മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനോടാണ് തനിക്ക് ക്രഷ് തോന്നിയിട്ടുള്ളതെന്ന് അനുപമ പറഞ്ഞു. അമ്മയും അനിയനും വലിയ മോഹൻലാൽ ആരാധകരാണെന്നും അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും താരം വ്യക്തമാക്കി.
മോഹൻലാലിനോടുള്ള ആരാധനയെക്കുറിച്ച് സംസാരിക്കവേ അനിയന്റെ കാര്യവും അനുപമ പരാമർശിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അനിയൻ മോഹൻലാലിന്റെ റീലുകളും അദ്ദേഹത്തെക്കുറിച്ചുള്ള വിശേഷങ്ങളുമാണ് കൂടുതലായി പങ്കുവയ്ക്കാറുള്ളതെന്ന് താരം പറഞ്ഞു. ചേച്ചിയുടെ വിശേഷങ്ങൾ അന്വേഷിക്കുന്നതിനേക്കാൾ മോഹൻലാലിനെക്കുറിച്ചുള്ള കാര്യങ്ങൾ സംസാരിക്കാനാണ് അനിയന് താൽപര്യമെന്നും അനുപമ തമാശരൂപേണ കൂട്ടിച്ചേർത്തു.
മോഹൻലാലിന്റെ നിരവധി സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും പ്രായത്തിൽ വലിയ വ്യത്യാസമുണ്ടെന്നറിയാമെങ്കിലും ക്രഷ് എന്നത് ക്രഷ് തന്നെയാണെന്നും അനുപമ പറഞ്ഞു. അതേസമയം, അനുപമയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം തെലുങ്ക് കോമഡി എന്റർടെയ്‌നറായ ‘ക്രേസി കല്യാണം’ ആണ്. ഒക്ടോബർ 16ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.






