അച്ഛൻ തമിഴകം ഭരിക്കുമ്പോൾ മകൻ വെള്ളിത്തിര കീഴടക്കാൻ; ജേസൺ സഞ്ജയ് ഇനി നായകൻ!

തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തരംഗമായി മാറിയ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നു. ക്യാമറയ്ക്ക് പിന്നിൽ സംവിധായകനായി തുടക്കം കുറിക്കാനിരിക്കെയാണ് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് താരം നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത പുറത്തുവരുന്നത്.തമിഴിലെ മുൻനിര സംവിധായകൻമാരിൽ ഒരാളായിരിക്കും ഈ മാസ് എൻ്റർടൈനർ ഒരുക്കുകയെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർഹിറ്റ് ചിത്രമായ ‘പരിമള ആൻഡ് കോ’ നിർമ്മിച്ച് ശ്രദ്ധേയനായ തമിഴ് കുമരൻ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുന്നത്. ഇതിനിടയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തന്നെ സംവിധായകനെന്ന നിലയിൽ തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ് ജേസൺ. ലണ്ടനിൽ നിന്ന് ഫിലിം മേക്കിംഗിൽ ബിരുദം നേടിയ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ റിലീസിന് ഒരുങ്ങുകയാണ്.ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദീപ് കിഷൻ നായകനാകുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് താരം ക്യാമറയ്ക്ക് മുന്നിലേക്കും എത്തുന്നത് എന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു.അച്ഛൻ രാഷ്ട്രീയത്തിൽ തമിഴ്‌നാടിന്റെ അമരക്കാരനായി തിളങ്ങുമ്പോൾ, മകൻ സിനിമയിൽ പുതിയ ചരിത്രങ്ങൾ കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ടൈറ്റിൽ ലോഞ്ചും ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
പാട്ടും നായികയും അടിപിടിയുമില്ല;വേറിട്ട പ്രമേയവുമായി ദിലീപിന്റെ നീക്കം..

തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണവുമായി എത്തുകയാണ് ജനപ്രിയ നായകൻ ദിലീപ്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നീക്കം’ ഒരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ചിത്രത്തിൽ മീശപിരിക്കുന്ന നായക സങ്കൽപ്പങ്ങളോ, അടിപിടിയോ, നായികയോ ഇല്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പാട്ടുകൾ പോലും കഥാസന്ദർഭത്തിന് ആവശ്യമെങ്കിൽ മാത്രമായിരിക്കും ഉൾപ്പെടുത്തുക. സിനിമയുടെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്.ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കരാർ പ്രശ്നം പരിഹരിച്ച്ക്രിസ്മസിന് മുൻപായി ചിത്രം തിയേറ്ററുകളിൽ എത്തും. ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ ‘നീക്ക’ത്തിൽ വലിയൊരു താരനിര തന്നെയാണ് അണിനിരക്കുന്നത്. അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.തിയേറ്ററുകളിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുനമ്പിൽ നിർത്താൻ, വേറിട്ട പ്രമേയവുമായെ ത്തുന്ന ഒരു മികച്ച ത്രില്ലറാസായിരിക്കും ‘നീക്ക’മെന്നാണ് പുറത്തു വരുന്ന സൂചനകൾ.
മാസ്് ആക്ഷനുമായി ഷാജി കൈലാസ്-ജോജു ജോര്‍ജ് ചിത്രം ‘വരവ്’; അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ഷാജി കൈലാസും, ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വരവ്’ തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായുള്ള അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചുകഴിഞ്ഞു. ചിത്രം ജൂലൈ 16-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.സൂപ്പര്‍ഹിറ്റ് ത്രില്ലറുകള്‍ക്ക് ശേഷം ഷാജി കൈലാസും തിരക്കഥാകൃത്ത് എ.കെ. സാജനും വീണ്ടും കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ‘വരവി’നുണ്ട്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍, പ്ലാന്റര്‍മാര്‍ക്കിടയിലെ ചോര ചിന്തുന്ന കുടിപ്പകയുടെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലറും ടീസറും തീയേറ്ററുകളില്‍ ഒരു കിടിലന്‍ മാസ്സ് വിരുന്ന് തന്നെയായിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഉറപ്പാണ് നല്‍കുന്നത്.ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ കൊണ്ടാണ് ഈ ദൃശ്യവിരുന്ന് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജിനൊപ്പം നായികമാരായ വാണി വിശ്വനാഥ്, സുകന്യ എന്നിവരുടെ ഗംഭീര തിരിച്ചുവരവിനും സാക്ഷ്യം വഹിക്കാം. ഇവരെക്കൂടാതെ മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ അയ്യപ്പന്‍ തുടങ്ങി മലയാള സിനിമയിലെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഫഹദിന്റെ മാജിക് ഇനി ബിഗ് സ്‌ക്രീനില്‍;ഫാന്റസി എന്റര്‍ടെയിനറുമായി’ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’

ആര്‍ക്കാ മീഡിയാ വര്‍ക്ക്സ് ഒരുക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ ഇനി ബിഗ് സ്‌ക്രീനിലേക്ക്. സെപ്റ്റംബര്‍ 11 ചിത്രം റിലീസ് ചെയ്യും.ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഒരു ഫാന്റസി എന്റര്‍ടെയിനറാണ് ചിത്രം.എസ് എസ് കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോയിങ് ബിസിനസ്സ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്സിന്റെയും സഹകരണത്തോടെ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം. എസ് എസ് രാജമൗലിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണിത്.ഫാന്റസിയും ഹ്യൂമറും ഒത്തുചേരുന്ന ഒരു വെറൈറ്റി ദൃശ്യാനുഭവമായിരിക്കും ചിത്രം.