കേരളത്തിൽ പത്ത് വർഷത്തിനിടെ കാണാതായത് 1.17 ലക്ഷം പേർ; 2,891 പേരെക്കുറിച്ച് വിവരമില്ല

2016 മാർച്ച് മുതൽ 2026 മാർച്ച് വരെ കേരളത്തിൽ 1,17,733 പേരെ കാണാതായതായി പോലീസിന് പരാതി ലഭിച്ചു. ഇതിൽ 1,14,842 പേരെ കണ്ടെത്തിയെങ്കിലും 2,891 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്.

കാണാതായവരുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ അവർക്ക് എന്ത് സംഭവിച്ചെന്നോ പോലീസ് വിശദീകരണം നൽകിയിട്ടില്ല. വിവരങ്ങൾ ആവശ്യപ്പെട്ടുള്ള അപേക്ഷ ആദ്യം വകുപ്പ് 24 ചൂണ്ടിക്കാട്ടി നിരസിച്ചെങ്കിലും വിവരാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് കാണാതായവരുടെ എണ്ണം പുറത്തുവിട്ടത്.

എന്നാൽ 2,891 പേരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയ്യാറായിട്ടില്ല. പോലീസ് കസ്റ്റഡി മർദനവും മരണവും സംബന്ധിച്ച വിവരങ്ങൾ നിഷേധിച്ചതിനെതിരായ അപ്പീലും നിലവിൽ വിവരാവകാശ കമ്മിഷന്റെ പരിഗണനയിലാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *