മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.

മെസ്സിക്ക് റെഡ് കാർഡ് കൊടുത്തില്ല, അർജന്റീനയ്ക്ക് അനുകൂലമായി വിസിലടിച്ചു എന്നൊക്കെ പറയുന്നവർ ആ ലോകകപ്പിലെ ടോട്ടൽ ഫൗളുകളുടെ കണക്കുകൾ കൂടി പരിശോധിക്കണം. നെതർലൻഡ്സുമായുള്ള ക്വാർട്ടർ ഫൈനലിൽ മാത്രം അർജന്റീന കളിക്കാർ വാരിക്കൂട്ടിയത് എത്ര മഞ്ഞക്കാർഡുകളാണെന്ന് ഓർക്കുന്നത് നന്ന്.ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഒരു മത്സരത്തിൽ ഇത്രയധികം കാർഡുകൾ നൽകുന്നത് ആദ്യമായാണ്.സ്‌പെയ്നുമായി നടന്ന പോരാട്ടത്തിൽ ലഭിച്ച കാർഡുകളുടെ എണ്ണമോ? അപ്പോൾ മെസ്സി നൽകിയ പണം തീർന്നു പോയതാണോ?

മെസ്സി കരിയറിൽ നേടിയ 8 ഗോൾഡൻ ബോളുകളും, ക്ലബ്ബ്-ഇന്റർനാഷണൽ തലത്തിലെ 40-ലധികം ട്രോഫികളും, ആയിരത്തിലധികം ഗോൾ ഇൻവോൾവ്‌മെന്റുകളും ഏതെങ്കിലും റഫറിയുടെ സഹായം കൊണ്ട് നേടിയതല്ല. കഠിനാധ്വാനവും അസാമാന്യ കഴിവും കൊണ്ട് തന്നെയാണ്.
തോൽവികൾ അംഗീകരിക്കാൻ മടിയുള്ളവരും, ഗ്രൗണ്ടിലെ മികവിന് മുന്നിൽ ഉത്തരം മുട്ടുമ്പോൾ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നവരും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചേക്കാം.
വിമർശനങ്ങൾക്കും ലൈക്കുകൾക്കും മറുപടി കളിത്തട്ടിൽ തന്നെ നൽകിയ ചരിത്രമേ അർജന്റീനയ്ക്കുള്ളു.
കണക്കുകളിലും കളിയിലും കിരീടങ്ങളിലും മെസ്സി എന്നും ഒന്നാമത് തന്നെയാണ് എന്നിരിക്കെ ഈ വാദങ്ങൾക്ക് എന്ത്, എവിടെയാണ് പ്രസക്തിയുള്ളത്…

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.