കേരള സർവകലാശാല കലാലയ രാഷ്ട്രീയ കരട്: ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് സിന്‍ഡിക്കേറ്റ്

കേരള സർവകലാശാലയുടെ വിവാദ കലാലയ രാഷ്ട്രീയ കരട് മാർഗരേഖയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് സിന്‍ഡിക്കേറ്റ്. ഉപസമിതി കൺവീനറുടെ അംഗീകാരമില്ലാതെ കരട് പുറത്തുവന്നത് ഗൗരവമായി കാണുന്ന സിന്‍ഡിക്കേറ്റ് സംഭവത്തിൽ അന്വേഷണം നടത്തും. മാർഗരേഖ തയ്യാറാക്കിയ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചു.

ഉപസമിതിയുടെ നിർദേശപ്രകാരമാണ് കരട് തയ്യാറാക്കിയതെങ്കിലും അത് ഉപസമിതിയുടെ പരിഗണനയ്ക്കോ കൺവീനറുടെ അംഗീകാരത്തിനോ എത്തിയിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ് രേഖ പ്രചരിച്ചതെന്നാണ് സിന്‍ഡിക്കേറ്റിന്റെ സംശയം. വീഴ്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതും പരിഗണനയിലാണ്.

അതേസമയം, കരട് ഉടൻ തിരുത്തണമെന്ന് മന്ത്രി റോജി എം. ജോൺ നിർദേശിച്ചു. വിദ്യാർഥി രാഷ്ട്രീയത്തെയും ജനാധിപത്യ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന വ്യവസ്ഥകൾ ഒഴിവാക്കണമെന്നും പ്രായോഗികമല്ലാത്ത നിർദേശങ്ങൾ നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവർത്തനത്തിനും കൂട്ടംകൂടലിനും നിയന്ത്രണം ഏർപ്പെടുത്തി പിഴയും പുറത്താക്കലും ഉൾപ്പെടെയുള്ള കടുത്ത നടപടികളാണ് കരടിൽ നിർദേശിച്ചിരുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *