...

Uncategorized

Uncategorized

സിനിമ ഇനി പോക്കറ്റിലും; സാങ്കേതിക വിസ്മയവുമായി ‘പകിട കളി’ തീയേറ്ററുകളിലേക്ക്.

ജോജു ജോർജ് ചിത്രം ‘പണി’യുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന നിഷാദ് ഹസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘പഗിട കളി’യുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി.പൂർണ്ണമായും ഐഫോണിൽ ചിത്രീകരിച്ചുവെന്ന പ്രത്യേകതയുള്ള ഈ ചിത്രം സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ഒന്നാണ്. കേരളത്തിൽ നടക്കുന്ന ഒരു കൊലപാതകവും അതിനെത്തുടർന്ന് ഒരു കുട്ടിയെ കാണാതാവുകയും ആ കേസന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് നീളുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അമല സുരേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും നിഷാദ് ഹസൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. വിനായക് ശരത് ചന്ദ്രൻ സംഗീതം നൽകിയ ചിത്രം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മാർച്ച് മാസത്തിൽ തീയേറ്ററുകളിലെത്തും

Uncategorized

40-കാരനെ പ്രണയിക്കുന്ന 20-കാരി; വിന്റേജ് ലുക്കിൽ സൂര്യ, കൂട്ടിന് മമിതയും; ‘വിശ്വനാഥ് ആന്റ് സൺസ്’ ടീസർ പുറത്ത്

സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന വെങ്കി അറ്റ്‌ലൂരി ചിത്രം ‘വിശ്വനാഥ് ആന്റ് സൺസി’ന്റെ ആവേശകരമായ ടീസർ പുറത്തിറങ്ങി. 40 വയസ്സുകാരനായ നായകനും 20 വയസ്സുകാരിയായ നായികയും തമ്മിലുള്ള ഹൃദ്യമായ പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ‘ലക്കി ഭാസ്കറി’ന്റെ വൻ വിജയത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയിരിക്കും. ജി.വി. പ്രകാശ് കുമാർ സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2026 ജൂലൈ മാസത്തോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.

Uncategorized

ചരിത്രം തിരുത്തി ഓസ്കാർ 2026ഹോളിവുഡ് കിഴടക്കി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന 98-ാമത് ഓസ്‌കർ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകളിൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ആറ് പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച ചിത്രം, മികച്ച സംവിധായകൻ ഉൾപ്പെടെയുള്ള പ്രധാന കാറ്റഗറികളിലെല്ലാം ഈ ചിത്രം മേധാവിത്വം പുലർത്തി.എന്നാൽ ഇ വിജയങ്ങൾക്കപ്പുറം , സിനിമാ ലോകത്തെ ചില കടുത്ത രീതികളെ മാറ്റിമറിച്ച പ്രഖ്യാപനങ്ങളാണ് ഇത്തവണ ഓസ്കാർ വേദി സാക്ഷ്യം വഹിച്ചത്.പുരസ്കാരപ്പട്ടികയ്ക്കപ്പുറം സിനിമയിലെ ചില വൻമതിലുകൾ തകർക്കപ്പെട്ടതാണ് ഈ വർഷത്തെ പ്രത്യേകത.പതിറ്റാണ്ടുകളായി പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന മികച്ച ഛായാഗ്രഹണ വിഭാഗത്തിൽ ഓട്ടം ഡ്യൂറൾഡ് അർക്കപോ എന്ന വനിത ചരിത്രത്തിലാദ്യമായി ഓസ്‌കർ സ്വന്തമാക്കി.സിന്നേഴ്സി’ലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ‘ഹാംനെറ്റി’ലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മികച്ച നടിയായ ജെസി ബക്ലി തന്റെ പുരസ്കാരം ലോകത്തിലെ എല്ലാ അമ്മമാർക്കുമായി സമർപ്പിച്ച ജെസി ബക്ലിയുടെ വാക്കുകൾ വേദിയിൽ വികാരനിർഭരമാക്കി.സാങ്കേതിക തികവിൽ ‘അവതാർ’ വിസ്മയിപ്പിച്ചപ്പോഴും, മനുഷ്യബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രങ്ങൾക്കാണ് ഇത്തവണ ഓസ്‌കർ വേദിയിൽ മുൻഗണന ലഭിച്ചത്.

Uncategorized

പ്രിയദർശന്റെ നൂറാം സിനിമ… വീണ്ടും മോഹൻലാൽ മാജിക്കിന് തിരശ്ശീല ഉയരുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ ചില കൂട്ടുകെട്ടുകൾക്ക് ഒരു പ്രത്യേക തിളക്കമുണ്ട്. കാലം മാറിയാലും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു മാജിക്ക് അവയിൽ ഒളിഞ്ഞിരിക്കും. അത്തരത്തിലുള്ള ഏറ്റവും ശക്തമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലും. വർഷങ്ങളായി അനവധി ഓർമകളും ഹിറ്റ് സിനിമകളും സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നു—അതും പ്രിയദർശന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായ നൂറാം സിനിമയ്ക്കായി. നൂറ് സിനിമകൾ എന്ന അപൂർവ നേട്ടത്തിലേക്ക് എത്തുന്ന പ്രിയദർശൻ തൻ്റെ ആദ്യത്തെ സിനിമയിലെ നായകനെ തന്നെയാണ് തൻ്റെ നൂറാം സിനിമയിലും നായകനായി തിരഞ്ഞെടുക്കുന്നത് എന്ന പ്രത്യേകത ഇന സിനിമയ്ക്കുണ്ട്. കഥയും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ലെങ്കിലും, പതിവ് കോമഡി ശൈലിയിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കാലം മാറിയാലും ചില കൂട്ടുകെട്ടുകൾക്ക് മായാജാലം നഷ്ടപ്പെടില്ല. അതുപോലെ തന്നെ, പ്രിയദർശനും മോഹൻലാലും വീണ്ടും ഒരുമിക്കുമ്പോൾ മലയാള സിനിമയ്ക്ക് ഒരു പുതിയ ഓർമ്മ കൂടി ജനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Aadu3
Uncategorized

യുദ്ധഭീതിയിലും മാറ്റമില്ല; ഷാജി പാപ്പൻ വരുന്നു!‘ആട് 3’ റിലീസ് തീയതി നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഷാജി പാപ്പന്റെയും ടീമിന്റെയും തിരിച്ചുവരവിന് ഒടുവിൽ തീയതി കുറിച്ചു. മിഥുൻ മാനുവൽ തോമസ് – ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ആട് 3’  മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് ‘ആട് 3’യുടെ റിലീസ് മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് നിർമ്മാതാക്കൾ സിനിമയുടെ റിലീസ് തീയതി വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. പ്രഖ്യാപിച്ചതുപോലെ തന്നെ മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മുൻപത്തെ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയൊരു ക്യാൻവാസിലാണ് മൂന്നാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും നൽകുന്ന സൂചനയനുസരിച്ച് ടൈം ട്രാവൽ പ്രമേയമാക്കിയുള്ള ഒരു ഫാന്റസി കോമഡി ചിത്രമായിരിക്കും ഇത്. “ഭൂതകാലം വർത്തമാനമാകുമ്പോൾ, ഭാവി ഭൂതകാലത്തെ മാറ്റുന്നു” എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്.

Uncategorized

ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഇടങ്ങള്‍…

ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെച്ച ജനാധിപത്യവും മതേതരത്വവും സമത്വവും ഏഴര പതിറ്റാണ്ടിപ്പുറവും ഒരു ‘നിറവേറാത്ത വാഗ്ദാനമായി’ അവശേഷിക്കുന്നുണ്ടോ എന്നത് ഇന്നൊരു ഗൗരവതരമായ ചോദ്യമാണ്.കാരണം ഇന്ത്യയുടെ സാമൂഹ്യപരിസ്ഥിതി ഭരണഘടന മൂല്യങ്ങള്‍ക്ക് അനുയോജ്യമായിട്ടാണോ മുന്നോട്ട് പോകുന്നത് എന്ന് പരിശോധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നടത്തേണ്ടിയിരിക്കുന്ന രാഷ്ട്രീയ പ്രക്രിയയാണ്. എന്തുകൊണ്ടാണ് ന്യൂനപക്ഷവും ദളിതരും തീരുമാനങ്ങളെടുക്കുന്ന മണ്ഡലങ്ങളില്‍ അദൃശ്യരും പ്രാതിനിധ്യ രഹിതരും ആയിരിക്കുന്നത് ? അതേ സമയം ജനപ്രിയ വ്യവഹാരങ്ങളില്‍ അവര്‍ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നത് ? ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ രണ്ട് പ്രക്രിയകളിലൊന്ന് , ഭൂരിപക്ഷാധിപത്യത്തിന് അപ്പുറം ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി നിലകൊണ്ട ഗാന്ധിയന്‍ ബോധ്യം. രണ്ട്, ചാതുര്‍വര്‍ണ്യത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാന്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ നയിച്ച വിപ്ലവകരമായ ഭരണഘടനാ നിര്‍മ്മാണം.എന്നാല്‍ ഇന്ത്യയില്‍ ഇത് എത്രമാത്രം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ സാധിച്ചു എന്ന പരിശോധന ഇവിടെ അനിവാര്യമാണ്.നിലവില്‍ സമസ്ത മേഖലകളിലും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും സാന്നിധ്യം അതിശയകരമാം വിധം ശൂന്യമാണ്.അത് തിരിച്ചറിഞ്ഞവരാണ് ഇന്ന് ‘സമദര്‍ശി’യെ മുറുകെ പിടിക്കുന്നത്.

Uncategorized

തരംഗമായി ‘തായ് കിഴവി”63 -ാം വയസ്സിൽ ബോക്സ് ഓഫീസ് വിറപ്പിച്ച് രാധിക

സിനിമയിൽ നായകന്മാർക്ക് പ്രായം കൂടുന്തോറും ‘മാസ്’ കൂടുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെയിതാ ഒരു നടി തന്റെ 63-ാം വയസ്സിൽ തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കുകയാണ്.രാധിക ശരത്കുമാർ കേന്ദ്രകഥാപാത്രമായെത്തിയ ‘തായ് കിഴവി’ തമിഴ് സിനിമാ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.വെറും 10 ദിവസത്തിനുള്ളിൽ 50 കോടി രൂപ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം, വലിയ താരനിരകളില്ലാതെയും ബോക്സ് ഓഫീസിൽ വൻ വിജയം നേടാമെന്ന് തെളിയിച്ചു. 63-ാം വയസ്സിൽ പവുനുത്തായി എന്ന പടുവൃദ്ധയായി രാധിക നടത്തിയ അവിശ്വസനീയമായ മേക്കോവറും പ്രകടനവുമാണ് സിനിമയുടെ പ്രധാന ആകർഷണം. ശിവകാർത്തികേയൻ നിർമ്മിച്ച്, നവാഗതനായ ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത‌ ഈ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള രസകരമായ കഥയോടൊപ്പം സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗൗരവകരമായ സന്ദേശവും പങ്കുവെക്കുന്നു. 2026-ൽ 50 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തായ് കിഴവി.

Uncategorized

ലാഭവിഹിതത്തിൽ ഉടക്കി ‘Patriot”വരുമാന തർക്കത്തിൽ തീയേറ്റർ ഉടമകളും നിർമ്മാതാക്കളും

മലയാള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് Patriot. മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൊണ്ട് പ്രഖ്യാപന നിമിഷം മുതൽ തന്നെ ഈ സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ റിലീസിന് മുൻപേ തന്നെ ചിത്രം വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റർ റിലീസിനെ ചുറ്റിപ്പറ്റി ഉയർന്ന വരുമാന പങ്കുവെപ്പ് തർക്കം സിനിമാ മേഖലയിലുടനീളം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, റിലീസിന്റെ ആദ്യ രണ്ട് ആഴ്ചകളിൽ കൂടുതൽ വരുമാന പങ്ക് നിർമ്മാതാക്കൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിന് എതിരായി കേരളത്തിലെ ചില തിയേറ്റർ ഉടമകൾ രംഗത്തെത്തിയതോടെ സിനിമയുടെ പ്രദർശനം സംബന്ധിച്ച് അനിശ്ചിതത്വം ഉയർന്നിരിക്കുകയാണ്. ഇതോടെ ആരാധകരിലും സിനിമാ മേഖലയിലും ആശങ്കയും ചർച്ചകളും ശക്തമായി. ഈ തർക്കത്തിന് ഒരു പരിഹാരം കണ്ടെത്തുമോ എന്നതാണ് സിനിമാ ലോകത്ത് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘Patriot’ പ്രഖ്യാപിച്ച തീയതിയിൽ തന്നെ തിയേറ്ററുകളിൽ എത്തുമോ, അല്ലെങ്കിൽ ഈ വിവാദം റിലീസിനെ ബാധിക്കുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും. മലയാള സിനിമയിലെ റിലീസ് രീതികളും നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള ബന്ധവും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ, ‘Patriot’ വിവാദം ഇപ്പോൾ സിനിമാ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയിരിക്കുകയാണ്.

Uncategorized

കാവ്;വിശ്വാസം വേരൂന്നിയ മണ്ണ്

വലിയൊരു പാറയുടെ കീഴിലായി ആധുനികതയുടെ ഒച്ചപ്പാടുകളൊന്നും ഇല്ലാതെ ഒരു ജനത പവിത്രമായി കാത്തുസൂക്ഷിക്കുന്നിടം.അവിടെ ആദിമ താളമായ തുടിയുടെ നാദത്തിനൊപ്പം നൃത്തം വെക്കുന്ന ജനത.കോഴിക്കോട് ജില്ലയിലെ പൂനത്ത് ഗ്രാമത്തിലാണ് ഈ ദുര്‍ഗ്ഗാ ഭഗവതിക്കാവ് നിലകൊള്ളുന്നത്. ഈ കാവിന്റെ പിറവിക്ക് പിന്നില്‍ ഒരു കഥയുണ്ട്.ഇരുളാട്ടത്തോട്ടില്‍ രാത്രികുളിക്കാന്‍ പോയ വലിയച്ഛന്‍ കുളി കഴിഞ്ഞ് വരുമ്പോള്‍ ദേവിയും കൂടെ പോന്നു.ദേവി വന്നെത്തിയ സ്ഥലത്താണ് ഇന്ന് കാവ് സ്ഥിതിചെയ്യുന്നത്. പിന്നീട് എടക്കുന്നത്ത് ഇല്ലത്ത് പടിപ്പുരയും തീയിട്ട് പോരുന്ന സമയത്ത് കുട്ടിച്ചാത്തന്‍ വല്യച്ഛന്റെ ദേഹത്ത് കയറുകയും ഓലയില്‍ എഴുതി കാണിക്കുകയും ചെയ്തു.ഭാഗവാന് വേണ്ടി ഇന്നതെല്ലാം ചെയ്യാം എന്ന ഉടമ്പടി അവിടെ എഴുതുന്നു.ഇന്നത് തലമുറകളായി കൈമാറി പോരുന്ന ആചാരമാണ്. നാല്പത്തിയൊന്ന് ദിവസം നോമ്പ് എടുത്ത കുടുംബാഗങ്ങളാണ് കാവിലെ ചടങ്ങുകളെല്ലാം ചെയ്ത് പോരുന്നത്.അതിരാവിലെ കാവില്‍ ചടങ്ങുകള്‍ ആരംഭിക്കും.രാവിലെ ഗണപതിഹോമം കഴിഞ്ഞാല്‍ ഉടന്‍ തന്നെ കാവുണര്‍ത്തല്‍ ആണ്.അത് കഴിഞ്ഞാണ് കോലം കെട്ടുക.പിന്നീട് ഉത്സവത്തിന്റെ ആരംഭമായി.അത് തുടിയില്‍ ഉണര്‍ത്തണം എന്നാണ് വിധി.ആദ്യം ഗുരുവിനെ വണങ്ങിയിട്ടാണ് തറയിലേക്ക് കടക്കുന്നതാണ്.പിന്നീട് വെള്ളാട്ട് അതുകഴിഞ്ഞാല്‍ കൂളി എന്ന ഒരു ചടങ്ങ് നടത്തും.പിന്നീട് തനത് ശൈലിയിലുള്ള കൊട്ടും പാട്ടുമാണുള്ളത്.ഇവിടെ പ്രാധാന്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ് കാരണം ഇവിടുത്തെ പ്രധാന ദേവത സ്ത്രീയാണ്.അതിനാല്‍ സ്ത്രീകള്‍ വിളിച്ചാല്‍ മാത്രമേ ഭഗവതി വരു എന്നുള്ള വിശ്വാസവും ഇവിടെ നില നില്‍ക്കുന്നുണ്ട്..

Uncategorized

ഗാന്ധര്‍വ്വം;പ്രശസ്ത എഴുത്തുകാരി മായ കൃഷ്ണന്റെ ബാല്യകാല സ്മരണകളിലൂടെ..

ഓര്‍മ്മകളുടെ ചില്ലുകൂടുകളില്‍, മണ്ണുകൊണ്ട് മെനഞ്ഞെടുത്ത ആ പഴയ നാലുകെട്ടിന് ഇന്നും മണ്ണിന്റെ ഗന്ധമുണ്ട്. മായ കൃഷ്ണന്റെ തൂലികയിലൂടെ നമ്മള്‍ എത്തിച്ചേരുന്നത് കാടാമ്പുഴയിലെ ‘അച്ചിപ്ര’ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലേക്കാണ്. അവിടെ, ആ വലിയ തറവാട്ടിലെ നിശബ്ദമായ ഇടനാഴികളില്‍ ഒറ്റപ്പെട്ടുപോയ പത്തുവയസ്സുകാരിയുടെ ലോകത്തേക്ക്..അവര്‍ കുട്ടിക്കാലം ചെലവഴിച്ചത് കാടാമ്പുഴയിലെ അച്ചിപ്ര എന്ന് പറയുന്ന ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്തായിരുന്നു. അവിടെയായിരുന്നു മായ കൃഷ്ണന്റെ തറവാട് വീട്. അച്ഛനും അമ്മയും കുഞ്ഞനിയനും അച്ഛമ്മയും അച്ഛന്റെ ചേച്ചിയും മകനും ആയിരുന്നു ആ തറവാട്ടില്‍ ഉണ്ടായിരുന്നത്.ഈ ആള്‍ക്കാരുമായിട്ട് പ്രായം കൊണ്ടോ മനസ്സുകൊണ്ടോ പൊരുത്തപ്പെട്ടു പോകാന്‍ ആ പത്തുവയസ്സുകാരിക്ക് സാധിച്ചില്ല.അതുകൊണ്ടുതന്നെ ആ പെണ്‍ക്കുട്ടി പതുക്കെ ഇരുട്ടിലേക്ക് ഒതുങ്ങിപ്പോവാന്‍ തുടങ്ങി. വര്‍ഷങ്ങളോളം പഴക്കമുളള ആ തറവാടിന്റെ ഏറ്റവും വലിയ അത്ഭുതം, അത് ഉണ്ടാക്കിയിരിക്കുന്നത് മണ്ണ് കൊണ്ടാണ് എന്നതാണ്. ആ നാലുകെട്ട് മണ്ണ് മാത്രമാണ്. കയറിച്ചെല്ലുമ്പോള്‍ വലിയൊരു പൂമുഖം, അത് കഴിഞ്ഞിട്ട് ഉള്ളിലേക്ക് കടക്കുമ്പോള്‍ ഒരു നടുമുറ്റത്തിന്റെ ചുറ്റുമായിട്ട് തെക്കിനിത്തറയും വടക്കിനി കോലായയും അടുക്കളക്കെട്ടും.മുകളിലെ മുറിയില്‍ ആയിരുന്നു ആ പെണ്‍ക്കുട്ടി കിടന്നിരുന്നത്.അവിടെ തല ഉയര്‍ത്തി നിന്നിരുന്ന ഒരു കുറ്റന്‍ പാലമരം ഉണ്ടായിരുന്നു.അവിടേക്ക് പോവാന്‍ അച്ഛമ്മ അവളെ അനുവദിച്ചിരുന്നില്ല.അങ്ങോട്ട് പോകരുത്, അവിടെ ഗന്ധര്‍വ്വനുണ്ട്.’അച്ഛമ്മയുടെയും അമ്മായിയുടെയും വാക്കുകളില്‍ പേടിയേക്കാള്‍ കൗതുകമായിരുന്നു. ‘സുന്ദരികളെ തേടി വരുന്ന ഗന്ധര്‍വ്വന്റെ നോട്ടം ഏറ്റാല്‍ പിന്നെ മറ്റൊരു പുരുഷനെയും ഇഷ്ടപ്പെടില്ല’ എന്ന അമ്മായിയുടെ മുന്നറിയിപ്പ് ആ കൊച്ചു മനസ്സില്‍ വലിയൊരു മാന്ത്രികലോകം തന്നെ സൃഷ്ടിച്ചു. ഒരിക്കൽ ഒരു കാലൻ കോഴിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ വളരെ വിശിഷ്ടമായ ഒരു കാഴ്ചയാണ് അവള്‍ കണ്ടത്.ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ആ പാലയുടെ ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ഒരു കൊമ്പില്‍, കാല്‍മേല്‍ കാല്‍ കേറ്റി വെച്ചിട്ട്, വെളുത്ത പട്ടുടുത്ത, കഴുത്തില്‍ ഒരു വെളുത്ത തോര്‍ത്ത് കവച്ചിട്ട, അതിസുന്ദരനായ ഒരു പുരുഷന്‍ തന്നെ നോക്കുന്നതും ചിരിക്കുന്നതും…പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം തൃശ്ശൂരിലെ മങ്ങാട്ട് വീട്ടിലേക്ക് പറിച്ചുനട്ട ആ ജീവിതവും തിരഞ്ഞത് ആ പഴയ ഗന്ധര്‍വ്വനെയാണ്. പക്ഷേ, അപ്പോഴേക്കും ആ പാലമരം വെട്ടിമാറ്റപ്പെട്ടിരുന്നു.എന്നാൽ അവളുടെ ഹൃദയത്തിൽ നിന്നും ആ ഗന്ധർവ്വനെ പറിച്ചുകളയാൻ കഴിഞ്ഞിരുന്നില്ല…

Scroll to Top
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.