രൺവീറും കല്യാണിയും ഒന്നിക്കുന്നു; 300 കോടി ബജറ്റിൽ ‘പ്രളയ്’ ഒരുങ്ങുന്നു, ചിത്രീകരണം ഉടൻ!

‘ദുരന്തർ’ എന്ന സൂപ്പർ ഹിറ്റിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത രൺവീർ സിംഗും, ‘ലോക’ എന്ന മലയാള സിനിമയിലൂടെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്നു. ‘പ്രളയ്’ എന്ന പേരിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു സോമ്പി മൂവിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 300 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ, ഡിസ്റ്റോപ്പിയൻ മുംബൈ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. സോമ്പികളുടെ ആക്രമണത്തിൽ നിന്ന് അതിജീവിക്കാൻ പോരാടുന്ന ഒരു ദമ്പതികളുടെ കഥയാണ് ‘പ്രളയ്’ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ഓസ്‌ട്രേലിയയിൽ ആരംഭിക്കും. പ്രശസ്ത സംവിധായകൻ ഹൻസൽ മെഹ്തയും രൺവീർ സിംഗും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രൺവീറിന്റെ ആദ്യ നിർമ്മാണ സംരംഭമെന്ന പ്രത്യേകതയും ‘പ്രളയ്’ക്കുണ്ട്. സമീർ നായരും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകും. ഹോളിവുഡ് ലെവലിൽ നിർമ്മിക്കുന്ന ഈ ചിത്രം സോമ്പി മൂവി ആരാധകർക്ക് ഒരു വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.
‘മിനി കൂപ്പറു’മായി സ്‌റ്റൈലിഷ് ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍ചിത്രം അണിയറയിൽ..

ഹൊറര്‍ കോമഡി ആരാധകര്‍ക്ക് ഇനി ഡബിള്‍ ധമാക്ക. ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ കോമഡി ചിത്രം ‘മിനി & കൂപ്പറില്‍’ ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്നു. ‘ശാന്തമീ രാത്രിയില്‍’ എന്ന ചിത്രത്തിന് ശേഷം എ.ഡബ്ല്യൂ.എ മൂവിസിന്റെ ബാനറില്‍ റോള്‍ഡ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മിസ്റ്റര്‍ ബീന്‍ കോമഡി സീരീസിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച മിനി കൂപ്പര്‍ കാറിനൊപ്പം നില്‍ക്കുന്ന ധ്യാന്‍ ശ്രീനിവാസന്റെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് അവസാനം ലണ്ടനില്‍ ആരംഭിക്കും. ഷിജു എം ഭാസ്‌കര്‍ ആണ് ഛായാഗ്രഹകന്‍. സംഗീത സംവിധാനം അതുല്‍ കെ വിനോദും ഷെഫീഖ് റഹ്‌മാനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ – അനുകുട്ടന്‍ ഏറ്റുമാനൂര്‍. പി.ആര്‍.ഒ – എ. എസ്. ദിനേശ്. ഐശ്വര്യ രാജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.