പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെന്ന് അവകാശപ്പെട്ട് ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബലൂചിസ്ഥാൻ.

‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ എന്ന സംഘടനയാണ് ലോകമെമ്പാടുമുള്ള ബലൂച് ജനങ്ങളോട് ഈ ദിവസം ആഘോഷിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഉടൻ തന്നെ അന്താരാഷ്ട്ര സമൂഹം തങ്ങളെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.ഓഗസ്റ്റ് 11 എല്ലാവരും ഐക്യത്തോടെ ആചരിക്കണമെന്നും വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ സ്വതന്ത്ര ബലൂചിസ്ഥാന്റെ പതാക ഉയർത്തണമെന്നും നേതാവായ മിർ യാർ ബലൂച് പറഞ്ഞു. ഈ ചരിത്രദിനത്തിന്റെ പ്രാധാന്യം പുതിയ തലമുറയിലേക്ക് എത്തിക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യമെന്നാണ് ഇവരുടെ അവകാശവാദം
25-ാം സിനിമാ വാർഷികത്തിൽ മോഹൻ രാജയുടെ പുതിയ ചിത്രം;വീണ്ടും ‘ഫാമിലി മോഡിൽ’ കാർത്തി!

ഫാമിലി എന്റർടെയ്‌നറുകളിലൂടെ കോടിക്കണക്കിന് സിനിമാപ്രേമികളുടെ മനംകവർന്ന കാർത്തി വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു.തനി ഒരുവൻ, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയ മെഗാഹിറ്റുകളുടെ ശില്പിയായ മോഹൻ രാജയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.‘സിങ്കം 2’, ‘സർദാർ’ എന്നീ വൻ ഹിറ്റുകൾ സമ്മാനിച്ച പ്രിൻസ് പിക്ചേഴ്‌സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംവിധായകനെന്ന നിലയിൽ തന്റെ 25 വർഷത്തെ സിനിമാജീവിതം പൂർത്തിയാക്കുന്ന വേളയിലാണ് മോഹൻ രാജ ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന മികച്ചൊരു ഫാമിലി ഡ്രാമയായിരിക്കും ചിത്രം.തെന്നിന്ത്യയിലെ മുൻനിര താരങ്ങളും പ്രഗത്ഭരായ സാങ്കേതികപ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
വർഷങ്ങൾക്ക് ശേഷം ശാലിനിയും അജിത്തും ഒന്നിക്കുന്നു! പുത്തൻ ചിത്രത്തിന്റെ മാസ് ടൈറ്റിൽ പുറത്ത്!

തമിഴകത്തിന്റെ പ്രിയതാരം അജിത്ത് കുമാറിന്റെ ആരാധകർക്ക് ആവേശം പകരുന്ന വൻ പ്രഖ്യാപനം. ‘ഗുഡ് ബാഡ് അഗ്ലി’ക്ക് ശേഷം സംവിധായകൻ ആദിക് രവിചന്ദ്രനുമായി അജിത്ത് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പോസ്റ്റർ പുറത്ത്.‘ഡെയർ ഡെവിൾ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് അജിത്തും ശാലിനിയും ഒരു ചിത്രത്തിനായി കൈകോർക്കുന്നത്. ശാലിനി അജിത്ത് കുമാർ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു മാസ്സ് റൂറൽ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചനകൾ. അടുത്തിടെ അജിത്തിന്റെ ഉയർന്ന പ്രതിഫലത്തെക്കുറിച്ച് പ്രമുഖ ഫിനാൻസിയർ തിരുപ്പൂർ സുബ്രഹ്മണ്യം നടത്തിയ പ്രസ്താവന വൻ ചർച്ചയായിരുന്നു. 110 മുതൽ 120 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന അജിത്തിന്റെ സിനിമകൾ നിർമ്മിക്കാൻ പ്രമുഖ നിർമ്മാതാക്കൾ മടിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം നിർമ്മാണ സംരംഭത്തിലൊരുങ്ങുന്ന ‘ഡെയർ ഡെവിളുമായി’ അജിത്തും ശാലിനിയും എത്തുന്നത്.അജിത്ത് ആരാധകർക്ക് ആഘോഷിക്കാൻ വക നൽകുന്ന ഒരു കിടിലൻ മാസ്സ് എന്റർടെയ്‌നർ തന്നെയായിരിക്കും ‘ഡെയർ ഡെവിൾ’.ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരും.
“വാക്കുകളിലെ അഴുക്ക് വസതിയിലെ സംസ്കാരമാണോ..?”അശ്ലീല പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ജനരോക്ഷം

പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി വിജയിക്കും നടി തൃഷയ്ക്കുമെതിരെ നടത്തിയ ദ്വയാർത്ഥ പരാമർശവും തുടർന്നുള്ള നാടകീയമായ കസ്റ്റഡിയുമൊക്കെയാണ് ഇപ്പോൾ തമിഴകത്ത് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഉദയനിധിവിവാദ പരാമർശം നടത്തിയത്.പ്രസംഗത്തിനിടെ “കാവേരി വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഡി.എം.കെ നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കൽ മാത്രമാണ് അദ്ദേഹത്തിന്റെ ജോലി” എന്നും ഉദയനിധി പരിഹസിച്ചിരുന്നു. ഇതോടെ അണികൾക്കിടയിൽ നിന്ന് ‘തൃഷ, തൃഷ’ എന്ന വിളികൾ ഉയർന്നു. തുടന്ന് പ്രസംഗം നിർത്തി ഉദയനിധി നടത്തിയ ദ്വയാർത്ഥ പ്രയോഗമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. രാഷ്ട്രീയമായി ഒന്നും പറയാൻ ശേഷിയില്ലാതെ വരുമ്പോൾ, മൈക്കിന് മുന്നിൽ നിന്ന് ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അണികളെ കൈയടിപ്പിക്കാൻ നോക്കുന്നത് രാഷ്ട്രീയ മിടുക്കല്ല.മറിച്ച് സ്വന്തം മനസ്സിലെ ജീർണ്ണതയാണ് വെളിവാക്കുന്നത്. എം.എൽ.എ എന്നും പ്രതിപക്ഷ നേതാവെന്നുമൊക്കെയുള്ള പദവികൾ നൽകുന്നത് അന്തസ്സോടെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് എന്ന കാര്യം വിസ്മരിക്കപെടുമ്പോഴാണ്പൊതുവേദികൾ അശ്ലീലം വിളമ്പുന്ന വേദിയാവുന്നത്. നാക്കിനു എല്ലില്ലാതെ വായിൽ തോന്നിയതെല്ലാം കോതയ്‌ക്ക് പാട്ടെന്നോണം വിളിച്ചു പറഞ്ഞ് ഒരു സ്ത്രീയെക്കുറിച്ച് ഇത്രത്തോളം തരംതാണ് സംസാരിക്കുമ്പോൾ അല്പം പോലും ലജ്ജ തോന്നുന്നില്ലേ?എതിരാളിയെ പ്രത്യയശാസ്ത്രപരമായോ കൃത്യമായ രാഷ്ട്രീയം പറഞ്ഞോ നേരിടാൻ ശേഷിയില്ലാതെ വരുമ്പോൾ, ഒരു സ്ത്രീയുടെ സ്വഭാവത്തിലേക്ക് ചെളിവാരിയെറിയുന്നത് തികഞ്ഞ ഭീരുത്വമാണ്. എതിരാളിയുടെ രാഷ്ട്രീയത്തെ നേരിടാൻ കഴിവില്ലെങ്കിൽ മൈക്ക് മാറ്റിവെച്ച് വിശ്രമിക്കുക.അല്ലാതെ പൊതുവേദികളെ അശ്ലീലച്ചുവയുള്ള നാടകവേദിയാക്കരുത്.അമ്മയും പെങ്ങമ്മാരുമില്ലാത്ത ഇത്തരം ആളുകളോട് സഹതാപം മാത്രം…
സീതയുടെ റോൾ നിരസിച്ചോ..?കാരണം വെളിപ്പെടുത്തി ശ്രീനിധി ഷെട്ടി

ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ പാർട്ട് 1’എന്ന സിനിമയുടെ ബ്രഹ്മാണ്ഡ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുകയാണ്. ട്രെയിലറിലെ രാവണനായുള്ള യഷിന്റെ തകർപ്പൻ പ്രകടനം വലിയ കയ്യടി നേടുമ്പോൾ, സീതാദേവിയായെത്തുന്ന സായ് പല്ലവിക്ക് നേരെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്. സായ് പല്ലവി സീതയുടെ വേഷത്തിന് അനുയോജ്യയല്ലെന്നാണ്ഒരു വിഭാഗം പ്രേക്ഷകരുടെ വാദം. ഇതിനിടെയാണ് ചിത്രത്തിൽ സീതയുടെ വേഷം നിരസിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്തകളിൽ വ്യക്തത വരുത്തി കന്നഡ താരം ശ്രീനിധി ഷെട്ടി രംഗത്തെത്തിയത്.ആ വേഷം നിരസിച്ചതല്ല,സീതയുടെ കഥാപാത്രത്തിനായി ഓഡിഷനിൽ പങ്കെടുത്തിരുന്നു. പക്ഷേ തെരഞ്ഞെടുക്കപ്പെട്ടില്ല. ആ വേഷത്തിനായി ഒരു ഓഡിഷൻ കോൾ ലഭിച്ചത് തന്നെ വലിയൊരു കാര്യമായാണ് കരുതുന്നത്. ഏതൊരു നടിയും സ്വപ്നം കാണുന്ന, ചെയ്യാൻ ആഗ്രഹിക്കുന്ന അതിവിശിഷ്ടമായ കഥാപാത്രമാണ് സീത. അങ്ങനെയൊരു അവസരം ഞാനെന്തിനു വേണ്ടെന്നുവെക്കണം? സായ് പല്ലവി ഈ വേഷം ചെയ്യുന്നതിൽ ഏറെ സന്തോഷമേയുള്ളൂ എന്നും താരം വ്യക്തമാക്കി.ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനിധി ഇക്കാര്യം തുറന്നുപറഞ്ഞത്. ജൂലായ് 30-ന് ബ്രഹ്മമുഹൂർത്തത്തിൽ പുലർച്ചെ 4.15-നായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.സീതാസ്വയംവരം, രാമ-സീതാ-ലക്ഷ്മണന്മാരുടെ 14 വർഷത്തെ വനവാസത്തിന് വഴിവെച്ച കൈകേയിയുടെ ആവശ്യങ്ങൾ തുടങ്ങി വികാരനിർഭരമായ രംഗങ്ങൾ ട്രെയിലറിലുണ്ട്. വരുന്ന ദീപാവലി റിലീസായി ചിത്രം തീയേറ്ററുകളിൽഎത്തും.