തിയേറ്ററുകളില്‍ ആവേശം വിതറിയ ചിത്രങ്ങള്‍ ഇനി നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലേക്ക്…ഈ വാരം ഒടിടിയിലെത്തുന്ന ചിത്രങ്ങളിതാ..

  1. പെദ്ധി
    തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാം ചരണ്‍ നായകനായെത്തിയ പാന്‍-ഇന്ത്യന്‍ മെഗാ ഹിറ്റ് ചിത്രം ‘പെദ്ധി’ ഒടിടിയില്‍ എത്തിക്കഴിഞ്ഞു. തിയേറ്ററുകളില്‍ വന്‍ ജനപ്രീതി നേടിയ ചിത്രം വെറും 13 ദിവസങ്ങള്‍ കൊണ്ട് 400 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയത്.ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം കാണാം.
  2. ബള്‍ട്ടി
    ഷെയ്ന്‍ നിഗം നായകനായി തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം ‘ബള്‍ട്ടി’ ഡിജിറ്റല്‍ റിലീസിന് തയ്യാറായിക്കഴിഞ്ഞു. കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലെ നാല് യുവാക്കളുടെ കഥ പറയുന്ന ചിത്രം അതിന്റെ മേക്കിങ് ക്വാളിറ്റി കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.ഒടിടി പ്ലാറ്റ്ഫോം ആയസോണി ലൈവിലൂടെ ജൂലൈ 10 മുതല്‍ ചിത്രം എത്തും.
  3. ഡോസ്
    സിജു വിത്സണ്‍ നായകനായെത്തുന്ന ത്രില്ലര്‍ ചിത്രമാണ് ‘ഡോസ്’. ഒരേസമയം ഒന്നിലധികം പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.ഒരു ആശുപത്രി പശ്ചാത്തലമാക്കി നടക്കുന്ന ദുരൂഹമായ കുറ്റകൃത്യങ്ങളും അതിന്റെ അന്വേഷണവുമാണ് ഈ മെഡിക്കല്‍ ത്രില്ലറിന്റെ പ്രമേയം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ലഭ്യമാകും. ആമസോണ്‍ പ്രൈം, മനോരമ മാക്‌സ്, സിംപ്ലി സൗത്ത്, എപി ഇന്റര്‍നാഷണല്‍, ലയണ്‍സ്ഗേറ്റ് പ്ലേ, ആഹാ. തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം ആസ്വദിക്കാം.
  4. പരിമള ആന്‍ഡ് കോ
    മലയാളികളുടെ പ്രിയ ജോഡികളായ ജയറാമും ഉര്‍വശിയും വീണ്ടും ഒന്നിച്ച ഫാമിലി എന്റര്‍ടെയ്നറാണ് പരിമള ആന്‍ഡ് കോ.പാണ്ഡിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച കുടുംബപ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.സീ 5 ലൂടെ ജൂലൈ 10 മുതല്‍ ചിത്രം കാണാം.

തിയേറ്ററുകളില്‍ മിസ്സ് ചെയ്തവര്‍ക്കും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വാരം ഒടിടിയില്‍ മികച്ചൊരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ഈ ചിത്രങ്ങള്‍.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *