സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹക്കീം, രംഗങ്ങൾ ഉൾപ്പെടുത്തണോ ഒഴിവാക്കണോ എന്നത് സംവിധായകൻ നെൽസണിന്റെയും എഡിറ്ററുടെയും തീരുമാനമാണെന്നും വ്യക്തമാക്കി. ഒരു രംഗം സിനിമയ്ക്ക് അനുയോജ്യമല്ലെന്ന് തോന്നിയതുകൊണ്ടായിരിക്കാം അത് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിൽ മോഹൻലാലിന്റെ സ്ക്രീൻ സ്പേസ് കുറഞ്ഞുപോയതിൽ ആരാധകർ പ്രകടിപ്പിച്ചിരുന്ന നിരാശയെക്കുറിച്ചും ഹക്കീം പ്രതികരിച്ചു. മോഹൻലാൽ ആരാധകനെന്ന നിലയിൽ അദ്ദേഹത്തിന് കൂടുതൽ സ്ക്രീൻ സ്പേസ് ലഭിക്കണമെന്ന് തങ്ങൾക്കും ആഗ്രഹമുണ്ടെന്നും എന്നാൽ സിനിമയുടെ മൊത്തത്തിലുള്ള ഒഴുക്കിനെയും ഘടനയെയും ബാധിക്കുന്നുണ്ടെങ്കിൽ ചില രംഗങ്ങൾ വെട്ടിമാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ ദൈർഘ്യം 2 മണിക്കൂർ 45 മിനിറ്റിൽ ഒതുക്കേണ്ടതും രംഗങ്ങൾ ഒഴിവാക്കാനുള്ള കാരണമായിരിക്കാമെന്ന് ഹക്കീം ചൂണ്ടിക്കാട്ടി ഒരാളുടെ മാത്രം രംഗങ്ങൾ വെട്ടിമാറ്റുകയല്ല, എല്ലാവരുടെയും ഭാഗങ്ങളിൽനിന്ന് ചില രംഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






