“വാക്കുകളിലെ അഴുക്ക് വസതിയിലെ സംസ്കാരമാണോ..?”അശ്ലീല പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ജനരോക്ഷം

പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി വിജയിക്കും നടി തൃഷയ്ക്കുമെതിരെ നടത്തിയ ദ്വയാർത്ഥ പരാമർശവും തുടർന്നുള്ള നാടകീയമായ കസ്റ്റഡിയുമൊക്കെയാണ് ഇപ്പോൾ തമിഴകത്ത് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഉദയനിധി
വിവാദ പരാമർശം നടത്തിയത്.പ്രസംഗത്തിനിടെ “കാവേരി വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഡി.എം.കെ നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കൽ മാത്രമാണ് അദ്ദേഹത്തിന്റെ ജോലി” എന്നും ഉദയനിധി പരിഹസിച്ചിരുന്നു. ഇതോടെ അണികൾക്കിടയിൽ നിന്ന് ‘തൃഷ, തൃഷ’ എന്ന വിളികൾ ഉയർന്നു. തുടന്ന് പ്രസംഗം നിർത്തി ഉദയനിധി നടത്തിയ ദ്വയാർത്ഥ പ്രയോഗമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്.

രാഷ്ട്രീയമായി ഒന്നും പറയാൻ ശേഷിയില്ലാതെ വരുമ്പോൾ, മൈക്കിന് മുന്നിൽ നിന്ന് ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അണികളെ കൈയടിപ്പിക്കാൻ നോക്കുന്നത് രാഷ്ട്രീയ മിടുക്കല്ല.മറിച്ച് സ്വന്തം മനസ്സിലെ ജീർണ്ണതയാണ് വെളിവാക്കുന്നത്.

എം.എൽ.എ എന്നും പ്രതിപക്ഷ നേതാവെന്നുമൊക്കെയുള്ള പദവികൾ നൽകുന്നത് അന്തസ്സോടെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് എന്ന കാര്യം വിസ്മരിക്കപെടുമ്പോഴാണ്
പൊതുവേദികൾ അശ്ലീലം വിളമ്പുന്ന വേദിയാവുന്നത്. നാക്കിനു എല്ലില്ലാതെ വായിൽ തോന്നിയതെല്ലാം കോതയ്‌ക്ക് പാട്ടെന്നോണം വിളിച്ചു പറഞ്ഞ് ഒരു സ്ത്രീയെക്കുറിച്ച് ഇത്രത്തോളം തരംതാണ് സംസാരിക്കുമ്പോൾ അല്പം പോലും ലജ്ജ തോന്നുന്നില്ലേ?എതിരാളിയെ പ്രത്യയശാസ്ത്രപരമായോ കൃത്യമായ രാഷ്ട്രീയം പറഞ്ഞോ നേരിടാൻ ശേഷിയില്ലാതെ വരുമ്പോൾ, ഒരു സ്ത്രീയുടെ സ്വഭാവത്തിലേക്ക് ചെളിവാരിയെറിയുന്നത് തികഞ്ഞ ഭീരുത്വമാണ്. എതിരാളിയുടെ രാഷ്ട്രീയത്തെ നേരിടാൻ കഴിവില്ലെങ്കിൽ മൈക്ക് മാറ്റിവെച്ച് വിശ്രമിക്കുക.അല്ലാതെ പൊതുവേദികളെ അശ്ലീലച്ചുവയുള്ള നാടകവേദിയാക്കരുത്.
അമ്മയും പെങ്ങമ്മാരുമില്ലാത്ത ഇത്തരം ആളുകളോട് സഹതാപം മാത്രം…

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *