Uncategorized

Uncategorized

അണികളോട് പോലും ആത്മാർഥത ഇല്ലാത്ത പാർട്ടി ; വിമർശനവുമായി കെ. സുധാകരൻ

അണികളോട് പോലും ആത്മാർഥത ഇല്ലാത്ത പാർട്ടിയാണ് സിപിഎം എന്ന വിമർശനവുമായി കെ. സുധാകരൻ.സിപിഎമ്മിന്റെ അകത്തളങ്ങളിൽ പോലും പിണറായി വിജയന്റെ ഭരണത്തോട് പലർക്കും താല്പര്യമില്ല. പാർട്ടി യോഗത്തിൽ പോലും പിണറായി വിജയന്റെ ഇന്നത്തെ പ്രവർത്തന നയങ്ങളെയും തീരുമാനങ്ങളെയും വിമർശിക്കുന്നവരാണുള്ളത്. അതുകൊണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനകത്ത് വോട്ട് ചോരും.അതിനാൽ പിണറായി വിജയന്റെ ഇടതുപക്ഷത്തിന് ഇനി ആരെങ്കിലും വോട്ട് ചെയ്യുമോ?എന്നും കെ. സുധാകരൻ ചോദിക്കുന്നു. കേരളത്തെ ഭരിക്കാൻ കോൺഗ്രസ്‌ അല്ലാതെ മറ്റേത് പാർട്ടിയാണുള്ളത്.ജനാധിപത്യവും മതേതരത്വവും മനസ്സിനകത്ത്‌ കൊണ്ടുനടക്കാൻ മാത്രമല്ല,അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതാണ് കോൺഗ്രസ്‌.അതുകൊണ്ട് തന്നെ ജനങ്ങൾ കോൺഗ്രസിന് ഒപ്പമുണ്ട്.കോൺഗ്രസ്‌ കഷ്ടപ്പെടുന്നവരെയും പട്ടിണി കിടക്കുന്നവരെയും സംരക്ഷിക്കുന്നവരാണ്. വീടില്ലാത്തവർക്ക് വീടുണ്ടാക്കി കൊടുക്കുന്നവരാണ്. ചികിത്സയില്ലാത്തവർക്ക് ചികിത്സ നൽകുന്നവരാണ്. ജനങ്ങളുടെ കൂടെ മനസ്സറിഞ്ഞുകൊണ്ട് കൂടെ നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്‌.അന്നും ഇന്നും താനുൾപ്പെടെ അത് ചെയ്യുന്നുണ്ട്.എന്നാൽ സിപിഎമ്മിനകത്ത്‌ അതില്ല.സിപിഎമ്മിന് സഖാക്കളോട് ആത്മാർത്ഥമായ കൂറില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് വിധേനയും പണം ഉണ്ടാക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം അതിന്റെ വക്താക്കളായി സിപിഎം മാറിയെന്ന വിശ്വാസം, സിപിഎമ്മിന്റെ അണികളിൽ 99 ശതമാനം ആളുകൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Uncategorized

അറിയപ്പെടാത്ത സഫീർ കുറ്റ്യാടി; പാട്ടിലൂടെയും മിമിക്രിയിലൂടെയും വേദി കളറാക്കി,പക്ഷെ തിരശ്ശീലയ്ക്ക് പിന്നിൽ?

പാട്ടും മിമിക്രിയും ഒരുമ്മിച്ചപ്പോൾ വേദികൾ കളറാക്കിയ കലാകാരനാണ് സഫീർ കുറ്റ്യാടി. എന്നാൽ ജീവിതം അത്രമേൽ കളർഫുളായിരുന്നില്ല.തിരശ്ശീലയ്ക്ക് പിന്നിലുള്ള ബാല്യകാലം പ്രയാസങ്ങളുടേതായിരുന്നു.ആറാം വയസ്സിൽ ഉമ്മയെ നഷ്ടപ്പെട്ട സഫീറിന് പിന്നീടുള്ള ജീവിതത്തിൽ ഏറെ പ്രയാസം നേരിടേണ്ടി വന്നിരുന്നു.തുടർന്ന് പഠനമെല്ലാം യത്തീംഖാനയിലായിരുന്നു.അന്ന് വേദികളിൽ ലളിതഗാനവും മാപ്പിളപ്പാട്ടും പാടുമായിരുന്നു ഒപ്പം സഫീറിന് മിമിക്രിയും വശമുണ്ടായിരുന്നു.അവിടെനിന്നും അധ്യാപകരുടെ ശബ്‌ദമനുകരിച്ചാണ് മിമിക്രിയിലേക്ക് കടന്നുവരുന്നത്. പിന്നീട് തുടർപഠനത്തിനായി ഓർഫനേജിൽ ചേർന്നു.പെരുന്നാളിനും മറ്റ് ആഘോഷനാളുകളിലും ഓർഫനേജിൽ ഉള്ള കുട്ടികളുടെ വീട്ടിൽ നിന്ന് ആളുവരും. അന്ന് വീട്ടിൽ നിന്ന് വരുമെന്ന് കരുതി കാത്തിരുന്ന നാളുകളുണ്ടായിരുന്നു.എല്ലാ കുട്ടികളും വീട്ടിൽ പെരുന്നാൾ ആഘോഷിക്കുമ്പോൾ തന്നെ കൂട്ടികൊണ്ട് പോകാൻ ആരും വന്നിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിക്കുന്നു.അന്ന് വീട്ടിൽ ഫോൺ ഇല്ലാതിരുന്നതിനാൽ വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും സാധിച്ചിരുന്നില്ല.വാപ്പ വരുന്നതും പ്രതീക്ഷിച്ചിരുന്ന ഈ അനുഭവം സഫീറിനെ ഏറെ വേദനിപ്പിച്ചിരുന്നു. അവിടെ നിന്നുള്ള പഠനത്തിന് ശേഷം വാപ്പയുടെബന്ധുവീട്ടിലും പിന്നീട് കുറ്റ്യാടിയുള്ള ഉമ്മയുടെ സഹോദരിയുടെ വീട്ടിലും ആയിരുന്നു താമസം.പിന്നീട് ജീവിതപ്രാരാബ്ധങ്ങൾ കൂടിയപ്പോൾ പച്ചക്കറികടകളിലും മീൻകടകളിലും ജോലിചെയ്തു.അവിടെ നിന്നാണ് പാട്ടും മിമിക്രിയുമായി ചെറിയ വേദികളിൽ പങ്കെടുത്ത് തുടങ്ങിയത്.അങ്ങനെയാണ് കേരളോത്സവത്തിന്റെ വേദിയിലെത്തിയത്.കുറ്റ്യാടിയിൽ നിന്ന് ജനങ്ങളുടെ പിന്തുണ വലിയ രീതിയിൽ ലഭിച്ചുതുടങ്ങി. ഇതിനിടയിൽ മീൻ വിൽപ്പനക്കും പോയിരുന്നു.കച്ചവടത്തിലും സഫീർ തന്റെ കഴിവ് രസകരമായി പുറത്തെടുത്തു.മാർക്കറ്റിലുള്ള ആളുകളെ ആകർഷിക്കാൻ മിമിക്രി സ്റ്റൈലിൽ വിളിച്ചു. ലാലു അലക്സ് അയിലക്കച്ചവടവും പപ്പു മത്തിക്കച്ചവടവും നെടുമുടി വേണുചെരുക്കച്ചവടവും ചെയ്യുന്നത് കണ്ട കൗതുകത്തിൽ ആളുകൾ ചുറ്റുംകൂടി .തുടർന്ന് കച്ചവടവും വർധിച്ചു.പിന്നീട് സംഗീത്തിലൂടെയും അവതാരകനായും ശബ്ദാനുകരണത്തിലൂടെയും കലാരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച സഫീർ, വേദികളിൽ സ്വന്തമായൊരിടം കണ്ടെത്തുകയായിരുന്നു.തന്റെ ജീവിതം പോലെ ഓരേ വേദികളും കളറാക്കിയുള്ള യാത്രയിലാണിപ്പോൾ ഈ കലാകാരൻ…

Uncategorized

നെഞ്ചിനുള്ളിൽ നീയാണ്…മിനിസ്‌ക്രീനിൽ എത്തിച്ചഅവതാരകനൊപ്പം മനസ്സ് തുറന്ന് താജുദ്ദീൻ വടകര

മലയാള സംഗീതലോകത്ത് വിരലിലെണ്ണാവുന്ന ഗാനങ്ങൾ മാത്രം സംഭാവന നൽകിയിട്ടും മിന്നൽ വേഗത്തിൽ മലയാളികളുടെ മനസ്സിൽ ചിരസ്ഥായിയായി മാറിയ പ്രതിഭയാണ് താജുദ്ദീൻ വടകര. നെഞ്ചിനുള്ളിൽ നീയാണ്… എന്ന ഒരൊറ്റ ഗാനം മതി മലയാളികൾക്ക് ഈ കലാകാരനെ ഓർമ്മിക്കാൻ. ആദ്യമായി അവസരം നൽകിയ ആൾക്ക് അഭിമുഖം നൽകിയാലോ..തന്നെ മീഡിയക്ക് മുന്നിൽ കൊണ്ടുവന്ന മൊയ്തു താഴത്തിനൊപ്പമുള്ളഅഭിമുഖത്തിലാണ് താജുദ്ദീൻ വടകര ഇക്കാര്യം തുറന്ന് പറഞ്ഞത്. ഒരു ടിവി ഷോയിലൂടെയാണ് താജുദ്ദീൻ മിനിസ്‌ക്രിനിൽ മുഖം കാണിക്കുന്നത്.ഇങ്ങനെ ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കാനുള്ള അവസരം ഒരുക്കിയത് മൊയ്തു താഴത്ത് ആണെന്ന് അദ്ദേഹം തുറന്ന് പറയുന്നു. ഒരുപാട് കലാകാരന്മാർക്ക് അവസരങ്ങൾ നൽകിയ വ്യക്തിയാണ് മൊയ്തു താഴത്ത്, അത്ഭുതം തോന്നിയ കലാകാരനാണ് അദ്ദേഹം.പത്രപ്രവർത്തകൻ, നിരൂപകൻ, പ്രാസംഗികൻ, എഴുത്തുകാരൻ, ഡയറക്ടർ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച, ഒരിക്കലും പിടിച്ചാൽ കിട്ടാത്ത കാലാകാരനാണ് മൊയ്തു താഴത്തെന്നും താജുദ്ദീൻ വടകര പറയുന്നു.ചാപ്റ്റർ ഫോറിനു നൽകിയ ആഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Uncategorized

25 രൂപക്ക് ഒരു മാസം കുളിക്കാം;സാധാരണക്കാരുടെ മനമറിഞ്ഞ ക്യൂട്ടിയുടെ പിറവിക്ക് പിന്നില്‍?

25 രൂപക്ക് ഒരു മാസം ഈടുനില്‍ക്കുന്ന,നല്ല അടിപൊളി മണവും പതയുമുള്ള സോപ്പ് നല്‍കാന്‍ പറ്റുമോ? അതിന് സാധിക്കും എന്ന് പറയാന്‍ ക്യൂട്ടിക്കെ പറ്റു. കാരണം മലയാളിയുടെ മനഃശാസ്ത്രം ചോര്‍ത്തിയെടുത്ത രസക്കൂട്ടാണ് ക്യൂട്ടിയുടെ വിജയത്തിന് പിന്നില്‍. ഈടു നില്‍ക്കുന്നതാവണം, നല്ല പതയുള്ളതാവണം, നല്ല മണമുണ്ടാവണം ഈ കാര്യങ്ങളില്‍ നിര്‍ബന്ധബുദ്ധി മലയാളികള്‍ക്കുണ്ട്. ഇത് മൂന്നും മനസ്സിലാക്കി, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മലയാളിയുടെ മനസ്സറിഞ്ഞു നിര്‍മ്മിച്ചതാണ് ക്യൂട്ടി സോപ്. 18 വര്‍ഷം മുന്‍പ് കമ്പനി തുടങ്ങുന്ന സമയത്ത് ഈ ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഒരു വെല്ലുവിളിയായിരുന്നു.ചാപ്റ്റർ ഫോറിന് നൽകിയ ആഭിമുഖത്തിലാണ് ക്യൂട്ടി സോപ്പിന്റ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ കെ.പി. ഖാലിദ് മനസ്സ് തുറന്നത്. സോപ്പിന് മണം നല്‍കുക എന്നത് ഒരു വലിയ വെല്ലുവിളി ആയിരുന്നു എന്നദേഹം പറയുന്നു.അന്താരാഷ്ട്ര കമ്പനികള്‍ക്ക് നല്‍കുന്ന ഒരു പെര്‍ഫ്യൂം ഉല്‍പ്പന്നങ്ങളും ക്യൂട്ടിയുടെ നിര്‍മ്മാണത്തിനായി ലഭിച്ചില്ല. കാരണം അതിന് വലിയ അളവില്‍ നിര്‍മ്മാണം വേണ്ടിയിരുന്നു. ഒരു കാലത്ത് മെയില്‍ അയച്ചു കാത്തിരുന്ന പെര്‍ഫ്യൂം സ്ഥാപങ്ങളുണ്ട്. അവര്‍ ഓഫീസില്‍ ഒരു അപ്പോയിന്റ്‌മെന്റ് പോലും തന്നില്ല. എന്നാല്‍ അതേ കമ്പനിയുടെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് പിന്നീട് ക്യൂട്ടിയെ തേടി വന്നു. 2010 ന് ശേഷം എംഎസ്എംഇ എന്ന് പറയുന്നത് വലിയൊരു മേഖലയായി മാറി. അവര്‍ പിന്നീട് എംഎസ്എംഇ ക്ക് വിപണിയില്‍ എത്രത്തോളം സ്വാധീനമുണ്ടെന്നു മനസ്സിലാക്കി. ഇതോടെ ലോകത്തിലെ മികച്ച പെര്‍ഫ്യൂമേര്‍സ് എല്ലാം എംഎസ്എംഇയിലേക്ക് സപ്ലൈ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ആഗോളനിലവാരത്തില്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചാണ് ഇന്ന് കാണുന്ന ക്യൂട്ടി നിര്‍മ്മിച്ചെടുത്തത്.ഇന്ന് കേരളത്തില്‍ മാത്രം ക്യൂട്ടിയുടെ 60 ലക്ഷത്തോളം സോപ് വില്‍ക്കുന്നുണ്ട്.

Uncategorized

നിങ്ങൾ ഇതറിഞ്ഞില്ലെങ്കിൽ ഒരുപക്ഷെ ഒരു കെട്ടുകഥക്ക് ജീവൻ വച്ചേക്കാം

മിന്നുന്നതെല്ലാം പൊന്നാണോ? അല്ല, പക്ഷെ എ.ഐ യുഗത്തിൽ പലരും ധരിച്ചു വെച്ചിരിക്കുന്നത് അങ്ങനെയാണ്.ചാറ്റ് ജിപിറ്റി പോലുള്ള അത്യാധുനിക എ.ഐ ആപ്പുകൾസജീവമായിട്ടും ഒരു വാർത്തയുടെ യാഥാർഥ്യം മനസ്സിലാക്കാതെ അത് ലൈകും ഷെയറും ചെയ്യുന്നു.ഈ പ്രവണതയെ ശക്തമായി വിമർശിക്കുകയാണ് ശ്രീജിത്ത്‌ പണിക്കർ. യു. എൻ പുരസ്കാരം നേടിയ ഇന്ത്യൻ ദേശീയ ഗാനത്തിന്റെ വ്യാജവാർത്തകളിൽ, ഉയർന്ന പദവിയിലുള്ളവർ പോലും യാഥാർത്ഥ്യമറിയാതെ തെറ്റായ വിവരങ്ങൾ വിശ്വസിച്ചുവിഡ്ഢികളാവുമ്പോൾ അതിലൂടെ ലാഭം കൊയ്യുന്നത് ഒരു വിഭാഗം. ചാറ്റ് ജിറ്റിപി പോലുള്ള എ.ഐ ആപ്പുകൾ വന്നിട്ട് പോലും വാർത്ത ശരിയാണോ എന്ന് ചെക്ക് ചെയ്യാൻ ആളുകൾ ശ്രമിക്കുന്നില്ല.ലൈകും കമന്റും നോക്കി അത് ശരിയാണെന്ന് വിശ്വസിക്കുന്ന സ്ഥിതിയാണുള്ളത് എന്നും അദ്ദേഹം പറയുന്നു.ഇത് കണ്ടു പിടിക്കാൻ ഉള്ള മാർഗ്ഗങ്ങൾ ഉണ്ട് എന്നാൽ ആരും അത് പ്രയോഗിക്കുന്നില്ല. അതിനാൽ ഇത്തരം പോസ്റ്റുകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീജിത്ത്‌ പണിക്കർ പറയുന്നു.ഓരോ പൗരനും സ്വയം ഫാക്റ്റ് ചെക്കർ ആകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Uncategorized

മെസ്സിപ്പട വരണോ?എങ്കില്‍ ഇങ്ങനെ വിളിക്കണം…

അര്‍ജന്റീന ടീം കേരളത്തിലേക്കില്ല എന്ന വാര്‍ത്ത കേട്ട് നിരാശരായ ആരാധര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്.വിഷയത്തില്‍ ചാപ്റ്റര്‍ ഫോറിനു നല്‍കിയ ആഭിമുഖത്തില്‍ പ്രതികരിച്ചി രിക്കുകയാണ് സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ കമാല്‍ വരദൂര്‍. 2014 -ല്‍ ബ്രസീല്‍ ലോകകപ്പിന്റ സമയത്ത് മെസ്സിയെ അഭിമുഖം നടത്താന്‍ കമാല്‍ വരദൂറിന് അവസരം ലഭിച്ചിരുന്നു. നവംബറില്‍ അര്‍ജന്റീന ടീം കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സര്‍ക്കാരും സ്‌പോണ്‍സറും അറിയിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ മെസ്സി വരില്ല എന്ന അഭിപ്രായം പങ്കുവെച്ച കമാല്‍ വരദൂറിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനിടയിലാണ് നവംബറില്‍ അംഗോളയുമായാണ് സൗഹൃദ മത്സരമെന്നും ടൂറിലെ ഏക സൗഹൃദ മത്സരമാണ് ഇതെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) വ്യക്തമാക്കിയത്. പിന്നീട് സ്‌പോണ്‍സറും നവംബറില്‍ അര്‍ജന്റീന ടീം കേരളത്തിലേക്ക് ഇല്ലെന്ന കാര്യം സ്ഥിരീകരിക്കുകയായിരുന്നു.ഈ സാഹചര്യത്തില്‍ മെസ്സി വരില്ല എന്ന അഭിപ്രായം പങ്കുവെച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കമാല്‍ വരദൂര്‍. ഇവിടെനിന്ന് നേരിട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി നിയമപരമായി ബന്ധപ്പെടാന്‍ പറ്റില്ല. അതിന് ചട്ടപ്രകാരമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ആദ്യം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെടണം, അവരുടെ കൂടിയാലോചനയില്‍ ലെറ്റര്‍ ഫിഫയിലേക്ക് പോകും.ഫിഫ അംഗീകരിച്ചാല്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുക, പിന്നീട് ഫിഫ സ്റ്റേഡിയം പരിശോധിച്ചാല്‍ കളി നടക്കും ഇതാണ് ചട്ട പ്രകാരമുള്ള മാര്‍ഗം. എന്നാല്‍ ഇവിടെ നിന്നും മെസ്സിയിലേക്ക് പോയ വഴി തെറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മെസ്സി വരുന്നു എന്ന കാര്യം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന് പോലും അറിയില്ല. നിയമവ്യവസ്ഥകള്‍ അനുസരിച്ചല്ല മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും മാഡ്രിഡിന് പകരം മന്ത്രി പോവേണ്ടിയിരുന്നത് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉള്ള ബ്യൂണസ് അയേഴ്‌സ് ലേക്ക് ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പിന്നീട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് 100 കോടി രൂപ കൊടുത്തു എന്ന് പറഞ്ഞു സ്‌പോണ്‍സര്‍ വന്നു, പക്ഷെ അതിന് എന്ത് തെളിവ് ആണുള്ളതെന്നും കമാല്‍ വരദൂര്‍ ചോദിക്കുന്നു.കൂടാതെ ഫിഫ അംഗീകാരമുള്ള സ്റ്റേഡിയം ഒരുക്കാന്‍ 70 കോടികൊണ്ട് സാധിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Uncategorized

പ്രതികരണത്തോടെ തീരുന്നതാണോ പ്രതിപക്ഷ ധര്‍മ്മം? തുറന്നടിച്ച് ശ്രീജിത്ത് പണിക്കര്‍

കേരളത്തിലെ പ്രതിപക്ഷം പ്രതിപക്ഷധര്‍മ്മം നിര്‍വഹിക്കുന്നില്ലെന്നും അവര്‍ നിഷ്‌ക്രിയരാണെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിയുടെ വീഴ്ചകളില്‍ പ്രതികരണം നടത്തുന്നതല്ലാതെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ ഒരു വിവാദം പോലും പ്രതിപക്ഷത്തിന് അര്‍ത്ഥവത്തായ പരിസമാപ്തിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. കേസുകളായി മാറുമ്പോള്‍ പ്രതിപക്ഷം പോരാട്ടം ഉപേക്ഷിക്കുന്നു. അന്വേഷണങ്ങള്‍ മന്ദഗതിയിലാകുന്നത് പോലും ചോദ്യം ചെയ്യപ്പെടുന്നില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. ഒരു പ്രതികരണം കൊടുക്കുക എന്നതില്‍ പ്രതിപക്ഷധര്‍മ്മം തീരുന്നു. ഇതിനപ്പുറം സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് കുറച്ചു ദിവസമേ നിലനില്‍ക്കൂ എന്ന് മനസ്സിലാക്കിയാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ഇത് പ്രതിപക്ഷത്തിന്റെ ബലഹീനതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കോട്ടയത്ത് ആശുപത്രികെട്ടിടം വീണു വീട്ടമ്മ മരിച്ച സംഭവത്തില്‍ അവര്‍ക്ക് നേരിട്ട അനീതിക്കെതിരെ പ്രതിപക്ഷം വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രതികരിക്കേണ്ടത് പ്രതിപക്ഷ ത്തിന്റെ ഉത്തരവാദിത്വം ആണ്. വീണ ജോര്‍ജിനെ പോലെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യാന്‍ പ്രാപ്തി ഇല്ലാത്ത ഒരു മന്ത്രി വേറെ ഒരു വകുപ്പില്‍ ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരാളിന് ഉത്തരവാദിത്വം എന്തെന്ന് പഠിപ്പിക്കാന്‍ പോലും പ്രതിപക്ഷത്തിന് സാധിച്ചില്ലെങ്കില്‍ എന്തിനാണ് രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. മുന്‍പ് സി.പി.എം. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇതിലും മെച്ചപ്പെട്ട രീതിയില്‍ പ്രതിപക്ഷധര്‍മ്മം നിര്‍വഹിച്ചിരുന്നു. ഇപ്പോള്‍ പിണറായി സര്‍ക്കാരിനെ മടുക്കുമ്പോള്‍ ജനം തങ്ങളെ തിരഞ്ഞെടുത്തോളും എന്ന നിഷ്‌ക്രിയമായ കാത്തിരിപ്പിലാണ് പ്രതിപക്ഷമുള്ളതെന്നും ശ്രീജിത്ത് പണിക്കര്‍ തുറന്നടിക്കുന്നു.

Uncategorized

ഷാരുഖ് ഖാന് അവാർഡ് കിട്ടിയെങ്കിൽ എനിക്കും കിട്ടിക്കൂടെ? സന്തോഷ്‌ പണ്ഡിറ്റ്‌

തനത് ശൈലിയിലൂടെയും നിലപാടുകളിലൂടെ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാകാറുള്ള വ്യക്തിയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ പലപ്പോഴും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ദേശീയ അവാർഡുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ എന്നും ചർച്ചാവിഷയമാവുന്ന ഒന്നാണ്.ഷാരൂഖ് ഖാന് ദേശീയ അവാർഡ് കിട്ടിയത് അർഹതയില്ലാതെയാണ് എന്ന തരത്തിലുള്ള വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ സന്തോഷ്‌ പണ്ഡിറ്റ്‌. ഇതുവരെ ദേശീയ അവാർഡിനൊന്നും കൊടുത്തിട്ടില്ല എന്നാൽ ജവാൻ എന്ന സിനിമയിൽ ഷാരൂഖ് ഖാന് അവാർഡ് കിട്ടിയപ്പോൾ മുതൽ തനിക്ക്ആത്മവിശ്വാസം വന്നെന്നാണ് സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നത്.മോഹൻ ലാൽ, മമ്മൂട്ടി, അല്ലു അർജുൻ, പ്രഭാസ്, എന്നിവരെ നോക്കുമ്പോൾ ദേശീയ അവാർഡ് കിട്ടില്ല എന്നാണ് വിചാരിച്ചിരുന്നത്. ജവാനിൽ ഷാരൂഖ് ഖാന് കിട്ടിയത് നോക്കുമ്പോൾ ‘കേരള ലൈവ് ‘ എന്ന തന്റെ ചിത്രം ദേശീയ അവാർഡിന് കൊടുത്തു നോക്കിയാലോ എന്ന് തോന്നി എന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു. ഷാരൂഖ് ഖാൻ മോശമാണെന്ന് അല്ല അദ്ദേഹം ഒരു മികച്ച നടൻ തന്നെയാണ്. പക്ഷെ ജവാൻ എന്ന സിനിമയിലെ പ്രകടനം ദേശീയ അവാർഡ് അർഹിക്കുന്നില്ല. ഇത്രയും വർഷം സിനിമയിൽ അഭിനയിച്ചിട്ട് ഇപ്പോഴാണ് അവാർഡ് കിട്ടിയതെന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു. ഇതോടൊപ്പം ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നതിൽ ഒരു രാഷ്ട്രീയ ഇടപെടലും ഇല്ലെന്നും അങ്ങനെ ആയിരുന്നെങ്കിൽ ബിജെപി യുമായി തർക്കങ്ങൾ ഉണ്ടായിരുന്ന ഷാരൂഖ് ഖാന് അവാർഡ് കിട്ടുകയില്ലായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Uncategorized

എന്തുകൊണ്ട് മീഡിയക്ക് മുഖം കൊടുക്കുന്നില്ല?രാഷ്ട്രീയത്തിലെ വേറിട്ട മുഖം സി. കെ നാണു മനസ്സ് തുറക്കുന്നു…

സ്വന്തം നിലപാടുകളിലൂടെയും പ്രവർത്തിയിലൂടെയും രാഷ്ട്രീയത്തിലെ വേറിട്ട മുഖമാണ് സി. കെ നാണുവെന്ന വടകരയുടെ സ്വന്തം നാണുവേട്ടൻ.വടകര മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം നിരവധി പദവികളും ഒപ്പം വിവിധ വകുപ്പുകളിൽ മന്ത്രി സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. എന്തുകൊണ്ട് മീഡിയക്ക് മുഖം കാണിക്കുന്നില്ല എന്ന ചോദ്യം പലപ്പോഴും അദ്ദേഹത്തിന് നേരെ ഉയരാറുണ്ട്. “ജനങ്ങളാണ് എന്റെ മീഡിയ “എന്ന ലളിതമായ മറുപടിയാണ് അതിനുള്ള ഉത്തരവും. പൊതുപ്രവർത്തനം എന്നാൽ സ്വന്തം കീശ നിറക്കാനുള്ള ഉപാധിയല്ല എന്ന് മനസ്സിലാക്കിയ ഒരു നേതാവ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയത്തിലെ അദ്വിതീയനായ നേതാവാക്കി അദ്ദേഹത്തെ മാറ്റിയത്. ഇപ്പോൾ രാഷ്ട്രീയത്തിൽ വരാൻ ഇടയായ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് സി. കെ നാണു. സാധാരണക്കാരനായിരുന്ന സി. കെ. നാണുവിന്റെ രാഷ്ട്രീയപ്രവേശം തികച്ചും ആകസ്മികമായിരുന്നു.രാഷ്ട്രീയത്തിലേക്കു തന്നെ കൊണ്ട് വന്നതിൽ പ്രധാന പങ്കു വഹിച്ചത് എക്സറെ വേണുഗോപാൽ ആണെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. കോൺഗ്രസിന് പണ്ടുകാലത്ത്‌ പ്രസംഗികർ കുറവായിരുന്നു.തുടക്കത്തിൽ പ്രഭാഷണം നടത്തിയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്.താൻ കോൺഗ്രസ് അനുകൂലിയാണെന്ന് മനസ്സിലാക്കി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്ന് വേണുഗോപാൽ പറഞ്ഞു. തന്നെ വലിയ രാഷ്ട്രീയ പ്രവർത്തകനാക്കിയത് എല്ലാ പിന്തുണയും നൽകി കൂടെയുണ്ടായിരുന്ന വേണുഗോപാൽ ആണെന്നും അദ്ദേഹം ഓർമ്മിക്കുന്നു. രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അടിയന്തരാവസ്ഥയുടെ നാളുകളിൽ സി. കെ നാണുവിനെ ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു.പിന്നീട് ഗാന്ധിയൻ ആദർശങ്ങളെ മുറുകെ പിടിച്ച യാത്രയിൽ പതിറ്റാണ്ടുകളോളം വടകരയുടെ ശബ്ദമായി അദ്ദേഹം മാറുകയായിരുന്നു.

Uncategorized

‘വാലിബൻ രണ്ട് ഭാഗമാക്കുന്നതിനോട് മോഹൻലാലിനും എതിർപ്പുണ്ടായിരുന്നു ‘; തുറന്നുപറഞ്ഞ് ഷിബു ബേബി ജോൺ

മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിൽ 2024- ൽ പുറത്തിറങ്ങിയ ചിത്രമാണ് മലൈക്കോട്ട വാലിബൻ.മലയാളസിനിമയിൽ വലിയ ഹൈപ് കൊടുത്തിറങ്ങിയ ചിത്രം എന്നാൽ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ മലയ്ക്കോട്ടെ വാലിബന് സാധിച്ചില്ല. ആരാധകർക്കിടയിൽ ഈ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ഷിബു ബേബി ജോൺ. ചാപ്റ്റർ ഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാൽ പത്ത്‌ മിനിറ്റു കൊണ്ട് അംഗീകരിച്ച കഥയായിരുന്നു. ചിത്രം ഒറ്റ ഭാഗമായാണ് ഇറക്കാൻ തീരുമാനിച്ചതിരുന്നത് എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഒരു ഘട്ടമെത്തിയപ്പിൽ രണ്ട് ഭാഗമായി ഇറക്കണം എന്ന അഭിപ്രായം ഉയർന്നു വന്നു.ആദ്യം പറഞ്ഞ സിനിമ തന്നെ എടുത്താൽ മതിയെന്ന് പറഞ്ഞുകൊണ്ട് താനും മോഹൻലാലുമടക്കമുള്ളവർ വിയോജിപ്പ് അറിയിച്ചു. രണ്ടാംഭാഗത്തിനുവേണ്ടിയുള്ള രീതിയിൽ കഥ അവസാനിപ്പിക്കുകയായിരുന്നു. നല്ലൊരു സിനിമയാണ്. ലിജോയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ രണ്ടാംഭാഗത്തിലേക്ക് പോവാൻ നിർബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കിൽ നന്നാകുമായിരുന്നു. ചിത്രത്തിന് ഇനി രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Scroll to Top