ജയിലർ 2 പ്രൊമോയിൽ നിറഞ്ഞ് മലയാളി താരങ്ങൾ!പക്ഷേ ‘ലാലേട്ടൻ എവിടെ?’

രജനി ഫാൻസ്‌ കാത്തിരിക്കുന്ന’ജയിലർ 2′ വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പ്രൊമോ വീഡിയോ മലയാളികൾക്കിടയിൽ ശ്രദ്ധേയമാവുകയാണ്.കാരണം തമിഴ് ചിത്രത്തിന്റെ പ്രൊമോയിൽ നിറഞ്ഞുനിൽക്കുന്നത് മുഴുവൻ മലയാളി താരങ്ങളാണ്.പുറത്തുവന്ന പ്രൊമോയിൽ സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവർ മാസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെല്ലാപ്പുറമെ, സുരാജ് വെഞ്ഞാറമൂടിന്റെ കണ്ണിന്റെ ഒരു പവർഫുൾ ക്ലോസ് അപ്പ് ഷോട്ടും പ്രൊമോയിലുണ്ട്. രണ്ടാം ഭാഗത്തിൽ സുരാജ് ഒരു പ്രധാന വേഷത്തിൽ തന്നെയുണ്ടെന്നാണ് സൂചനകൾ. ആദ്യ ഭാഗത്തിൽ വില്ലനായി തകർത്താടിയ വിനായകനും രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് താരം തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു.

പ്രൊമോ തരംഗമായതിന് പിന്നാലെ ആരാധകർ ഒരൊറ്റ ചോദ്യമേ ചോദിക്കാന്നുള്ളൂ, “ഞങ്ങളുടെ ലാലേട്ടൻ എവിടെ? ആദ്യ ഭാഗത്തിൽ ‘മാത്യു’ എന്ന മാസ് കാമിയോ റോളിലെത്തി തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രൊമോയിൽ ഈ ദുരൂഹതക്ക് പിന്നാലെ
മോഹൽലാലിന്റെ മാസ് എൻട്രിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *