ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ചു വിജയ്!’ജനനായകന്’ ബുക്ക് മൈ ഷോയിൽ 1 മില്യൺ ടിക്കറ്റ് റെക്കോർഡ്

ഇന്ത്യൻ സിനിമാ ലോകത്തെ ബോക്സ് ഓഫീസ് പിടിച്ചെടുത്തു ദളപതി വിജയ്. ഏറ്റവും പുതിയ ചിത്രമായ ‘ജനനായകൻ’ റിലീസിന് മുൻപ് തന്നെ റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിയുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ പ്രിസെയിൽ വഴി 1 മില്യൺ ടിക്കറ്റുകളാണ് ചിത്രം ഇതുവരെ വിറ്റഴിച്ചത്.

അങ്ങനെ തിയേറ്ററുകളിൽ ആവേശം അലയടിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ദളപതി ആരാധകരും സിനിമാ ലോകവും ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രം ബോക്സ് ഓഫീസിൽ വിജയ കൊടി പാറിക്കുകയാണ്.ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വ നേട്ടമാണ് വിജയ് ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ഒരു വിജയ് ചിത്രം ബുക്ക് മൈ ഷോയിൽ റിലീസിന് മുൻപ് തന്നെ 1 മില്യൺ ടിക്കറ്റ് സെയിൽസ് എന്ന മാജിക്കൽ സംഖ്യ കടക്കുന്നത്.

മുൻകാല റെക്കോർഡുകളെല്ലാം കാറ്റിൽപ്പറത്തി തിയേറ്ററുകളിലേക്ക് എത്തുന്ന ‘ജനനായകൻ’ ആദ്യ ദിനം തന്നെ കളക്ഷൻ പ്രളയം സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അഡ്വാൻസ് ബുക്കിംഗിൽ കാണിക്കുന്ന ഈ മുന്നേറ്റം തന്നെയാണ് അതിന് പച്ചക്കൊടി കാണിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *