‘മിനി കൂപ്പറു’മായി സ്‌റ്റൈലിഷ് ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍ചിത്രം അണിയറയിൽ..

ഹൊറര്‍ കോമഡി ആരാധകര്‍ക്ക് ഇനി ഡബിള്‍ ധമാക്ക. ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ കോമഡി ചിത്രം ‘മിനി & കൂപ്പറില്‍’ ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്നു. ‘ശാന്തമീ രാത്രിയില്‍’ എന്ന ചിത്രത്തിന് ശേഷം എ.ഡബ്ല്യൂ.എ മൂവിസിന്റെ ബാനറില്‍ റോള്‍ഡ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മിസ്റ്റര്‍ ബീന്‍ കോമഡി സീരീസിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച മിനി കൂപ്പര്‍ കാറിനൊപ്പം നില്‍ക്കുന്ന ധ്യാന്‍ ശ്രീനിവാസന്റെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് അവസാനം ലണ്ടനില്‍ ആരംഭിക്കും.

ഷിജു എം ഭാസ്‌കര്‍ ആണ് ഛായാഗ്രഹകന്‍. സംഗീത സംവിധാനം അതുല്‍ കെ വിനോദും ഷെഫീഖ് റഹ്‌മാനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ – അനുകുട്ടന്‍ ഏറ്റുമാനൂര്‍. പി.ആര്‍.ഒ – എ. എസ്. ദിനേശ്. ഐശ്വര്യ രാജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.