ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്കാർട്ടും; ‘ഈറ്റ് ഇൻ മിനിറ്റ്സ്’ ഉടൻ എത്തിയേക്കും

ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്. ‘ഈറ്റ് ഇൻ മിനിറ്റ്സ്’ (Eat in Minutes) എന്ന പേരിൽ പുതിയ ഭക്ഷണവിതരണ സേവനം പരീക്ഷിക്കുന്ന കമ്പനി, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് വെല്ലുവിളിയുയർത്താനാണ് ലക്ഷ്യമിടുന്നത്. ടെക്‌ക്രഞ്ചിന്റെ റിപ്പോർട്ട് പ്രകാരം, ബെംഗളൂരുവിലാണ് നിലവിൽ സേവനത്തിന്റെ പരീക്ഷണം നടക്കുന്നത്. 2026 ഒക്ടോബർ അവസാനത്തോടെ പൊതുജനങ്ങൾക്കായി സേവനം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഫ്ലിപ്കാർട്ടിന്റെ ഷോപ്പിങ് ആപ്പിൽ പ്രത്യേക ടാബ് വഴിയായിരിക്കും ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുക. കമ്പനിയുടെ ക്വിക്ക് കൊമേഴ്‌സ് സംവിധാനമായ ഫ്ലിപ്കാർട്ട് മിനിറ്റ്സിന്റെ മാതൃകയിലാണ് പുതിയ സേവനവും വികസിപ്പിക്കുന്നത്. നിലവിൽ സ്വന്തം ജീവനക്കാർക്കിടയിലാണ് പരീക്ഷണം നടക്കുന്നത്.

തുടക്കത്തിൽ നൂറോളം ജീവനക്കാരെ ഉൾപ്പെടുത്തിയിരുന്ന പരീക്ഷണത്തിൽ ഇപ്പോൾ 8,000 ജീവനക്കാർ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പരീക്ഷണഘട്ടത്തിലെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും സേവനം പൊതുജനങ്ങളിലേക്ക് വ്യാപിപ്പിക്കുക.

ഇന്ത്യൻ ഫുഡ് ഡെലിവറി വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള സൊമാറ്റോയും സ്വിഗ്ഗിയുമായിരിക്കും ഫ്ലിപ്കാർട്ടിന്റെ പ്രധാന എതിരാളികൾ. 2024-ലെ കണക്കുകൾ പ്രകാരം സൊമാറ്റോയ്ക്ക് 58 ശതമാനവും സ്വിഗ്ഗിക്ക് 34 ശതമാനവും വിപണിവിഹിതമുണ്ടെന്നാണ് റിപ്പോർട്ട്.

പുതിയ സേവനം വിപണിയിലെ മത്സരത്തിന് കൂടുതൽ ശക്തിപകരുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈറ്റ് ഇൻ മിനിറ്റ്സിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും ആദ്യഘട്ടത്തിൽ സേവനം ലഭ്യമാകുന്ന നഗരങ്ങളും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories