യുക്രൈൻ ആക്രമണത്തിൽ റഷ്യയുടെ ഡിജിറ്റൽ സേവനങ്ങൾ താറുമാറായി; വീടുകളിൽ കയറാനാകാതെ ജനങ്ങൾ

റഷ്യൻ ടെക് കമ്പനിയായ യാൻഡെക്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഡാറ്റാ സെന്ററുകൾക്ക് നേരെയുണ്ടായ യുക്രൈൻ ആക്രമണത്തെത്തുടർന്ന് രാജ്യത്ത് വ്യാപകമായി ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെട്ടതായി റിപ്പോർട്ട്. ഓൺലൈൻ ബാങ്കിങ്, ടാക്‌സി ബുക്കിങ്, ഭക്ഷണവിതരണം തുടങ്ങിയ ദൈനംദിന സേവനങ്ങൾ നിലച്ചതോടെ ജനങ്ങൾ ദുരിതത്തിലായി. ഡിജിറ്റൽ താക്കോലുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് സ്വന്തം വീടുകളിലേക്ക് പ്രവേശിക്കാൻ കഴിയാതെ നിരവധി പേർ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

റഷ്യയിലെ ഗൂഗിൾ എന്നറിയപ്പെടുന്ന യാൻഡെക്സ് സെർച്ച് എൻജിൻ ഉൾപ്പെടെ നിരവധി ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ നൽകുന്ന പ്രമുഖ കമ്പനിയാണ്. ഡാറ്റാ സെന്ററുകളിലുണ്ടായ തടസ്സങ്ങൾ യാൻഡെക്സ് പേ സേവനങ്ങളെയും ബാധിച്ചതോടെ നിരവധി ഉപയോക്താക്കൾക്ക് പണമിടപാടുകൾ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായി. സമ്പാദ്യം ഉപയോഗിക്കാനും പണം പിൻവലിക്കാനും സാധിക്കാതിരുന്നത് ദൈനംദിന ചെലവുകളെയും ബാധിച്ചു.

മോസ്കോയിലെ ടാക്‌സി ഡ്രൈവർമാർക്കും പ്രതിസന്ധി തിരിച്ചടിയായി. യാൻഡെക്സ് ടാക്‌സി ആപ്പിലെ തകരാർ കാരണം വരുമാനം പരിശോധിക്കാനോ പണം പിൻവലിക്കാനോ പലർക്കും സാധിച്ചില്ല. ഒരേ യാത്രക്കാരനായി ഒന്നിലധികം ടാക്സികൾ എത്തുന്ന സാഹചര്യവും റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ, കമ്പനിയുടെ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിച്ച ഫയലുകൾ ലഭ്യമാകാതായതും ഡിജിറ്റൽ ഡോർ ലോക്കുകൾ പ്രവർത്തിക്കാതായതും രാജ്യത്തെ ഡിജിറ്റൽ സംവിധാനങ്ങളുടെ ആശ്രിതത്വം തുറന്നുകാട്ടി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories