4k ദൃശ്യഭംഗിയില്‍സേതുമാതവന്‍ വീണ്ടും വരുന്നു…കിരീടം റീ- റിലീസ് തിയ്യതി പുറത്ത്

ഒരിക്കല്‍ പ്രേക്ഷകമനസ്സ് കീഴടക്കി മടങ്ങിയ കിരീടം വീണ്ടും പുത്തന്‍ ദൃശ്യമികവോടെ റീ-റിലീസിനൊരുങ്ങുകയാണ്. ആദ്യം ജൂണില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, റിലീസ് തിയ്യതി നീളുകയായിരുന്നു.ഇപ്പോള്‍ ജൂലൈ 10 ന് ചിത്രം പുറത്തുവരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ലോഹിതദാസിന്റെ വരിഞ്ഞു മുറുക്കുന്ന തിരക്കഥയും, സിബി മലയിലിന്റെ മികച്ച മേക്കിംഗും, ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതവും ഒത്തുചേര്‍ന്ന ‘കിരീടം’ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മ പുതുക്കല്‍ കൂടിയാകും. അന്തരിച്ച നടന്മാരായ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, കീരിക്കാടന്‍ ജോസ്, കുണ്ടറ ജോണി തുടങ്ങിയ പ്രതിഭകളെ വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒരുമിച്ച് കാണാമെന്നതും ഒരു ഇമോഷണല്‍ ടച്ച് ചിത്രത്തിന് നല്‍കും.ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രംഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സാണ് ഇന്ത്യയിലുടനീളം വിതരണത്തിന് എത്തിക്കുന്നത്.
ബോബി ചെമ്മണ്ണൂരിനെതിരായ കേസ് പിൻവലിച്ച് ഹണി റോസ്; നടിയുടെ പരാതിയിലെടുത്ത കേസില്‍ തുടർനടപടികൾക്ക് സ്റ്റേ

നടി ഹണി റോസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിറഞ്ഞ നിന്നിരുന്ന വിവാദങ്ങൾ ഒടുവിൽ പര്യവസാനത്തിലേക്ക്.ബോബി ചെമ്മണ്ണൂരിനെതിരെ റജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസില്‍ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് സംബന്ധിച്ച വിചാരണ കോടതി നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തനിക്കെതിരെ ഉണ്ടായ മോശം പരാമർശത്തിൽ മറുപടി നൽകി നിയമനടപടികളുമായി മുന്നോട്ട് പോയ താരം, ഒടുവിൽ എതിർകക്ഷിയായ ബോബി ചെമ്മണ്ണൂർ മാപ്പ് പറഞ്ഞതിനെ തുടർന്ന് കേസ് പിൻവലിക്കാൻ തയ്യാറായിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിലൂടെയോയും അല്ലാതെയും അപകീർത്തികരമായ രീതിയിൽ ചില പരാമർശങ്ങൾ ഉണ്ടായത്. ഇത് താരത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലേക്ക് വളർന്നപ്പോഴാണ് നിയമത്തിന്റെ വഴി തേടാൻ ഹണി റോസ് തീരുമാനിച്ചത്. സൈബർ സെല്ലിലും പോലീസിലും താരം ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു.നിയമനടപടികൾ ശക്തമായതോടെ ബോബി ചെമ്മണ്ണൂർ തന്റെ തെറ്റ് പരസ്യമായി സമ്മതിക്കുകയും നടിയോട് ക്ഷമാപണം നടത്തുകയും ചെയുകയായിരുന്നു. ഹണി റോസിന്റെ ഈ നിലപാടിനെ പ്രശംസിച്ച് നിരവധി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. വെറുതെ വിവാദങ്ങൾ വലിപ്പിച്ചു കൊണ്ടുപോകാതെ, മാന്യമായ രീതിയിൽ പ്രശ്നം പരിഹരിച്ച താരത്തിന്റെ പക്വതയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തു വരുന്നത്.
അന്യഗ്രഹജീവികൾ ബോക്സ് ഓഫിസിലിലേക്ക്…’പ്ലൂട്ടോ’ റിലീസ് ഡേറ്റ് പുറത്ത്!

കാത്തിരിപ്പിന് വിരാമമിട്ട് ബോക്സ് ഓഫീസ് കീഴടക്കാൻ അന്യഗ്രഹജീവികൾ.മലയാള ചിത്രം തിയേറ്ററുകളിലേക്ക്സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ ‘പ്ലൂട്ടോ’ യുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു.ചിത്രം ജൂലൈ 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്.വ്യത്യസ്തമായ പ്രമേയം കൊണ്ടും താരസമ്പന്നത കൊണ്ടും പ്രഖ്യാപനം മുതൽക്കേ മാധ്യമശ്രദ്ധ നേടിയ ചിത്രമാണിത്.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുതുമയുള്ള ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് ട്രെയിലറും പോസ്റ്ററുകളും നൽകുന്ന സൂചന. അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവ്, അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ജിസിസിയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ തിയേറ്ററുകളിലും ചിത്രം വൻതരംഗം സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
ജയിലർ 2 പ്രൊമോയിൽ നിറഞ്ഞ് മലയാളി താരങ്ങൾ!പക്ഷേ ‘ലാലേട്ടൻ എവിടെ?’

രജനി ഫാൻസ് കാത്തിരിക്കുന്ന’ജയിലർ 2′ വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പ്രൊമോ വീഡിയോ മലയാളികൾക്കിടയിൽ ശ്രദ്ധേയമാവുകയാണ്.കാരണം തമിഴ് ചിത്രത്തിന്റെ പ്രൊമോയിൽ നിറഞ്ഞുനിൽക്കുന്നത് മുഴുവൻ മലയാളി താരങ്ങളാണ്.പുറത്തുവന്ന പ്രൊമോയിൽ സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവർ മാസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെല്ലാപ്പുറമെ, സുരാജ് വെഞ്ഞാറമൂടിന്റെ കണ്ണിന്റെ ഒരു പവർഫുൾ ക്ലോസ് അപ്പ് ഷോട്ടും പ്രൊമോയിലുണ്ട്. രണ്ടാം ഭാഗത്തിൽ സുരാജ് ഒരു പ്രധാന വേഷത്തിൽ തന്നെയുണ്ടെന്നാണ് സൂചനകൾ. ആദ്യ ഭാഗത്തിൽ വില്ലനായി തകർത്താടിയ വിനായകനും രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് താരം തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. പ്രൊമോ തരംഗമായതിന് പിന്നാലെ ആരാധകർ ഒരൊറ്റ ചോദ്യമേ ചോദിക്കാന്നുള്ളൂ, “ഞങ്ങളുടെ ലാലേട്ടൻ എവിടെ? ആദ്യ ഭാഗത്തിൽ ‘മാത്യു’ എന്ന മാസ് കാമിയോ റോളിലെത്തി തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രൊമോയിൽ ഈ ദുരൂഹതക്ക് പിന്നാലെമോഹൽലാലിന്റെ മാസ് എൻട്രിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.