വിദ്യാർഥിയുടെ നാക്ക് ഈർക്കിൽകൊണ്ട് വടിപ്പിച്ചെന്ന പരാതി; അധ്യാപകന്റെ സസ്പെൻഷൻ 15 ദിവസമായി ചുരുക്കി

തേവലക്കാട് എസ്.എൻ.യു.പി.എസ്. സ്കൂളിലെ അധ്യാപകൻ എസ്.എസ്. ആകർഷിനെതിരായ ദളിത് വിദ്യാർഥിയുടെ നാക്ക് ഈർക്കിൽകൊണ്ട് വടിപ്പിച്ചെന്ന പരാതിയിൽ നിർണായക കണ്ടെത്തലുമായി എ.ഇ.ഒ. അധ്യാപകനെതിരായ പരാതി സ്കൂളിലെ ആഭ്യന്തര തർക്കത്തിന്റെയും വ്യക്തിവിരോധത്തിന്റെയും ഭാഗമായിരുന്നെന്നാണ് അന്വേഷണ റിപ്പോർട്ട്. പ്രഥമാധ്യാപിക ദുഷ്ടലാക്കോടെ പരാതി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ പരാതിയില്ലെന്നും കുട്ടി വീട്ടിൽ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രക്ഷിതാക്കളുടെ അറിവില്ലാതെ കുട്ടിയുടെ പേരിനൊപ്പം ജാതീയ പരാമർശം ചേർത്ത നടപടിയെയും എ.ഇ.ഒ വിമർശിച്ചു.

അതേസമയം, സംഭവത്തിൽ അധ്യാപകന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി 15 ദിവസത്തെ സസ്പെൻഷൻ നിലനിർത്തി. സസ്പെൻഷൻ നീട്ടണമെന്ന മാനേജരുടെ അപേക്ഷ തള്ളിയ എ.ഇ.ഒ, കാലാവധി പൂർത്തിയാകുന്നതോടെ അധ്യാപകനെ സർവീസിൽ തിരിച്ചെടുക്കാനും നിർദേശിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *