‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ എന്ന സംഘടനയാണ് ലോകമെമ്പാടുമുള്ള ബലൂച് ജനങ്ങളോട് ഈ ദിവസം ആഘോഷിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഉടൻ തന്നെ അന്താരാഷ്ട്ര സമൂഹം തങ്ങളെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഓഗസ്റ്റ് 11 എല്ലാവരും ഐക്യത്തോടെ ആചരിക്കണമെന്നും വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ സ്വതന്ത്ര ബലൂചിസ്ഥാന്റെ പതാക ഉയർത്തണമെന്നും നേതാവായ മിർ യാർ ബലൂച് പറഞ്ഞു. ഈ ചരിത്രദിനത്തിന്റെ പ്രാധാന്യം പുതിയ തലമുറയിലേക്ക് എത്തിക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യമെന്നാണ് ഇവരുടെ അവകാശവാദം





