ജൂലൈ 24 ഉറപ്പിച്ചോളൂ…ജനമനസ്സുകള്‍ കീഴടക്കാന്‍ ‘ജനനായകന്‍’വരുന്നു

വിജയ് ചിത്രം ‘ജനനായകന്’ പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ നിരാശയിലാണ്ട ആരാധകരെ തേടി ഒടുവില്‍ സന്തോഷ വാര്‍ത്തയിതാ… നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജൂലൈ 24 ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന് ‘A’ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതായും മുന്‍പ് സ്ഥിരീകരിച്ചിരുന്നു.

ചിത്രം ജനുവരി 9ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.
സെന്‍സര്‍ നടപടികള്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ ഏപ്രിലില്‍ ചിത്രത്തിന്റെ എഡിറ്റിംഗ് പൂര്‍ത്തിയാകാത്ത പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നത്. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും, കേസില്‍ ഒരു ഫ്രീലാന്‍സ് ഫിലിം എഡിറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

അഭിനയത്തോട് വിടപറയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് യുടെ അവസാന ദൃശ്യവിരുന്ന് എന്ന വൈകാരികമായ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.എച്ച്. വിനോധാണ് സംവിധാനം ചെയ്യുന്നത്.കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.