മാസ്് ആക്ഷനുമായി ഷാജി കൈലാസ്-ജോജു ജോര്‍ജ് ചിത്രം ‘വരവ്’; അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ഷാജി കൈലാസും, ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘വരവ്’ തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായുള്ള അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചുകഴിഞ്ഞു. ചിത്രം ജൂലൈ 16-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.സൂപ്പര്‍ഹിറ്റ് ത്രില്ലറുകള്‍ക്ക് ശേഷം ഷാജി കൈലാസും തിരക്കഥാകൃത്ത് എ.കെ. സാജനും വീണ്ടും കൈകോര്‍ക്കുന്നു എന്ന പ്രത്യേകതയും ‘വരവി’നുണ്ട്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍, പ്ലാന്റര്‍മാര്‍ക്കിടയിലെ ചോര ചിന്തുന്ന കുടിപ്പകയുടെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലറും ടീസറും തീയേറ്ററുകളില്‍ ഒരു കിടിലന്‍ മാസ്സ് വിരുന്ന് തന്നെയായിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഉറപ്പാണ് നല്‍കുന്നത്.
ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ കൊണ്ടാണ് ഈ ദൃശ്യവിരുന്ന് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജിനൊപ്പം നായികമാരായ വാണി വിശ്വനാഥ്, സുകന്യ എന്നിവരുടെ ഗംഭീര തിരിച്ചുവരവിനും സാക്ഷ്യം വഹിക്കാം. ഇവരെക്കൂടാതെ മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ അയ്യപ്പന്‍ തുടങ്ങി മലയാള സിനിമയിലെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *