രൺവീറും കല്യാണിയും ഒന്നിക്കുന്നു; 300 കോടി ബജറ്റിൽ ‘പ്രളയ്’ ഒരുങ്ങുന്നു, ചിത്രീകരണം ഉടൻ!

‘ദുരന്തർ’ എന്ന സൂപ്പർ ഹിറ്റിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത രൺവീർ സിംഗും, ‘ലോക’ എന്ന മലയാള സിനിമയിലൂടെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്നു. ‘പ്രളയ്’ എന്ന പേരിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു സോമ്പി മൂവിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 300 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ, ഡിസ്റ്റോപ്പിയൻ മുംബൈ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്.

സോമ്പികളുടെ ആക്രമണത്തിൽ നിന്ന് അതിജീവിക്കാൻ പോരാടുന്ന ഒരു ദമ്പതികളുടെ കഥയാണ് ‘പ്രളയ്’ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ഓസ്‌ട്രേലിയയിൽ ആരംഭിക്കും.

പ്രശസ്ത സംവിധായകൻ ഹൻസൽ മെഹ്തയും രൺവീർ സിംഗും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രൺവീറിന്റെ ആദ്യ നിർമ്മാണ സംരംഭമെന്ന പ്രത്യേകതയും ‘പ്രളയ്’ക്കുണ്ട്. സമീർ നായരും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകും. ഹോളിവുഡ് ലെവലിൽ നിർമ്മിക്കുന്ന ഈ ചിത്രം സോമ്പി മൂവി ആരാധകർക്ക് ഒരു വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.