സീതയുടെ റോൾ നിരസിച്ചോ..?കാരണം വെളിപ്പെടുത്തി ശ്രീനിധി ഷെട്ടി

ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ പാർട്ട് 1’എന്ന സിനിമയുടെ ബ്രഹ്മാണ്ഡ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുകയാണ്. ട്രെയിലറിലെ രാവണനായുള്ള യഷിന്റെ തകർപ്പൻ പ്രകടനം വലിയ കയ്യടി നേടുമ്പോൾ, സീതാദേവിയായെത്തുന്ന സായ് പല്ലവിക്ക് നേരെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്. സായ് പല്ലവി സീതയുടെ വേഷത്തിന് അനുയോജ്യയല്ലെന്നാണ്ഒരു വിഭാഗം പ്രേക്ഷകരുടെ വാദം.

ഇതിനിടെയാണ് ചിത്രത്തിൽ സീതയുടെ വേഷം നിരസിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്തകളിൽ വ്യക്തത വരുത്തി കന്നഡ താരം ശ്രീനിധി ഷെട്ടി രംഗത്തെത്തിയത്.ആ വേഷം നിരസിച്ചതല്ല,സീതയുടെ കഥാപാത്രത്തിനായി ഓഡിഷനിൽ പങ്കെടുത്തിരുന്നു. പക്ഷേ തെരഞ്ഞെടുക്കപ്പെട്ടില്ല. ആ വേഷത്തിനായി ഒരു ഓഡിഷൻ കോൾ ലഭിച്ചത് തന്നെ വലിയൊരു കാര്യമായാണ് കരുതുന്നത്. ഏതൊരു നടിയും സ്വപ്നം കാണുന്ന, ചെയ്യാൻ ആഗ്രഹിക്കുന്ന അതിവിശിഷ്ടമായ കഥാപാത്രമാണ് സീത. അങ്ങനെയൊരു അവസരം ഞാനെന്തിനു വേണ്ടെന്നുവെക്കണം? സായ് പല്ലവി ഈ വേഷം ചെയ്യുന്നതിൽ ഏറെ സന്തോഷമേയുള്ളൂ എന്നും താരം വ്യക്തമാക്കി.ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനിധി ഇക്കാര്യം തുറന്നുപറഞ്ഞത്.

ജൂലായ് 30-ന് ബ്രഹ്മമുഹൂർത്തത്തിൽ പുലർച്ചെ 4.15-നായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.
സീതാസ്വയംവരം, രാമ-സീതാ-ലക്ഷ്മണന്മാരുടെ 14 വർഷത്തെ വനവാസത്തിന് വഴിവെച്ച കൈകേയിയുടെ ആവശ്യങ്ങൾ തുടങ്ങി വികാരനിർഭരമായ രംഗങ്ങൾ ട്രെയിലറിലുണ്ട്. വരുന്ന ദീപാവലി റിലീസായി ചിത്രം തീയേറ്ററുകളിൽ
എത്തും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *