അന്യഗ്രഹജീവികൾ ബോക്സ്‌ ഓഫിസിലിലേക്ക്…’പ്ലൂട്ടോ’ റിലീസ് ഡേറ്റ് പുറത്ത്!

കാത്തിരിപ്പിന് വിരാമമിട്ട് ബോക്സ് ഓഫീസ് കീഴടക്കാൻ അന്യഗ്രഹജീവികൾ.
മലയാള ചിത്രം തിയേറ്ററുകളിലേക്ക്
സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ ‘പ്ലൂട്ടോ’ യുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു.ചിത്രം ജൂലൈ 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്.
വ്യത്യസ്തമായ പ്രമേയം കൊണ്ടും താരസമ്പന്നത കൊണ്ടും പ്രഖ്യാപനം മുതൽക്കേ മാധ്യമശ്രദ്ധ നേടിയ ചിത്രമാണിത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുതുമയുള്ള ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് ട്രെയിലറും പോസ്റ്ററുകളും നൽകുന്ന സൂചന. അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവ്, അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ജിസിസിയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ തിയേറ്ററുകളിലും ചിത്രം വൻതരംഗം സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.