വിരമിച്ചവർക്ക് പി.എഫ് തുക തവണകളായി പിൻവലിക്കാം; പുതിയ പദ്ധതിക്ക് ഇ.പി.എഫ്.ഒ അംഗീകാരം

വിരമിച്ചവർക്ക് പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) നിക്ഷേപം ഒറ്റത്തവണയായി പിൻവലിക്കുന്നതിന് പകരം നിശ്ചിത ഇടവേളകളിൽ കൈപ്പറ്റാൻ സൗകര്യമൊരുക്കുന്ന സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പ്ലാനിന് (SWP) ഇ.പി.എഫ്.ഒ അംഗീകാരം നൽകി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസാണ് പുതിയ പദ്ധതിക്ക് അനുമതി നൽകിയത്. പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, ആറുമാസത്തിലൊരിക്കൽ എന്നിങ്ങനെ ഇഷ്ടമുള്ള ഇടവേളകളിൽ പണം പിൻവലിക്കാം. അക്കൗണ്ടിൽ ശേഷിക്കുന്ന തുകയ്ക്ക് പലിശ തുടർന്നും ലഭിക്കും.

വിരമിക്കലിന് ശേഷവും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തവണകളായി പണം പിൻവലിക്കുന്നത് നിർബന്ധമല്ലെന്നും അംഗങ്ങൾക്ക് താൽപര്യമനുസരിച്ച് തീരുമാനമെടുക്കാമെന്നും ഇ.പി.എഫ്.ഒ വ്യക്തമാക്കി. പണം കൈപ്പറ്റുന്നതിനിടെ അംഗം മരിച്ചാൽ ശേഷിക്കുന്ന തുക നോമിനിക്കോ ആശ്രിതർക്കോ ഒറ്റത്തവണയായോ തവണകളായോ ലഭിക്കും.

പി.എഫ് അക്കൗണ്ടിൽ നിർബന്ധമായും നിലനിർത്തേണ്ട മിനിമം ബാലൻസ് 25 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാനും ബോർഡ് തീരുമാനിച്ചു. ഇതോടെ നിക്ഷേപത്തിന്റെ 90 ശതമാനം വരെ പിൻവലിക്കാനാകും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് മുഴുവൻ തുകയും പിൻവലിക്കാനുള്ള കാത്തിരിപ്പ് കാലാവധിയും 12 മാസത്തിൽ നിന്ന് രണ്ട് മാസമായി കുറച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങൾ പി.എഫ് അംഗങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുമെന്നാണ് വിലയിരുത്തൽ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories