ന് നടാഷ ചോദിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിനും യുവാവ് മറുപടി നൽകാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്. ചുറ്റുമുണ്ടായിരുന്ന ആളുകളോടും നായക്കുഞ്ഞിനെ കാണിച്ചുകൊണ്ട് യുവാവാണ് അതിന് പരിക്കേൽപ്പിച്ചതെന്ന് നടാഷ ആരോപിക്കുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചിലരും യുവാവിനെതിരെ വിമർശനം ഉന്നയിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പിന്നീട് യുവാവ് അവിടെ നിന്ന് പോകാൻ ശ്രമിക്കുമ്പോൾ നടാഷ പിറകെ നടക്കുകയും വീണ്ടും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇതിനിടയിൽ യുവാവിന്റെ ദേഹത്തേക്ക് തുപ്പുന്നതും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങളെയും ആരോപണങ്ങളുടെ വസ്തുതയെയും കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, വൈറലായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങൾക്കും ചർച്ചകൾക്കും കാരണമായിരിക്കുകയാണ്.
നടൻ രൺവീർ സിംഗിന് സിനിമയിൽ വിലക്കിട്ട് നിർമ്മാതാക്കളുടെ സംഘടന!

ബോളിവുഡ് താരം രൺവീർ സിംഗിന് സിനിമയിൽ താൽക്കാലിക വിലക്ക്. തുടർച്ചയായ അച്ചടക്കലംഘനങ്ങളും ഷൂട്ടിംഗ് സെറ്റുകളിലെ സഹകരിക്കായ്കയും ചൂണ്ടിക്കാട്ടിയാണ് ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. വിലക്ക് നിലവിൽ വന്നതോടെ താരത്തിന്റെ പുതിയ സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായി. കൃത്യസമയത്ത് സെറ്റുകളിൽ എത്താതിരിക്കുകയും ഷൂട്ടിംഗ് മണിക്കൂറുകളോളം വൈകിപ്പിക്കുകയും ചെയ്യുക.മുൻകൂട്ടി ഒപ്പുവെച്ച വ്യവസ്ഥകൾ പാലിക്കാതെ പ്രതിഫല കാര്യങ്ങളിൽ അവസാന നിമിഷം മാറ്റങ്ങൾ ആവശ്യപ്പെടുക എന്നിവയാണ് കാരണങ്ങൾ.സംവിധായകനോടും നിർമ്മാതാവിനോടും മോശമായി പെരുമാറിയെന്ന പരാതികളും നിലവിലുണ്ട്. ഈ വിലക്ക് കാരണം നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന രൺവീറിന്റെ രണ്ട് വൻകിട പ്രൊജക്ടുകളുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഏകദേശം 15 കോടിയിലധികം രൂപയുടെ ബിസിനസ്സ് ഈ തീരുമാനത്തോടെ പ്രതിസന്ധിയിലായെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.ഈ വിഷയത്തിൽ രൺവീർ സിംഗിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.