“സിനിമ സംഘടനയുടെ പ്രശ്‌നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്‌നം പരിഹരിക്കുന്നത്.”-സിനിമാ താരങ്ങൾക്കെതിരെ സന്തോഷ് പണ്ഡിറ്റ്

നീറ്റ് പരീക്ഷാ തർക്കങ്ങളിൽ പ്രതികരിച്ച പ്രമുഖ സിനിമാ താരങ്ങൾക്കെതിരെയും ചലച്ചിത്ര മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെയും കടുത്ത വിമർശനവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. സ്വന്തം സിനിമാ സംഘടനയിലെ കുഞ്ഞു പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിവില്ലാത്തവരാണ് രാജ്യത്തെ നീറ്റ് പരീക്ഷാ വിഷയത്തിൽ അഭിപ്രായം പറയുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. താരങ്ങളുടെ ഈ ബഹളങ്ങൾക്ക് പിന്നിൽ,എഫ്.സി.ആർ.എ ഫണ്ട് നിയന്ത്രണങ്ങളോടുള്ള അമർഷമാണോ, അതോ ദേശീയ അവാർഡ് ലഭിക്കാത്തതിന്റെ വിഷമമാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. പിന്നിൽ പുതിയ സിനിമകളുടെ പ്രൊമോഷനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒപ്പം സിനിമാ മേഖലയിലെ ഇരട്ടത്താപ്പിനെതിരെയും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു. സിനിമകളിൽ ലഹരി ഉപയോഗവും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കാൻ തയ്യാറാകാത്തവരാണ് ഇപ്പോൾ വിദ്യാർത്ഥികൾക്കായി മുതലക്കണ്ണീർ ഒഴുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ചു വിജയ്!’ജനനായകന്’ ബുക്ക് മൈ ഷോയിൽ 1 മില്യൺ ടിക്കറ്റ് റെക്കോർഡ്

ഇന്ത്യൻ സിനിമാ ലോകത്തെ ബോക്സ് ഓഫീസ് പിടിച്ചെടുത്തു ദളപതി വിജയ്. ഏറ്റവും പുതിയ ചിത്രമായ ‘ജനനായകൻ’ റിലീസിന് മുൻപ് തന്നെ റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിയുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ പ്രിസെയിൽ വഴി 1 മില്യൺ ടിക്കറ്റുകളാണ് ചിത്രം ഇതുവരെ വിറ്റഴിച്ചത്. അങ്ങനെ തിയേറ്ററുകളിൽ ആവേശം അലയടിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ദളപതി ആരാധകരും സിനിമാ ലോകവും ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രം ബോക്സ് ഓഫീസിൽ വിജയ കൊടി പാറിക്കുകയാണ്.ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വ നേട്ടമാണ് വിജയ് ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ഒരു വിജയ് ചിത്രം ബുക്ക് മൈ ഷോയിൽ റിലീസിന് മുൻപ് തന്നെ 1 മില്യൺ ടിക്കറ്റ് സെയിൽസ് എന്ന മാജിക്കൽ സംഖ്യ കടക്കുന്നത്. മുൻകാല റെക്കോർഡുകളെല്ലാം കാറ്റിൽപ്പറത്തി തിയേറ്ററുകളിലേക്ക് എത്തുന്ന ‘ജനനായകൻ’ ആദ്യ ദിനം തന്നെ കളക്ഷൻ പ്രളയം സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അഡ്വാൻസ് ബുക്കിംഗിൽ കാണിക്കുന്ന ഈ മുന്നേറ്റം തന്നെയാണ് അതിന് പച്ചക്കൊടി കാണിക്കുന്നത്.
ഏഴ് കടലും ഏഴ് മലയും താണ്ടി നിവിൻ പോളിയുടെ മാസ് എൻട്രി;റിലീസ് ഡേറ്റ് പുറത്ത്!

നിവിൻ പോളിയും സൂരിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ‘ഏഴ് കടൽ ഏഴ് മല’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു.ചിത്രം നേരത്തെ 2024-ലെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. അവിടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റിലീസിന് മുമ്പേ തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ ഉയരാൻ ഇതും കാരണമായി. ചിത്രം 2026 ഒക്ടോബർ 1-ന് തിയേറ്ററുകളിൽ എത്തും. 8,000 വർഷത്തിലേറെയായി ജീവിച്ചിരിക്കുന്ന ഒരു അമരനായ മനുഷ്യന്റെ ജീവിതവും, ആയിരക്കണക്കിന് വർഷങ്ങളായി നഷ്ടപ്പെട്ട പ്രണയം തേടിയുള്ള യാത്രയാണ് ചിത്രം പറയുന്നത്. നിവിൻ പോളിക്കും സൂരിക്കും പുറമെ അഞ്ജലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. ഛായാഗ്രഹണം എൻ. കെ.ഏകാംബരം, എഡിറ്റിംഗ് മതി വി.എസ്.,എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.ചിത്രത്തിൻ്റെ ടീസർ റിലീസായത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽവലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.