​ഏഴ് കടലും ഏഴ് മലയും താണ്ടി നിവിൻ പോളിയുടെ മാസ് എൻട്രി;റിലീസ് ഡേറ്റ് പുറത്ത്!

നിവിൻ പോളിയും സൂരിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ‘ഏഴ് കടൽ ഏഴ് മല’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു.ചിത്രം നേരത്തെ 2024-ലെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. അവിടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റിലീസിന് മുമ്പേ തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ ഉയരാൻ ഇതും കാരണമായി. ചിത്രം 2026 ഒക്ടോബർ 1-ന് തിയേറ്ററുകളിൽ എത്തും.

8,000 വർഷത്തിലേറെയായി ജീവിച്ചിരിക്കുന്ന ഒരു അമരനായ മനുഷ്യന്റെ ജീവിതവും, ആയിരക്കണക്കിന് വർഷങ്ങളായി നഷ്ടപ്പെട്ട പ്രണയം തേടിയുള്ള യാത്രയാണ് ചിത്രം പറയുന്നത്.

നിവിൻ പോളിക്കും സൂരിക്കും പുറമെ അഞ്ജലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. ഛായാഗ്രഹണം എൻ. കെ.ഏകാംബരം, എഡിറ്റിംഗ് മതി വി.എസ്.,എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിൻ്റെ ടീസർ റിലീസായത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ
വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *