16 ഫോണുകൾ എറിഞ്ഞുടച്ചു, പ്രതിഫലം 5 കോടി — ജോജു ജോർജിനെതിരെ ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ മുന്നിര താരം ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ജോജുവിന്റെ പെരുമാറ്റവും പുതിയ പ്രതിഫല കണക്കുകളും ചൂണ്ടിക്കാട്ടി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. സെറ്റുകളിൽ താരം വൻ തലവേദനയാണെന്നും, ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നടനും സംവിധായകനുമൊക്കെയായി വളർന്നപ്പോൾ വന്ന വഴി മറക്കുകയാണെന്നുമാണ് പ്രധാന ആരോപണം. സെറ്റിൽ വെച്ച് ദേഷ്യം വന്നാൽ ജോജു ജോർജ് ഫോൺ എറിഞ്ഞുപെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആരോടെങ്കിലും ദേഷ്യം വന്നാൽ തിരിച്ചടിക്കാത്ത പാവം ഫോണിനെയാണ് ജോജു ആക്രമിക്കുന്നത്. സിനിമാക്കാരനായതുകൊണ്ട് സൗജന്യമായി കിട്ടിയ കുറേ ഫോണുകൾ വീട്ടിൽ കാണുമായിരിക്കും എന്നും ശാന്തിവിള പരിഹസിച്ചു. അഭിനയത്തിനേക്കാൾ കൂടുതൽ മറ്റുകാര്യങ്ങളിൽ അനാവശ്യമായി തലയിട്ട് പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 5 കോടി രൂപയാണ് ജോജു ജോർജ് ഇപ്പോൾ പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഒരു ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങി നിർമ്മാതാവും സംവിധായകനുമൊക്കെയായൊരാൾ വന്ന വഴി മറക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും ദിനേശ് കൂട്ടിച്ചേർത്തു.
നൂറോളം പുതുമുഖങ്ങൾഒരു ബിഗ് ബജറ്റ് ‘പരിപാടി’ ചിത്രീകരണം അവസാന ഘട്ടത്തിൽ

വമ്പൻ ഹിറ്റുകൾക്ക് ശേഷം വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി നിർമ്മിക്കുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രം ‘പരിപാടി’ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്.നടൻ ജോജു ജോർജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 5 ഭാഷകളിലായി തീയേറ്ററുകളിലെത്തും.നൂറോളം പുതുമുഖങ്ങൾ ഈ ചിത്രത്തിലെത്തുന്നു എന്നത് പ്രധാന ആകർഷണമാണ്. കേരളത്തിന് അകത്തും പുറത്തുമായാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ക്യാമറ പ്രശസ്ത ഛായാഗ്രഹകൻ രാജീവ് രവിയാണ്.സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് “പരിപാടി”. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക. ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാൻ ശങ്കർ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, സംഘട്ടനം : അൻപറിവ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവ്വഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, മുഖ്യ സഹസംവിധായകൻ : റെനിത്ത്, പരസ്യകല : സർക്കാസനം, പിആർഒ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.

മെസ്സിക്ക് റെഡ് കാർഡ് കൊടുത്തില്ല, അർജന്റീനയ്ക്ക് അനുകൂലമായി വിസിലടിച്ചു എന്നൊക്കെ പറയുന്നവർ ആ ലോകകപ്പിലെ ടോട്ടൽ ഫൗളുകളുടെ കണക്കുകൾ കൂടി പരിശോധിക്കണം. നെതർലൻഡ്സുമായുള്ള ക്വാർട്ടർ ഫൈനലിൽ മാത്രം അർജന്റീന കളിക്കാർ വാരിക്കൂട്ടിയത് എത്ര മഞ്ഞക്കാർഡുകളാണെന്ന് ഓർക്കുന്നത് നന്ന്.ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഒരു മത്സരത്തിൽ ഇത്രയധികം കാർഡുകൾ നൽകുന്നത് ആദ്യമായാണ്.സ്‌പെയ്നുമായി നടന്ന പോരാട്ടത്തിൽ ലഭിച്ച കാർഡുകളുടെ എണ്ണമോ? അപ്പോൾ മെസ്സി നൽകിയ പണം തീർന്നു പോയതാണോ? മെസ്സി കരിയറിൽ നേടിയ 8 ഗോൾഡൻ ബോളുകളും, ക്ലബ്ബ്-ഇന്റർനാഷണൽ തലത്തിലെ 40-ലധികം ട്രോഫികളും, ആയിരത്തിലധികം ഗോൾ ഇൻവോൾവ്‌മെന്റുകളും ഏതെങ്കിലും റഫറിയുടെ സഹായം കൊണ്ട് നേടിയതല്ല. കഠിനാധ്വാനവും അസാമാന്യ കഴിവും കൊണ്ട് തന്നെയാണ്.തോൽവികൾ അംഗീകരിക്കാൻ മടിയുള്ളവരും, ഗ്രൗണ്ടിലെ മികവിന് മുന്നിൽ ഉത്തരം മുട്ടുമ്പോൾ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നവരും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചേക്കാം.വിമർശനങ്ങൾക്കും ലൈക്കുകൾക്കും മറുപടി കളിത്തട്ടിൽ തന്നെ നൽകിയ ചരിത്രമേ അർജന്റീനയ്ക്കുള്ളു.കണക്കുകളിലും കളിയിലും കിരീടങ്ങളിലും മെസ്സി എന്നും ഒന്നാമത് തന്നെയാണ് എന്നിരിക്കെ ഈ വാദങ്ങൾക്ക് എന്ത്, എവിടെയാണ് പ്രസക്തിയുള്ളത്…
’ദി നമ്പി ഇഫക്റ്റി’ന് ശേഷം വീണ്ടുമൊരു മാസ് ബയോപിക്;’എഡിസൺ’ ജി.ഡി. നായിഡുവിന്റെ കഥ ‘GDN’ബോക്സ് ഓഫീസിൽ

“വികാരത്താൽ നയിക്കപ്പെടുകയും പാരമ്പര്യത്താൽ ഊർജ്ജം ഉൾക്കൊള്ളുകയും ചെയ്ത ഒരു മനുഷ്യന്റെ കഥ…’റൊക്കട്രി ദി നമ്പി ഇഫക്ട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആർ. മാധവൻ ‘ജിഡിഎൻ’ എന്ന ഇതിഹാസചിത്രവുമായി ബോക്സ് ഓഫീസിലേക്ക് എത്തുകയാണ്. കോയമ്പത്തൂരിനെ വ്യാവസായിക ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ നിർമിക്കുകയും ചെയ്ത ‘ഇന്ത്യയുടെ എഡിസൺ’ ഗോപാലസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതകഥയാണ് പ്രമേയമാവുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്ററും ട്രെയിലറും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. മാധവന് പുറമെ സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.‘തൈക്കുടം ബ്രിഡ്ജ്’ ഫെയിം ഗോവിന്ദ് വസന്തയാണ് ഈ ദൃശ്യവിരുന്നിന് ഈണം പകരുന്നത്. അരവിന്ദ് കമലനാഥൻ ക്യാമറയും ബിജിത്ത് ബാല എഡിറ്റിംഗും നിർവ്വഹിക്കുന്നു.വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും, മാധവനും ഭാര്യ സരിതയും ചേർന്നുള്ള ‘ട്രൈ കളർ ഫിലിംസു’മാണ് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തിക്കുന്നത്.