ഗെയിം ചേഞ്ചറിന് ശേഷം ആഗോള ബോക്‌സ് ഓഫീസ് പിടിച്ച് റാം ചരണിന്റെ പാന്‍ ഇന്ത്യന്‍ മാസ്സ് എന്‍ട്രി. റാം ചരണിന്റെ മുന്‍ ചിത്രങ്ങളുടെ ഓപ്പണിംഗ് റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പെഡി മുന്നേറുന്നത്.
ഒരു കൊച്ചു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍, അവിടെയുള്ള നിവാസികളുടെ അവകാശത്തിനും അസ്തിത്വത്തിനും വേണ്ടി പോരാടുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. കഥയുടെ പൂര്‍ണ്ണ നിയന്ത്രണവും റാം ചരണിന്റെ കൈകളിലാണ്. ഗ്രാമത്തിന്റെ രക്ഷകനായി എത്തുന്ന ‘പെഡി’ എന്ന യുവാവായാണ് റാം ചരണ്‍ എത്തുന്നത്.
ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നീ മൂന്ന് വ്യത്യസ്ത കായിക ഇനങ്ങളിലൂടെയാണ് പെഡി തന്റെ ഗ്രാമത്തിനായി പോരാടുന്നത്. ഇതിനായി റാം ചരണ്‍ നടത്തിയ ശാരീരിക മാറ്റവും സ്‌ക്രീനിലെ പ്രകടനവും പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തും. സൂപ്പര്‍ഹിറ്റ് ചിത്രം ‘രംഗസ്ഥല’ത്തിന് ശേഷം റാം ചരണ്‍ കാഴ്ചവെച്ച ഏറ്റവും മികച്ച വൈകാരിക പ്രകടനമാണ് ഈ ചിത്രത്തിലേത്.
ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ വളരെ വൈകാരികമായാണ് അവതരിപ്പിക്കുന്നത്. ഗ്രാമീണര്‍ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ചുള്ള സന്ദേശം ക്ലൈമാക്‌സില്‍ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചു.
റഹ്‌മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ ഇമോഷണല്‍ രംഗങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ‘മസ്സ മസ്സ’ എന്ന പാട്ടും പ്രീ-ഇന്റര്‍വെല്‍ സീക്വന്‍സും തിയേറ്ററില്‍ വലിയ കയ്യടി നേടുന്നുണ്ട്.പെഡിയുടെ ഗുസ്തി പരിശീലകനായി എത്തുന്ന കന്നഡ താരം ശിവ രാജ്കുമാര്‍, ഗ്രാമത്തലവനായി എത്തുന്ന ജഗപതി ബാബു എന്നിവരുടെ പ്രകടനം ചിത്രത്തിന് വലിയ കരുത്തേകുന്നു.റഹ്‌മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ ഇമോഷണല്‍ രംഗങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ‘മസ്സ മസ്സ’ എന്ന പാട്ടും പ്രീ-ഇന്റര്‍വെല്‍ സീക്വന്‍സും തിയേറ്ററില്‍ വലിയ കയ്യടി നേടുന്നുണ്ട്.
ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുമ്പോഴും ആരാധകര്‍ക്കിടയില്‍ ഒരു ചെറിയ വിയോജിപ്പുമുണ്ട്. ജാന്‍വി കപൂര്‍ അവതരിപ്പിച്ച ‘അച്ചിയമ്മ’ എന്ന കഥാപാത്രവും റാം ചരണുമായുള്ള പ്രണയരംഗങ്ങളുമാണ് ചിത്രത്തിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. ജാന്‍വിയുടെ കഥാപാത്രത്തിന് കഥയില്‍ വലിയ പ്രാധാന്യമില്ലെന്നും, വെറുമൊരു ഗ്ലാമര്‍ പ്രദര്‍ശനത്തിനായി മാത്രമാണ് നായികയെ ഉപയോഗിച്ചതെന്നുമുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ചെറിയ ചില പോരായ്മകള്‍ മാറ്റിനിര്‍ത്തിയാല്‍, തിയേറ്ററില്‍ ഫാമിലിയോടൊപ്പം ആസ്വദിക്കാനും രോമാഞ്ചം കൊള്ളാനും സാധിക്കുന്ന മികച്ചൊരു അനുഭവമാണ് ‘പെഡി’. വരും ദിവസങ്ങളില്‍ ബോക്‌സ് ഓഫീസില്‍ ഈ ചിത്രം വലിയ ചരിത്രം കുറിക്കുമെന്ന് ഉറപ്പാണ്.





