16 ഫോണുകൾ എറിഞ്ഞുടച്ചു, പ്രതിഫലം 5 കോടി — ജോജു ജോർജിനെതിരെ ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ മുന്നിര താരം ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. ജോജുവിന്റെ പെരുമാറ്റവും പുതിയ പ്രതിഫല കണക്കുകളും ചൂണ്ടിക്കാട്ടി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.

സെറ്റുകളിൽ താരം വൻ തലവേദനയാണെന്നും, ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നടനും സംവിധായകനുമൊക്കെയായി വളർന്നപ്പോൾ വന്ന വഴി മറക്കുകയാണെന്നുമാണ് പ്രധാന ആരോപണം.

സെറ്റിൽ വെച്ച് ദേഷ്യം വന്നാൽ ജോജു ജോർജ് ഫോൺ എറിഞ്ഞുപെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോടെങ്കിലും ദേഷ്യം വന്നാൽ തിരിച്ചടിക്കാത്ത പാവം ഫോണിനെയാണ് ജോജു ആക്രമിക്കുന്നത്. സിനിമാക്കാരനായതുകൊണ്ട് സൗജന്യമായി കിട്ടിയ കുറേ ഫോണുകൾ വീട്ടിൽ കാണുമായിരിക്കും എന്നും ശാന്തിവിള പരിഹസിച്ചു.

അഭിനയത്തിനേക്കാൾ കൂടുതൽ മറ്റു
കാര്യങ്ങളിൽ അനാവശ്യമായി തലയിട്ട് പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 5 കോടി രൂപയാണ് ജോജു ജോർജ് ഇപ്പോൾ പ്രതിഫലമായി ആവശ്യപ്പെടുന്നത്. ഒരു ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങി നിർമ്മാതാവും സംവിധായകനുമൊക്കെയായൊരാൾ വന്ന വഴി മറക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും ദിനേശ് കൂട്ടിച്ചേർത്തു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *