ഡിക്യു ആരാധകർക്ക് ആവേശം വാനോളമുയർത്തി ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് ചിത്രം
‘ഐ ആം ഗെയി’മിന്റെ ആദ്യ അപ്‌ഡേറ്റ് തീയതി പുറത്തുവിട്ടു. ദുൽഖർ സൽമാന്റെ ജന്മദിനമായ ജൂലൈ 28-ന് ചിത്രത്തിന്റെ ആദ്യ തകർപ്പൻ അപ്‌ഡേറ്റ് പ്രേക്ഷകരിലേക്ക് എത്തും.
അഞ്ചാം പാതിരയ്ക്ക് ശേഷം മലയാളി പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച മാസ്സ് ആക്ഷൻ എൻ്റർടൈനർ ‘ആർ.ഡി.എക്സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ അത്യുഗ്രൻ മേക്കിംഗും പവർ പാക്ക്ഡ് ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ പ്രതീക്ഷിക്കാം.
ഡിക്യുവിന്റെ പിറന്നാൾ ദിനത്തിൽ എത്തുന്നത് ചിത്രത്തിന്റെ ദ്യശ്യവിരുന്നൊരുക്കുന്ന ടീസർ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലും ലുക്കിലുമാണ് ദുൽഖർ ഈ ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചനകൾ.ഓഗസ്റ്റ് 20 ചിത്രം തിയേറ്ററിൽ എത്തും.





