ഫഹദിന്റെ മാജിക് ഇനി ബിഗ് സ്‌ക്രീനില്‍;ഫാന്റസി എന്റര്‍ടെയിനറുമായി’ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’

ആര്‍ക്കാ മീഡിയാ വര്‍ക്ക്സ് ഒരുക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റര്‍ടെയിനര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ ഇനി ബിഗ് സ്‌ക്രീനിലേക്ക്. സെപ്റ്റംബര്‍ 11 ചിത്രം റിലീസ് ചെയ്യും.ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഒരു ഫാന്റസി എന്റര്‍ടെയിനറാണ് ചിത്രം.എസ് എസ് കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോയിങ് ബിസിനസ്സ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്സിന്റെയും സഹകരണത്തോടെ ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം. എസ് എസ് രാജമൗലിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. ഫഹദ് ഫാസില്‍ നായകനായെത്തുന്ന ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണിത്.ഫാന്റസിയും ഹ്യൂമറും ഒത്തുചേരുന്ന ഒരു വെറൈറ്റി ദൃശ്യാനുഭവമായിരിക്കും ചിത്രം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *