ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെച്ച ജനാധിപത്യവും മതേതരത്വവും സമത്വവും ഏഴര പതിറ്റാണ്ടിപ്പുറവും ഒരു ‘നിറവേറാത്ത വാഗ്ദാനമായി’ അവശേഷിക്കുന്നുണ്ടോ എന്നത് ഇന്നൊരു ഗൗരവതരമായ ചോദ്യമാണ്.കാരണം ഇന്ത്യയുടെ സാമൂഹ്യപരിസ്ഥിതി ഭരണഘടന മൂല്യങ്ങള്‍ക്ക് അനുയോജ്യമായിട്ടാണോ മുന്നോട്ട് പോകുന്നത് എന്ന് പരിശോധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടത്തേണ്ടിയിരിക്കുന്ന രാഷ്ട്രീയ പ്രക്രിയയാണ്.
എന്തുകൊണ്ടാണ് ന്യൂനപക്ഷവും ദളിതരും തീരുമാനങ്ങളെടുക്കുന്ന മണ്ഡലങ്ങളില്‍ അദൃശ്യരും പ്രാതിനിധ്യ രഹിതരും ആയിരിക്കുന്നത് ? അതേ സമയം ജനപ്രിയ വ്യവഹാരങ്ങളില്‍ അവര്‍ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നത് ?
ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ രണ്ട് പ്രക്രിയകളിലൊന്ന് , ഭൂരിപക്ഷാധിപത്യത്തിന് അപ്പുറം ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി നിലകൊണ്ട ഗാന്ധിയന്‍ ബോധ്യം. രണ്ട്, ചാതുര്‍വര്‍ണ്യത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ ഡോ. ബി.ആര്. അംബേദ്കര്‍ നയിച്ച വിപ്ലവകരമായ ഭരണഘടനാ നിര്‍മ്മാണം.എന്നാല്‍ ഇന്ത്യയില്‍ ഇത് എത്രമാത്രം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സാധിച്ചു എന്ന പരിശോധന ഇവിടെ അനിവാര്യമാണ്.നിലവില്‍ സമസ്ത മേഖലകളിലും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും സാന്നിധ്യം അതിശയകരമാം വിധം ശൂന്യമാണ്.അത് തിരിച്ചറിഞ്ഞവരാണ് ഇന്ന് ‘സമദര്‍ശി’യെ മുറുകെ പിടിക്കുന്നത്.
