തിയേറ്ററുകളില്‍ ആവേശം വിതറിയ ചിത്രങ്ങള്‍ ഇനി നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലേക്ക്…ഈ വാരം ഒടിടിയിലെത്തുന്ന ചിത്രങ്ങളിതാ..

തിയേറ്ററുകളില്‍ മിസ്സ് ചെയ്തവര്‍ക്കും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വാരം ഒടിടിയില്‍ മികച്ചൊരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ഈ ചിത്രങ്ങള്‍.

തെലുങ്കില്‍ ചുവടുറപ്പിച്ച് ദുല്‍ഖര്‍; ‘ശ്രീ ശ്രീ’ ഫസ്റ്റ്ലുക്ക് പുറത്ത്

മലയാളത്തിനു പുറമെ അന്യഭാഷ ചിത്രങ്ങളിലേക്കും ചുവടുവെച്ചിരിക്കുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍. താരം നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്.നവാഗതനായ രവി നെലക്കുടിറ്റി സംവിധാനം ചെയ്ത് എസ്എല്‍വി സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇതിനോടകം പുറത്തുവന്നിരുന്നു.ഇപ്പോള്‍ ശ്രദ്ധേയമാവുന്നത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. ‘ലവ് വില്‍ സ്പാര്‍ക് എഗെയ്ന്‍’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഫീല്‍ ഗുഡ് പ്രണയകഥയായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ ബജറ്റിലും കാന്‍വാസിലും, ഉയര്‍ന്ന സാങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്. രചന, സംവിധാനം: രവി നെലക്കുടിറ്റി, നിര്‍മാതാവ്: സുധാകര്‍ ചെറുകുരി, ബാനര്‍: എസ്എല്‍വി സിനിമാസ്,സഹനിര്‍മാതാവ്: ഇഷാന്‍ സക്സേന, സി.ഇ.ഒ: വിജയ് കുമാര്‍ ചഗന്തി, സംഗീതം: ജി.വി. പ്രകാശ് കുമാര്‍, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിങ്: കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, മാര്‍ക്കറ്റിങ്: ഫസ്റ്റ്‌ഷോ, പി.ആര്‍.ഒ: ശബരി.

​സ്ക്രീനിൽ പൃഥ്വിരാജ്, അണിയറയിൽ സുപ്രിയ, മൈക്കിന് മുന്നിൽ അലംകൃതദ് കംപ്ലീറ്റ് ഫാമിലി പാക്കേജ് ‘ഐ നോബഡി’

​റോഷാക്കിന് ശേഷം നിസാം ബഷീർ വീണ്ടും തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ, പ്രേക്ഷകരെ ഞെട്ടിച്ച് ‘ഐ നോബഡി’യിലെ ആ സർപ്രൈസ് പുറത്ത്. ചിത്രത്തിലെ തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ ഗായികയായുള്ള അരങ്ങേറ്റമാണ്. ​ബാങ്ക് മോഷണത്തിന്റെ പശ്ചാത്തലത്തിൽ എത്തിയ ഈ ഹീസ്റ്റ് ത്രില്ലർ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകൾ കീഴടക്കുകയാണ്. ഇതിനിടയിലാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അലംകൃത മേനോൻ പൃഥ്വിരാജ് പാടിയ ഗാനമാണ് ലിറിക് വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.​”അല്ലി”യെ ‘ഐ നോബഡി’യിലൂടെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കുറിച്ചു. അച്ഛൻ സ്ക്രീനിൽ തകർക്കുമ്പോൾ, അമ്മയുടെ നിർമ്മാണത്തിൽ, മകളുടെ സുന്ദര ശബ്ദം കൂടിയായപ്പോൾ ‘ഐ നോബഡി’ തികച്ചുമൊരു സുകുമാരൻ ഫാമിലി പാക്കേജായി മാറിക്കഴിഞ്ഞു.

ജൂലൈ 24 ഉറപ്പിച്ചോളൂ…ജനമനസ്സുകള്‍ കീഴടക്കാന്‍ ‘ജനനായകന്‍’വരുന്നു

വിജയ് ചിത്രം ‘ജനനായകന്’ പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ നിരാശയിലാണ്ട ആരാധകരെ തേടി ഒടുവില്‍ സന്തോഷ വാര്‍ത്തയിതാ… നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജൂലൈ 24 ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന് ‘A’ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതായും മുന്‍പ് സ്ഥിരീകരിച്ചിരുന്നു. ചിത്രം ജനുവരി 9ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.സെന്‍സര്‍ നടപടികള്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ ഏപ്രിലില്‍ ചിത്രത്തിന്റെ എഡിറ്റിംഗ് പൂര്‍ത്തിയാകാത്ത പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും, കേസില്‍ ഒരു ഫ്രീലാന്‍സ് ഫിലിം എഡിറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. അഭിനയത്തോട് വിടപറയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് യുടെ അവസാന ദൃശ്യവിരുന്ന് എന്ന വൈകാരികമായ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.എച്ച്. വിനോധാണ് സംവിധാനം ചെയ്യുന്നത്.കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.