സാരിയുടുത്ത് മാസ് ആക്ഷനുമായി സമാന്ത! തരംഗമായി ‘മാ ഇന്‍ടി ബങ്കാരം’ ട്രെയിലര്‍

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന സമാന്തയുടെ പുതിയ തെലുങ്ക് ചിത്രം ‘മാ ഇന്‍ടി ബങ്കാരം’ട്രെയിലര്‍ പുറത്തിറങ്ങി.ബി.വി. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെറും ഒരു ആക്ഷന്‍ പടം എന്നതിലുപരി, സമാന്തയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാകും ഈ ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന.

ഒരു വശത്ത് നാടന്‍ ലുക്കില്‍ അടക്കവും ഒതുക്കവുമുള്ള ഒരു നവവധു, മറുവശത്ത് ശത്രുക്കളെ അടിച്ചുപറത്തുന്ന ധൈര്യശാലിയായ ആക്ഷന്‍ ഹീറോയിന്‍ ആയിട്ടാണ് സമാന്ത വേഷമിടുന്നത്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സമാന്തയുടെ ഭര്‍ത്താവും പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ രാജ് നിഡിമോരു ആണ് ചിത്രത്തിന്റെ സൃഷ്ടാവ്. സമാന്തയുടെ സ്വന്തം ബാനറായ ‘ട്രലാല മൂവിങ് പിക്ചേഴ്സ്’ ആണ് ചിത്രം നിര്‍മിക്കുന്നത്.ഓം പ്രകാശ് ആണ് ഛായാഗ്രഹണം.സംഗീതം സന്തോഷ് ശിവന്‍. എഡിറ്റിങ് ധര്‍മേന്ദ്ര. ആക്ഷന്‍ ലീ വിറ്റേകര്‍.

‘പത്ത് എന്‍ട്രതുക്കുള്ളൈ’, ‘ദി ഫാമിലി മാന്‍ സീസണ്‍ 2’ എന്നിവയിലൂടെ സമാന്ത തന്റെ ആക്ഷന്‍ മികവ് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ‘മാ ഇന്‍ടി ബങ്കാരം’ അതിലും വമ്പന്‍ ആക്ഷന്‍ വിരുന്നായിരിക്കും സമ്മാനിക്കുക. ചിത്രം ജൂണ്‍ 19-ന് തിയറ്ററുകളിലേക്ക് എത്തും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *