ഹൾക്കും സ്‌പൈഡിയും നേർക്കുനേർ!’ബ്രാൻഡ് ന്യൂ ഡേ’ ട്രെയിലർ തരംഗം

ആരാധകർ
പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’ യുടെ ഒടുവിലത്തെ ട്രെയിലർ പുറത്തിറങ്ങി. ടോം ഹോളണ്ട് വീണ്ടും സ്പൈഡർമാനായി എത്തുന്ന ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങളും ആകാംഷയും ഒരുപോലെ കോർത്തിണക്കിയതാണ്.

വ്യക്തിത്വം മറച്ചുവെച്ച് ന്യൂയോർക്കിനെ സംരക്ഷിക്കുന്ന സ്പൈഡർമാൻ്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.എംജെയും നെഡും ഇല്ലാത്ത ഏകാന്തജീവിതമാണ് ട്രെയിലറിൽ കാണിക്കുന്നത്.

ട്രെയിലറിലെ ഏറ്റവും വലിയ സർപ്രൈസ് ഹൾക്കിന്റെ തിരിച്ചുവരവാണ്.
സ്പൈഡർമാനുമായുള്ള ശക്തമായ ഏറ്റുമുട്ടലിലേക്കാണ് ട്രെയിലർ സൂചന നൽകുന്നത്.അതിനൊപ്പം പണിഷർ, സ്കോർപിയൻ എന്നിവരുടെ സാന്നിധ്യവും ചിത്രത്തെ മാസായി എത്തുന്നുണ്ട്.

ചിത്രത്തിൽ ടോം ഹോളണ്ടിനൊപ്പം സെൻഡായ, ജേക്കബ് ബറ്റലോൺ, ജോൺ ബെർൻതൽ, മൈക്കൽ മാൻഡോ, മാർക്ക് റഫലോ, സേഡി സിങ്ക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്യുന്ന ചിത്രം
ജൂലൈ 31-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.